കാനറാ ബാങ്കില്‍ നിന്നു 52 കോടി രൂപയുടെ സ്വര്‍ണ്ണം കൊള്ളയടിച്ചു

ബംഗ്‌ളൂരു: കനറാ ബാങ്ക് ശാഖയില്‍ നിന്നു 52 കോടി രൂപ വില മതിക്കുന്ന 58.975 കിലോ സ്വര്‍ണ്ണവും 5.2 ലക്ഷം രൂപയും കൊള്ളയടിച്ചു. കനറാ ബാങ്കിന്റെ വിജയപുര, മനാഗുളി ശാഖയിലാണ് കൊള്ള നടന്നത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കു കൊള്ളയാണ് മനാഗുളിയില്‍ നടന്നത്. മെയ് 23നും ജൂണ്‍ ഒന്നിനും ഇടയിലാണ് കൊള്ള നടന്നതെന്നു സംശയിക്കുന്നു. ബാങ്കിന്റെ കള്ളത്താക്കോല്‍ കൈക്കലാക്കിയ സംഘം സിസിടിവി ക്യാമറകള്‍ ഓഫാക്കി വിവിധ ദിവസങ്ങളിലാണ് കൊള്ള നടത്തിയതെന്നും സംശയിക്കുന്നു. കൊള്ളക്കാരെ കണ്ടെത്താന്‍ പൊലീസ് എട്ടു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നു ജില്ലാ പൊലീസ് മേധാവി ലക്ഷ്മണ്‍ നിംബര്‍ഗി പറഞ്ഞു.
നഷ്ടപ്പെട്ട സ്വര്‍ണ്ണത്തിന്റെ അളവു തിട്ടപ്പെടുത്തിയതിനാലാണ് കൊള്ള നടന്ന സംഭവത്തെക്കുറിച്ച് പരാതി നല്‍കാന്‍ വൈകിയതെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page