ഉപ്പളയിലെ ഫ്‌ളാറ്റില്‍ ആനക്കല്ല് സ്വദേശി മരിച്ച നിലയില്‍; മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമെന്ന് സംശയം

കാസര്‍കോട്: ഉപ്പളയിലെ ഫ്ളാറ്റില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ആനക്കല്ല്, കതിനമൂലയിലെ ഇബ്രാഹീം-നഫീസ ദമ്പതികളുടെ മകന്‍ ഷേയ്ക്ക് അബ്ദുല്‍ ഖാദറി(50)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഉപ്പള റോസ് ഗാര്‍ഡ് അപ്പാര്‍ട്ടുമെന്റില്‍ ഇയാള്‍ താമസിക്കുന്ന ഫ്ളാറ്റിലെ ബാത്ത് റൂമിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയും മക്കളും സ്വന്തം വീട്ടിലേക്ക് പോയതിനാല്‍ മൂന്നുദിവസമായി ഇയാള്‍ ഫ്ളാറ്റില്‍ ഒറ്റയ്ക്കായിരുന്നു. വെള്ളിയാഴ്ച രാവിലെ മുറിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് അകത്തുനിന്നും പൂട്ടിയനിലയില്‍ ബാത്ത് റൂമില്‍ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. …

അന്താരാഷ്ട്ര യോഗ ദിനം; ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: എല്ലാ വര്‍ഷവും ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിക്കുന്നു. യോഗയുടെ പ്രധാന്യത്തെ കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. യോഗ ദിനത്തിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്ര കാസര്‍കോടും കേന്ദ്രിയ വിദ്യാലയം നമ്പര്‍ 2 കാസര്‍കോടും ചേര്‍ന്ന് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി യോഗ പ്രദര്‍ശനം സംഘടിപ്പിച്ചു. ശാരീരികവും മാനസികവും ആത്മീയവുമായ വശങ്ങള്‍ ഉള്‍ക്കൊള്ളുന്ന യോഗയുടെ നിരവധി നേട്ടങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യം വെച്ച് കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ ഉദ്ഘാടനം …

കാസര്‍കോട് ജില്ലയിലെ എസ്.ഐമാര്‍ക്ക് സ്ഥലം മാറ്റം; ടൗണ്‍ സ്‌റ്റേഷനില്‍ റുമേഷ്

കാസര്‍കോട്: ജില്ലയിലെ എസ്.ഐമാരെ മാറ്റി നിയമിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മറ്റു ജില്ലകളിലേക്ക് മാറ്റി നിയമിച്ചവരെയാണ് വീണ്ടും കാസര്‍കോട് ജില്ലയിലേക്ക് മാറ്റി നിയമിച്ചത്. പുതുതായി നിയമിക്കപ്പെട്ട എസ്.ഐ മാരും പൊലീസ് സ്റ്റേഷനുകളും:ബാബു: കണ്‍ട്രോള്‍ റൂം കാഞ്ഞങ്ങാട്ശാര്‍ങ്ധരന്‍: ഹൊസ്ദുര്‍ഗ്അരവിന്ദന്‍ എം: ബേഡകംവത്സന്‍ സി: ഹെഡ്ക്വാര്‍ട്ടേഴ്സ്, കാസര്‍കോട്സുരേഷ് എം: ഡിസിആര്‍ബിമുരളീധരന്‍ കെ: ചന്തേരനാരായണന്‍ നായര്‍ കെ: ഹെഡ്ക്വാര്‍ട്ടേഴ്്സ് കാസര്‍കോട്ജോണ്‍ എം.എസ്: കണ്‍ട്രോള്‍ റൂം കാസര്‍കോട്അരുണ്‍ മോഹന്‍: ബേക്കല്‍റുമേഷ്: കാസര്‍കോട് ടൗണ്‍വൈശാഖ്: മഞ്ചേശ്വരംഅന്‍സാര്‍ എന്‍: ഹൊസ്ദുര്‍ഗ്ഉമേശ് കെ.ആര്‍: ബദിയഡുക്കഅജീഷ്: വിദ്യാനഗര്‍വിഷ്ണുപ്രസാദ് എം.വി: …

ഷാര്‍ജ ടു ഷാര്‍ജ സിനിമയുടെ സംവിധായകന്‍ വേണു ഗോപന്‍ അന്തരിച്ചു

ആലപ്പുഴ: ചലച്ചിത്ര സംവിധായകന്‍ വേണു ഗോപന്‍ (67) അന്തരിച്ചു. ചേര്‍ത്തല കടക്കരപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം. കുസൃതി കുറുപ്പ്, ഷാര്‍ജ ടു ഷാര്‍ജ, ചൂണ്ട, സ്വര്‍ണം, തുടങ്ങിയ സിനിമകളുടെ സംവിധായകനായിരുന്നു. ഭാര്യ ലത, മകള്‍: ലക്ഷ്മി. സംസ്‌കാരം രാത്രി വീട്ടുവളപ്പില്‍.സംവിധായകന്‍ പി. പദ്മരാജന്റെ കൂടെ 10 വര്‍ഷം സഹസംവിധായകന്‍ ആയി പ്രവര്‍ത്തിച്ചു. 1995ല്‍ പുറത്തിറങ്ങിയ കുസൃതി കുസൃതി കുറുപ്പ് ആണ് ആദ്യ ചിത്രം. പദ്മരാജന്റെ കരിയിലക്കാറ്റുപോലെ എന്ന സിനിമയുടെ സഹസംവിധായകനായാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് നമുക്ക് …

കൈ കാണിച്ചിട്ടു നിര്‍ത്തിയില്ല; പിന്തുടര്‍ന്ന് പിടികൂടിയ സ്‌കൂട്ടറില്‍ കര്‍ണ്ണാടക മദ്യം, യുവാവ് അറസ്റ്റില്‍

കാസര്‍കോട്: വാഹനപരിശോധനയ്ക്കിടയില്‍ നിര്‍ത്താതെ പോയ സ്‌കൂട്ടറില്‍ നിന്ന് എക്‌സൈസ് സംഘം കര്‍ണ്ണാടക നിര്‍മ്മിത മദ്യം കണ്ടെടുത്തു. യുവാവിനെ അറസ്റ്റ് ചെയ്തു. ചെങ്കള കൊടകോലുവീട്ടില്‍ കെ.ജെ പ്രസാദി(36)നെയാണ് ബദിയഡുക്ക എക്‌സൈസ് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച പുലര്‍ച്ചെ ബദിയഡുക്ക ബീജന്തടുക്കയിലാണ് സംഭവം. ബദിയഡുക്ക റേഞ്ച് ഇന്‍സ്പെക്ടര്‍ കെ. സുബിന്‍ രാജും സംഘവും വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സ്‌കൂട്ടര്‍ എത്തിയത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൈകാണിച്ചുവെങ്കിലും സ്‌കൂട്ടര്‍ നിറുത്താതെ പോവുകയായിരുന്നു. ഇതില്‍ സംശയം തോന്നിയ എക്‌സൈസ് രണ്ടു കിലോമീറ്ററോളം പിന്‍തുടര്‍ന്നാണ് സ്‌കൂട്ടര്‍ പിടികൂടിയത്.സ്‌കൂട്ടറിന്റെ ഡിക്കി …

കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് ഒരുകുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

മലപ്പുറം: കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. മലപ്പുറം മേല്‍മുറി മുട്ടിപ്പടിയിലാണ് അപകടമുണ്ടായത്. മോങ്ങം ഒളമതില്‍ സ്വദേശി അഷ്‌റഫ് (44) ഭാര്യ സാജിത (39) മകള്‍ ഫിദ (14) എന്നിവരാണ് മരിച്ചത്. ബസിന് മുന്നിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. അഷറഫും മകള്‍ ഫിദയും അപകടസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ആശുപത്രിയില്‍ എത്തിയാണ് ഫാത്തിമയുടെ മരണം സ്ഥിരീകരിച്ചത്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.ഫിദയെ …

കുടകില്‍ പഴയകെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ രണ്ടുപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നു സംശയം

മടിക്കേരി: കുടക് ഗോണികൊപ്പലുവിലെ പഴയകെട്ടിടം തകര്‍ന്നുവീണു. അവശിഷ്ടങ്ങള്‍ക്കിടയില്‍ രണ്ടുപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നു സംശയം. മൂന്നു പേരെ രക്ഷപ്പെടുത്തി. വിവരത്തെ തുടര്‍ന്ന് അഗ്നിശമനാ വിഭാഗവും ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. വര്‍ഷങ്ങള്‍ പഴക്കമുള്ള ഹോട്ടല്‍ കെട്ടിടമാണ് മഴയില്‍ തകര്‍ന്നു വീണത്. ഉച്ചഭക്ഷണത്തിനായി അമ്പൂര്‍ ഹോട്ടലിന് സമീപം എത്തിയവരാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ ഗോണിക്കൊപ്പ ആശുപത്രിയിലേക്ക് മാറ്റി. പൊലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. സ്ഥലത്ത് തടിച്ചുകൂടിയ ആളുകളെ പിരിച്ചുവിടാന്‍ പൊലീസ് പാടുപെടുകയാണ്. ഗോണിക്കൊപ്പാലു മെയിന്‍ റോഡിലെ …

ഉള്ളാളില്‍ യുവമോര്‍ച്ചാ- പൊലീസ് സംഘര്‍ഷം

മംഗളൂരു: കര്‍ണാടകയില്‍ പെട്രോള്‍ ഡീസല്‍ വിലവര്‍ധിപ്പിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലപാടിനെതിരെ ബിജെപി നടത്തിയ പ്രതിഷേധം ഉള്ളാളില്‍ അക്രമാസക്തമായി. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് മുരളിയെ പൊലീസ് അറസ്റ്റുചെയ്തതിനെ തുടര്‍ന്നാണ് പ്രതിഷേധം ഉയര്‍ന്നത്. ഇന്ധന വിലവര്‍ധവിനെതിരെ ബിജെപി വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചു.

ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതില്‍ വീഴ്ച പറ്റി; എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി സംഘടനകള്‍ യുഡിഎഫിനൊപ്പം നിന്നത് തിരിച്ചടിയായി; എസ്എന്‍ഡിപി ബിജെപിയ്ക്ക് വേണ്ടി വോട്ടുപിടിച്ചെന്നും എംവി ഗോവിന്ദന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതിന് സംഭവിച്ച വീഴ്ചകള്‍ എടുത്തുപറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് എംവി ഗോവിന്ദന്‍ സമ്മതിച്ചു. കേരളത്തില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല, നല്ല പരാജയമാണ് ഉണ്ടായത്. യുഡിഎഫിന് 18 സീറ്റ് നേടിയപ്പോള്‍ ഒരു സീറ്റ് ബിജെപി നേടി എന്നതാണ് ഏറ്റവും അപകടകരമായ അവസ്ഥയെന്ന് അദ്ദേഹം സിപിഎം യോഗത്തിന് ശേഷം പറഞ്ഞു. എസ്എന്‍ഡിപി അടക്കമുള്ള ജാതി സംഘടനകള്‍ സംഘപരിവാറിന് കീഴ്‌പ്പെട്ടതും തോല്‍വിക്ക് കാരണമായെന്ന് അദ്ദേഹം പറഞ്ഞു. …

നഗരത്തില്‍ തളര്‍ന്നുവീണയാളെ ഏറ്റെടുക്കാന്‍ ആരും വന്നില്ല; ഒടുവില്‍ പൂഴിക്കടകന്‍ അടവുമായി പൊലീസ്

നഗരത്തില്‍ തളര്‍ന്നു വീണ് ആശുപത്രിയില്‍ കഴിഞ്ഞിരുന്നയാളെ ബന്ധുക്കളാരും തിരിഞ്ഞു നോക്കിയില്ല. ഒടുവില്‍ പൂഴിക്കടകന്‍ അടവുമായി പൊലീസ് രംഗത്തിറങ്ങിയതോടെ ലക്ഷ്യം കണ്ടു. ഏതാനും ദിവസം മുമ്പ് മംഗളൂരു നഗരത്തിലാണ് സംഭവം. നഗരത്തിന് സമീപത്തെ വെങ്കപ്പ ഗൗഡയുടെ തോട്ടത്തിലെ ജോലിക്കാരനായിരുന്നു ശേഖരഗൗഡ. ഇയാളുടെ കൃത്യമായ മേല്‍വിലാസം തൊഴിലുടമയ്ക്കും അറിയില്ലായിരുന്നു. പേരും. ധര്‍മ്മസ്ഥല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരന്‍ എന്ന് മാത്രമേ വെങ്കപ്പഗൗഡയ്ക്ക് അറിയാമായിരുന്നുള്ളു.ഇതിനിടയിലാണ് ഒരു അത്യാവശ്യകാര്യത്തിനായി ശേഖര ഗൗഡ മംഗ്ളൂരു നഗരത്തിലെത്തിയത്. നഗരത്തില്‍ വെച്ച് കുഴഞ്ഞു വീണ ഇയാളെ സ്ഥലത്തുണ്ടായിരുന്ന …

രാത്രികാലങ്ങളില്‍ നിരവധി യുവാക്കള്‍ വീട്ടില്‍ വന്നുപോകുന്നു; നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് വന്നു നോക്കിയപ്പോള്‍ പൊലീസ് കണ്ടത്

വീട്ടില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍ പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് പനവൂര്‍ കരിക്കുഴിയില്‍ താമസിക്കുന്ന മുഹമ്മദ് ഷെഹീനെ (23) അറസ്റ്റുചെയ്തു. രണ്ട് അടി ഉയരത്തില്‍ വളര്‍ന്ന ചെടിയാണ് പിടികൂടിയത്. പോളിത്തീന്‍ കവറിലാണ് അഞ്ച് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയത്. രണ്ട് മാസമായി ഷെഹീന്‍ ഈ വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അയല്‍വാസികളുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. കുറച്ച് നാള്‍ മുമ്പ് ബൈക്കില്‍ കഞ്ചാവുമായി പോകുന്നതിനിടെ ഷെഹീനെ പൊലീസ് പിടികൂടിയിരുന്നു. രാത്രികാലങ്ങളില്‍ നിരവധി യുവാക്കള്‍ ഈ വീട്ടില്‍ വന്നു പോകുന്നത് …

കണ്ണിന് കൗതുകം പകര്‍ന്ന് കര്‍മ്മന്തൊടിയില്‍ മാന്‍കൂട്ടം

കാസര്‍കോട്: കണ്ണിന് കൗതുകം പകര്‍ന്ന് നാട്ടിലിറങ്ങിയ മാന്‍കൂട്ടം. കാട്ടാനകളുടെയും പന്നികളുടെയും ശല്യം രൂക്ഷമായി തുടരുന്ന മുളിയാര്‍ പഞ്ചായത്തിലാണ് മാന്‍കൂട്ടം ഇറങ്ങിയത്. കര്‍മ്മന്തൊടി, 13-ാം മൈലിലെ കളി സ്ഥലത്തിന് സമീപത്താണ് മാന്‍കൂട്ടം ഇറങ്ങിയത്. ചെറുതും വലുതുമായി എട്ടോളം മാനുകളാണ് കൂട്ടത്തില്‍ ഉണ്ടായിരുന്നത്. ഈ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട നിലയില്‍ മാനുകളെ കാണാറുണ്ടെങ്കിലും കൂട്ടത്തോടെ എത്തുന്നത് ഇതാദ്യമായിട്ടാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.

തളങ്കരയിലെ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനി മാതാവിനൊപ്പം പോയി

കാസര്‍കോട്: തളങ്കരയില്‍ നിന്ന് കാണാതായ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനിയെ കോടതി മാതാവിനൊപ്പം വിട്ടയച്ചു. തളങ്കര, ബാങ്കോട്ട് താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ ശെല്‍വം-ജ്യോതി ദമ്പതികളുടെ മകളാണ് ശരണ്യ. ഏതാനും ദിവസം മുമ്പ് കമ്പ്യൂട്ടര്‍ ക്ലാസിന് പോയ ശരണ്യ തിരിച്ചെത്തിയിരുന്നില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സ്വിച്ച് ഓഫാണെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നതിനിടയില്‍ ട്രെയിനില്‍ വെച്ചാണ് ശരണ്യയെ പൊലീസ് കണ്ടെത്തിയത്. മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ ശരണ്യയെ മാതാവിനൊപ്പം പോകാന്‍ അനുവദിക്കുകയായിരുന്നു.

മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു മന്ത്രിയാകും; വകുപ്പ് പട്ടികജാതിക്ഷേമം

തിരുവനന്തപുരം: മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു മന്ത്രിയാകും. ഇന്ന് സമാപിച്ച സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനമായത്. നിലവില്‍ സിപിഎം സമിതി അംഗം കൂടിയാണ് ഒ.ആര്‍ കേളു. യുഡിഎഫിന് വലിയ ശക്തിയുള്ള വയനാട് ജില്ലയില്‍ ഒ.ആര്‍ കേളു മന്ത്രിയാകുന്നതോടെ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം.കെ. രാധാകൃഷ്ണന്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജി വെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഒ.ആര്‍ കേളുവിന് മന്ത്രിസ്ഥാനം ലഭിക്കാനുള്ള വഴിയൊരുങ്ങിയത്. കെ. രാധാകൃഷ്ണന്‍ കൈകാര്യം ചെയ്ത പട്ടികജാതി ക്ഷേമ വകുപ്പ് …

ഹോട്ടലിന്റെ കൗണ്ടറില്‍ കണ്ട മൊബൈല്‍ ഫോണുമായി കടന്ന വിരുതന്‍ ഒടുവില്‍ പിടിയിലായി

ഹോട്ടലിന്റെ കൗണ്ടറിന് മുകളില്‍ വെച്ചിരുന്ന മൊബൈല്‍ ഫോണുമായി കടന്നു കളഞ്ഞ വിരുതന്‍ അറസ്റ്റില്‍. തമിഴ്നാട്, തഞ്ചാവൂര്‍, പഞ്ചമപട്ടം സ്വദേശി അര്‍ജുനന്‍ (46)ആണ് പിടിയിലായത്. കണ്ണൂര്‍ കാല്‍ടെക്സ് ജംഗ്ഷനിലെ ഒരു ഹോട്ടലിലാണ് മോഷണം നടന്നത്. ഹോട്ടലില്‍ എത്തിയ അര്‍ജുനന്‍ കൗണ്ടറിന് മുകളില്‍ വെച്ചിരുന്ന ഫോണുമായി കടന്നുകളയുകയായിരുന്നു. ഈ സമയത്ത് ഹോട്ടല്‍ ഉടമ തൊട്ടടുത്ത കടയിലേക്ക് പോയതായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് അര്‍ജുനനെ അറസ്റ്റ് ചെയ്തത്.

അന്തര്‍ സംസ്ഥാന കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍; പിടിയിലായ പ്രവീണ്‍ കാസര്‍കോട്ടെ കവര്‍ച്ചാക്കേസിലും പ്രതി

കണ്ണൂര്‍: അന്തര്‍സംസ്ഥാന കവര്‍ച്ച-മയക്കുമരുന്ന് കേസുകളിലെ പ്രതി അറസ്റ്റില്‍. വടകര, മേപ്പയില്‍, കല്ലുനിറ-പറമ്പത്ത്, പുതിയാപ്ല ഹൗസിലെ പി. പ്രവീണി(29)നെയാണ് മട്ടന്നൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ബി.എസ് സജനും സംഘവും അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ മെയ് 19ന് മട്ടന്നൂര്‍, ഉരുംച്ചാലിലെ തംസീറിന്റെ ഉടമസ്ഥതയില്‍ പഴശ്ശിയിലുള്ള വാടകവീട്ടില്‍ കവര്‍ച്ച നടന്നിരുന്നു. വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്ന് 1500 രൂപ കവര്‍ച്ച ചെയ്തിരുന്നു. തംസീറിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് പ്രവീണിനെക്കുറിച്ചുള്ള സൂചന ലഭിച്ചത്. തുടര്‍ന്ന് പൊലീസ് സംഘം വടകരയിലെത്തി ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചക്ക് പിന്നില്‍ …

പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍; അഡ്മിന്‍മാരുടെ വിവരം തേടി ഫേസ് ബുക്കിന് കേരള പൊലീസിന്റെ നോട്ടീസ്

കോഴിക്കോട്: പോരാളിഷാജി, അമ്പാടിമുക്ക് സഖാക്കള്‍ എന്നീ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളുടെ അഡ്മിന്മാര്‍ ആരാണെന്ന് അറിയാന്‍ ഫേസ്ബുക്കിന് കേരള പൊലീസ് നോട്ടീസയച്ചു. ഈ ആവശ്യം ഉന്നയിച്ച് ഇത് രണ്ടാം തവണയാണ് ഫേസ്ബുക്കിന് പൊലീസ് നോട്ടീസ് അയക്കുന്നത്.വിവാദമായ കാഫിര്‍ പ്രയോഗം അടങ്ങുന്ന സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ് അയച്ചത്.ലോക്്സഭാ തെരഞ്ഞെടുപ്പ് കാലത്തും അതിന് ശേഷവും കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച കേസില്‍ സൈബര്‍ പൊലീസിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫേസ്ബുക്കില്‍ നിന്ന് വിവരം ശേഖരിച്ച ശേഷം അറസ്റ്റ് …

യുവതിക്ക് അശ്ലീല സന്ദേശം; യുവാവിനെ ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടു പോയി കൈ അടിച്ചു തകര്‍ത്തു

യുവതിക്ക് അശ്ലീല സന്ദേശം അയച്ചുവെന്ന് ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ നാലു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്, വെള്ളിപ്പറമ്പ് സ്വദേശികളായ സജിനീഷ് (42), അഭിനീഷ് (41), ജെറിന്‍ (25), ജിതിന്‍ (24), സുബിലേഷ് (36) എന്നിവരെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റു ചെയ്തത്. കുന്ദമംഗലം ബസ്സ്റ്റാന്റിന് സമീപത്തെ ഹോട്ടലിലെ ജീവനക്കാരനായ യുവാവിനെയാണ് തട്ടിക്കൊണ്ടു പോയത്. കാറിലെത്തിയ അക്രമി സംഘം യുവാവിനെ കൊണ്ടുപോവുകയായിരുന്നു. യുവാവ് ബഹളം വെച്ചുവെങ്കിലും അക്രമി സംഘം വിട്ടയക്കാന്‍ …