കാസര്‍കോട്: അമീബിക് മസ്തിഷ്‌ക ജ്വരത്തെത്തുടര്‍ന്നു കാസര്‍കോട് സ്വദേശിയായ 37കാരന്‍ ഞായറാഴ്ച കണ്ണൂര്‍ സ്വകാര്യാശുപത്രിയില്‍ മരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ ഡി.എം.ഒ ഡോ. എ.വി രാംദാസ് അറിയിച്ചു.
പത്തുവര്‍ഷമായി മുംബൈയിലായിരുന്ന ഇയാള്‍ സെപ്തംബര്‍ ആദ്യമാണ് കാസര്‍കോട്ടെത്തിയത്. ഉടനെ പനിയെത്തുടര്‍ന്നു കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. നാലു ദിവസത്തിനകം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്നു കണ്ണൂരില്‍ സ്വകാര്യാശുപത്രിയിലും ചികിത്സ തേടി. അവിടെ വച്ചാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്. ചികിത്സക്കിടയില്‍ ഇന്നലെ മരിച്ചു. രോഗം ബാധിച്ചതു മുംബൈയില്‍ നിന്നായതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.