പൊലീസുകാരന്‍ വന്ദേഭാരത് ട്രെയിന്‍ തട്ടി മരിച്ചു; കണ്ണവം സ്വദേശിയായ മുഹമ്മദ് ആണ് മരിച്ചത്

കണ്ണൂര്‍: പാനൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ മുഹമ്മദിനെ ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തലശ്ശേരി റെയില്‍വെ സ്റ്റേഷനു സമീപത്ത് വന്ദേഭാരത് ട്രെയിന്‍ ഇടിച്ചാണ് മരണം സംഭവിച്ചത്.കണ്ണവം സ്വദേശിയാണ് മുഹമ്മദ്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.മറ്റൊരു സംഭവത്തില്‍ തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലെ എസ്.ഐ റാഫി (56)യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഴൂരിലെ കുടുംബ വീട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. സാമ്പത്തിക കാരണങ്ങളാണ് ജീവനൊടുക്കാന്‍ കാരണമെന്നു സംശയിക്കുന്നു. പൊലീസ് കേസെടുത്തു.

കുപ്രസിദ്ധ വാഹനമോഷ്ടാവ് അഭിജിത്ത് അറസ്റ്റില്‍; വയസ് 22, കേസുകള്‍ നിരവധി

കണ്ണൂര്‍: കുപ്രസിദ്ധ വാഹനമോഷ്ടാവ് പൊലീസ് പിടിയില്‍. തൃശൂര്‍, മേലെപുരയ്ക്കല്‍ അഭിജിത്തി(22)നെയാണ് മട്ടന്നൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.മാര്‍ച്ച് 19ന് ചാവശ്ശേരിയിലെ വര്‍ക്ക് ഷോപ്പിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് ഇയാളെ അറസ്റ്റു ചെയ്തതെന്നു പൊലീസ് പറഞ്ഞു.65 സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവികളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് മോഷ്ടാവിനെ പിന്തുടര്‍ന്നു പിടികൂടിയത്. മട്ടന്നൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം. അനിലിന്റെ നേതൃത്വത്തില്‍ എസ്‌ഐ ലിനീഷ്, സിപിഒമാരായ കെ. രതീഷ്, ഷംസീര്‍ അഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് …

ടൊയോട്ട കാറില്‍ മയക്കുമരുന്നു കടത്ത്; 100 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കര്‍ണ്ണാടകയില്‍ നിന്നു ടൊയോട്ട എറ്റിയോസ് കാറില്‍ കടത്തുകയായിരുന്ന 100 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍. മലപ്പുറം, പടിഞ്ഞാറ്റുമുറി, മുണ്ടന്‍തൊടി ഹൗസില്‍ എം.പി മുഹമ്മദ് അലി (29), മലപ്പുറം, പെരിങ്ങോട്ടുകുലം അരിക്കത്ത് ഹൗസില്‍ സഫ്‌വാന്‍ ബാദുഷ (30) എന്നിവരെയാണ് ഇരിട്ടി ഡിവൈ.എസ്.പി പി.കെ ധനഞ്ജയബിജുവിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ. കുട്ടികൃഷ്ണന്‍, എസ്.ഐ കെ. ഷര്‍ഫുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കാറില്‍ മയക്കുമരുന്നു കടത്തുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ കൂട്ടുപ്പുഴ ചെക്ക് പോസ്റ്റിനു സമീപത്തു …

വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

Author -പി പി ചെറിയാന്‍ വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി. വ്യാഴാഴ്ച രാത്രി നടന്ന ഇഫ്താര്‍ വിരുന്നില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ മുസ്‌ലിംകള്‍ നല്‍കിയ പിന്തുണക്ക് ട്രംപ് നന്ദി പറഞ്ഞു. ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ച് ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴാണ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്.‘2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റെക്കോഡ് ഭൂരിപക്ഷത്തില്‍ ഞങ്ങളെ പിന്തുണച്ച ലക്ഷക്കണക്കിന് അമേരിക്കന്‍ മുസ്‌ലിംകള്‍ക്ക് ഞാന്‍ പ്രത്യേക നന്ദി അറിയിക്കുന്നു. നവംബറില്‍ മുസ്‌ലിം സമൂഹം …

ബസ് യാത്രക്കാരന്റെ പോക്കറ്റില്‍ നിന്നു പണം തട്ടിപ്പറിച്ചോടി; റഫീഖിനെ തെരയുന്നു, സംഭവം പാലക്കുന്നില്‍

കാസര്‍കോട്: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ യുവാവിന്റെ പോക്കറ്റില്‍ നിന്നു പണം തട്ടിയെടുത്തതായി പരാതി. ദേളി, തായത്തൊടിയിലെ ഗോകുല്‍ദാസി(47)ന്റെ പരാതിയില്‍ റഫീഖ് എന്നയാള്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ പാലക്കുന്നിലാണ് സംഭവം. കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തു കൊണ്ടിരിക്കെ പോക്കറ്റില്‍ നിന്നു 650 രൂപ ബലമായി തട്ടിയെടുക്കുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. റഫീഖിനെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

Hijab

കാര്‍ തടഞ്ഞു നിര്‍ത്തി യുവതിയുടെ ഹിജാബ് പിടിച്ചു വലിച്ചു; അഞ്ചു പേര്‍ക്കെതിരെ കേസ്, സംഭവം കാഞ്ഞങ്ങാട്ട്

കാസര്‍കോട്: യുവതിയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി ഹിജാബ് പിടിച്ചുവലിക്കുകയും തള്ളിയിട്ട് ദേഹോപദ്രവം ഏല്‍പ്പിച്ചതായും പരാതി. കാഞ്ഞങ്ങാട്, ഇട്ടമ്മല്‍ ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനു സമീപത്തെ 37 കാരിയുടെ പരാതി പ്രകാരം അഞ്ചു പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.മാര്‍ച്ച് 15ന് വൈകുന്നേരം കാഞ്ഞങ്ങാട് റെയില്‍വെ മേല്‍പ്പാലത്തില്‍ വച്ചാണ് സംഭവത്തിന്റെ തുടക്കം. കാറില്‍ സഞ്ചരിക്കുകയായിരുന്നു യുവതിയും കുടുംബവും. ഇതിനിടയില്‍ മറ്റൊരു കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി പരാതിക്കാരിയോട് കാറില്‍ നിന്നു ഇറങ്ങാന്‍ ആവശ്യപ്പെടുകയും ചീത്ത വിളിക്കുകയും ചെയ്തുവത്രെ. …

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പണം പിരിച്ചു പൊലീസിനു കൈക്കൂലി നല്‍കിയതായി മുഖ്യമന്ത്രിക്ക് പരാതി; ഗള്‍ഫിലിരുന്ന് വ്യാജ പരാതി നല്‍കിയ വിരുതനെതിരെ പൊലീസ് കേസെടുത്തു

കാസര്‍കോട്: നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗമായ തൃക്കരിപ്പൂര്‍ സ്വദേശി പണം പിരിച്ചു പൊലീസിനു കൈക്കൂലി നല്‍കിയെന്നു കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വ്യാജ പരാതി നല്‍കിയ സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നിര്‍ദ്ദേശ പ്രകാരം തൃക്കരിപ്പൂര്‍, കൈക്കോട്ട് കടവ് സ്വദേശി കടവത്ത് അബ്ദുള്ള (32)ക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. മയക്കുമരുന്നു കേസ് ഒഴിവാക്കുന്നതിനു വേണ്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം പണം പിരിച്ചു നല്‍കിയെന്നു കാണിച്ചാണ് അബ്ദുല്ല ഗള്‍ഫില്‍ ഇരുന്നു …

അടയ്ക്കാവില ഉയര്‍ന്നതോടെ മോഷ്ടാക്കളും സജീവമായി; ബേഡകത്തിനു പിന്നാലെ മഞ്ചേശ്വരത്തും 3 ക്വിന്റല്‍ അടയ്ക്ക മോഷണം പോയി, കര്‍ഷകര്‍ ആശങ്കയില്‍

കാസര്‍കോട്: അടയ്ക്കാവില ഉയര്‍ന്നു തുടങ്ങിയതിനു പിന്നാലെ അടയ്ക്കാ മോഷ്ടാക്കളും സജീവം.മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വൊര്‍ക്കാടി, കൊട്‌ല മുഗറുവില്‍ മൂന്നു ക്വിന്റല്‍ അടയ്ക്ക മോഷണം പോയി. കോടിജാലു ഹൗസിലെ ലോകേഷ് റൈയുടെ വീട്ടില്‍ നിന്നാണ് അടയ്ക്ക മോഷ്ടിച്ചത്. മാര്‍ച്ച് 21നും 24നും ഇടയിലുള്ള സമയത്ത് വീടിന്റെ ജനല്‍പൊളിച്ച് അകത്തു കയറിയാണ് ചാക്കുകളില്‍ കെട്ടിവച്ചിരുന്ന അടയ്ക്ക മോഷ്ടി്ച്ചതെന്നു ലോകേഷ് റൈ മഞ്ചേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം …

മാസപ്പിറവി: യോഗം നാളെ തിരുവനന്തപുരത്ത്

ശവ്വാൽ മാസപ്പിറവി സംബന്ധിച്ച ഏകീകൃത തീരുമാനമെടുക്കാൻ വിവിധ ജമാ അത്തുകളിലെ ഇമാമുമാരും മഹല്ല് ഭാരവാഹികളും നാളെ തിരുവനന്തപുരത്ത് യോഗം ചേരും. വൈകുന്നേരം 6.30 ന് പാളയം ജുമാ മസ്‌ജിദിലാണ് യോഗം.

വീണു കിട്ടിയ കാൽ ലക്ഷം രൂപ തിരിച്ചേൽപ്പിച്ചു: വിദ്യാർഥികൾ നാടിന്റെ അഭിമാനമായി:മുഹമ്മദ്‌ ആഷിഖിനെയും നിഖിലിനെയും ഒ എസ് എ അനുമോദിച്ചു

കാസര്‍കോട്: പരീക്ഷ കഴിഞ്ഞു വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വഴിയില്‍ വെച്ചു കളഞ്ഞു കിട്ടിയ കാല്‍ ലക്ഷം രൂപ പ്രധാനാധ്യാപകനെ ഏല്‍പ്പിച്ചു. പൈക്ക സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മുഹമ്മദ് ആഷിഖ്, നിഖില്‍ എന്നിവരാണ് സത്യസന്ധതക്കു മാതൃകയും നാടിനു അഭിമാനവും ആയത്. സത്യസന്ധരായ വിദ്യാര്‍ത്ഥികളെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പൈക്ക സ്‌കൂളില്‍ വെച്ചു വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അനുമോദിച്ചു.സ്‌കൂളില്‍ നിന്നും അവസാനത്തെ പരീക്ഷയും കഴിഞ്ഞു വീട്ടിലേക്ക് പോകാന്‍ ബസ് സ്റ്റോപ്പിലേക്ക് പോകുമ്പോഴാണ് കുട്ടികള്‍ക്ക് ഇത്രയും വലിയ തുക റോഡില്‍ നിന്നു ലഭിച്ചത്. …

ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ പരാതി പരിഹാര അദാലത്ത് തുടങ്ങി

കാസര്‍കോട്: ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ വെള്ളംതട്ട നഗരിയില്‍ പരാതി പരിഹാര അദാലത്ത് നടത്തി.അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സബീഷ് കെ, ഡിവൈ.എസ്.പി ജോണ്‍സന്‍ കെ.ജെ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.ജി പുഷ്പ, വാര്‍ഡ് മെമ്പര്‍മാരായ പി. മിനി, ബാലകൃഷ്ണന്‍ കെ, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.വി രാകേഷ്, ഊരു മൂപ്പന്‍ വി. രവി, സബ്.ഇന്‍സ്‌പെക്ടര്‍ സി.വി പ്രേമരാജന്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രസന്നകുമാര്‍ വി.വി, വില്ലേജ് ഓഫീസര്‍ …

സമ്പൂര്‍ണ മാലിന്യ മുക്ത മുനിസിപ്പാലിറ്റി: നീലേശ്വരത്ത് ശുചിത്വ സന്ദേശ വിളംബര റാലി

നീലേശ്വരം: മാലിന്യ മുക്ത നവകേരളം സംസ്ഥാനതല പ്രഖ്യാപനത്തിന്റെ മുന്നോടിയായി നീലേശ്വരം ട്രഷറി പരിസരത്ത് നിന്നും കോണ്‍വെന്റ് ജംഗ്ഷന്‍ വരെ ശുചിത്വ സന്ദേശ റാലി നടത്തി. കൗണ്‍സിലര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ വിഭാഗം ജീവനക്കാര്‍, ഹരിതകര്‍മസേന അംഗങ്ങള്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, കുടുംബ ശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു. കോണ്‍വെന്റ് ജംഗ്ഷനില്‍ നടന്ന സമാപന ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ചെയര്‍പേഴ്‌സണ്‍ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. …

Munambam bridge

17.70 കോടി രൂപയുടെ മുനമ്പം പാലത്തിന് സാങ്കേതികാനുമതിയായി; ടെണ്ടര്‍ പ്രസിദ്ധീകരിച്ചു

കാസര്‍കോട്: ചെമ്മനാട്-ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുനമ്പം നിര്‍മ്മാണത്തിനു സാങ്കേതിക അനുമതി ലഭിച്ചു. പാലം നിര്‍മ്മിക്കുന്നതിനു 17.70 കോടി രൂപയ്ക്കു പൊതുമരാമത്ത് വകുപ്പ് നേരത്തെ ഭരണാനുമതി നല്‍കിയിരുന്നു.പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം മുനമ്പം പാലം നിര്‍മ്മാണത്തിന് സാങ്കേതികാനുമതി നല്‍കി ടെണ്ടര്‍ പ്രസിദ്ധീകരിച്ചതായി സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ. അറിയിച്ചു.ചന്ദ്രഗിരി പുഴ രണ്ടായി പിരിയുന്ന മുനമ്പത്ത് ചെമ്മനാട്-ബേഡഡുക്ക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ജില്ലയുടെ മലയോര മേഖലയെ ജില്ലാ ആസ്ഥാനവുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ കഴിയും. നിലവില്‍ ഒരു തൂക്കുപാലമാണ് ഇവിടെയുള്ളത്. കാല്‍നടയാത്രയ്ക്ക് മാത്രമേ …

ഓട്ടോയില്‍ കടത്തുകയായിരുന്ന എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ഓട്ടോയില്‍ കടത്തുകയായിരുന്ന 1.280 ഗ്രാം എംഡിഎംഎയും 26.850 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പൊയിനാച്ചി, ചെറുകര കോളനിയിലെ അബൂബക്കര്‍ സിദ്ദിഖി(33)നെയാണ് ബേക്കല്‍ എസ്‌ഐ സവ്യസാചിയും സംഘവും അറസ്റ്റു ചെയ്തത്. പനയാല്‍, ബട്ടത്തൂര്‍ ചന്ദ്രപുരം റോഡിലെ കൂളിക്കുന്നില്‍ വച്ചാണ് അറസ്റ്റ്. പാലക്കുന്ന് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയെ വെള്ളിയാഴ്ച രാത്രി 7.45 മണിയോടെ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. ഓട്ടോയും കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ മുഹമ്മദ് അബൂബക്കര്‍ സിദ്ദിഖിനെതിരെ മേല്‍പ്പറമ്പ് പൊലീസിലും സമാന കേസുള്ളതായി …

ബങ്കര മഞ്ചേശ്വരത്ത് വീട്ടിനുള്ളില്‍ ഉറങ്ങാന്‍ കിടന്ന വയോധിക കിണറ്റില്‍ മരിച്ച നിലയില്‍

കാസര്‍കോട്: വീട്ടിനുള്ളില്‍ ഉറങ്ങാന്‍ കിടന്ന വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബങ്കര, മഞ്ചേശ്വരം, കാളികാംബ ക്ഷേത്രത്തിനു സമീപത്തെ പരേതനായ ജനാര്‍ദ്ദന ആചാര്യയുടെ ഭാര്യ സുഗുണ (77)യാണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 3.30 മണിയോടെ വീട്ടിനകത്തു കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് വീട്ടുമുറ്റത്തെ ആള്‍മറയുള്ള കിണറ്റില്‍ മൃതദേഹം കാണപ്പെട്ടത്. ഉപ്പള ഫയര്‍ഫോഴ്‌സ് സ്ഥ ലത്തെത്തി മൃതദേഹം കരയ്‌ക്കെടുത്ത് മംഗല്‍പാടി താലൂക്കാശുപത്രിയിലേക്ക് മാറ്റി. അസുഖത്തിനു ചികിത്സയിലായിരുന്നു സുഗുണ. ഇതില്‍ മനംനൊന്തായിരിക്കും കിണറ്റില്‍ ചാടിയതെന്നു …

ക്ഷമിക്കാനും പൊറുക്കാനുമുള്ള കരുത്ത് സ്വന്തമാക്കണം: റവ. സുകു ഫിലിപ്പ്

-പി പി ചെറിയാന്‍ മെസ്‌ക്വിറ്റ് (ഡാളസ്): കാല്‍വരി ക്രൂശില്‍ മൂന്നണികളിന്മേല്‍ തൂങ്ങിക്കിടക്കുന്ന ക്രിസ്തുവിനെ കാണുമ്പോള്‍ ആ ക്രൂശു നമ്മെ പഠിപ്പിക്കുന്ന രണ്ടു വിലയേറിയ സത്യങ്ങളാണ് ക്ഷമിക്കുക, പൊറുക്കുക എന്നിവയെന്നു റവ. സുകു ഫിലിപ് മാത്യു പറഞ്ഞു.ക്ഷമിക്കുവാന്‍ നമുക് കഴിയുമെങ്കിലും പൊറുക്കുവാന്‍ കഴിയുന്നില്ല എന്ന് പറയുന്നവരാണ് ഭൂരിപക്ഷവും. എന്നാല്‍ ഈ സത്യങ്ങള്‍ നാം സ്വായത്തമാകുകയും പ്രവൃത്തി പഥത്തില്‍ കൊണ്ടുവരുകയും ചെയ്യുമ്പോള്‍ മാത്രമാണ് നോമ്പില്‍ നാം നടത്തുന്ന അനുഷ്ഠാനങ്ങള്‍ അന്വര്‍ത്ഥമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ ബുധനാഴ്ച …

ദേശീയപാത ഭാഗികമായി തുറന്നു: സ്റ്റേറ്റ് ബസുകള്‍ കുശാലില്‍; യാത്രക്കാര്‍ പെരുവഴിയില്‍

കാസര്‍കോട്: ദേശീയപാത 66 ഭാഗികമായി തുറന്നുകൊടുത്തതോടെ കെഎസ്ആര്‍ടിസി അടക്കമുള്ള ബസ്സുകള്‍ക്ക് കുശാലായി. അതേ സമയം ബസ് കാത്തു സര്‍വ്വീസ് റോഡ് സൈഡുകളിലെ ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുന്നവര്‍വാഹനം കിട്ടാതെ പെരുവഴിയില്‍ വിഷമിക്കുന്നു.ഹ്രസ്വദൂര, ദീര്‍ഘദൂര യാത്രക്കാര്‍ ബസ് സ്റ്റോപ്പുകളില്‍ ബസ് കാത്തു നില്‍ക്കുമ്പോള്‍ കെഎസ്ആര്‍ടിസി ബസ് ദേശീയപാതയില്‍ ചീറിപ്പാഞ്ഞു പോകുകയാണ്. അവയെ മറികടക്കാനുള്ള മത്സരത്തിലാണ് മറ്റു ബസുകളുമെന്നു പറയുന്നു. അതേ സമയം യാത്രക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കാണാനോ അറിയാനോ പരിഹാരം നല്‍കാനോ അധികൃതര്‍ ആരും തുനിയുന്നില്ലെന്ന് ആക്ഷേപമുണ്ട്. സര്‍വ്വീസ് റോഡില്‍ …

ആദിവാസി യുവാവിനെ പുലി കടിച്ചു കൊന്നുതിന്നു

ഊട്ടി: ഊട്ടിയില്‍ ആദിവാസി യുവാവിനെ പുലി കടിച്ചു കൊന്നു. തോഡര്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട കേന്തര്‍കുട്ടന്‍ (41) ആണ് കൊല്ലപ്പെട്ടത്. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. നീലഗിരി ഫോറസ്റ്റ് ഡിവിഷനിലെ ഗവര്‍ണര്‍ ഷോലയിലാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്. ബുധനാഴ്ച രാവിലെ വന മേഖലയിലേക്ക് പോയതായിരുന്നു കേന്തര്‍ കുട്ടന്‍. തിരിച്ചുവരാത്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ അന്വേഷിച്ചു പോയപ്പോഴാണ് കാട്ടിനകത്ത് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണെന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നു.