ബെയ്റൂട്ട്: ലബനനു നേരേ ഇന്നു പുലര്‍ച്ചെ ഇസ്രയേല്‍ നടത്തിയ രൂക്ഷമായ വ്യോമാക്രമണത്തില്‍ 492 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 35 പേര്‍ കുട്ടികളാണ്. സ്ത്രീകളും കുട്ടികളും ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടെ 1645 പേര്‍ക്കു പരിക്കറ്റു. 1600 ഹിസ്ബുല്ല കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ഗാസക്കൊപ്പം ലബനനിലേക്കു കൂടി ഇസ്രായേല്‍ ആക്രമണം രൂക്ഷമാക്കിയതു യുദ്ധം ഭയനകമായേക്കുമോ എന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. ലബനന്റെ പടിഞ്ഞാറന്‍ മേഖലയിലെ ലബായ, യഹ്‌മോര്‍, കിഴക്കന്‍ അതിര്‍ത്തിയിലെ ബെക്കാ താഴ്‌വര എന്നിവിടങ്ങളിലും ഒറ്റപ്പെട്ട അക്രമങ്ങളുണ്ടായി. 300ല്‍പ്പരം ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്കു നേരെയാണ് അക്രമമെന്നു ഇസ്രായേല്‍ അവകാശപ്പെട്ടു. അതേസമയം ഗലീലിയിലുള്ള ഇസ്രായേല്‍ സൈനികത്താവളങ്ങള്‍ക്കു നേരെ അക്രമം നടത്തിയെന്നു ഹിസ്ബുല്ലയും അവകാശപ്പെട്ടു. അക്രമണത്തെത്തുടര്‍ന്നു തെക്കന്‍ ലബനനില്‍ കൂട്ടപലായനം ആരംഭിച്ചിരിക്കുകയാണ്. ജനജീവിതം സ്തംഭിച്ച മട്ടാണ്. ഇറാന്റെ പിന്തുണയുള്ള സായുധ സംഘടനയാണ് ഹിസ്ബുല്ല ഹിസ്ബുല്ലക്കെതിരെ കഴിഞ്ഞ ചൊവ്വാഴ്ച സിറിയയിലും ലബനനിലും വിവിധ ഭാഗങ്ങളില്‍ കടുത്ത വ്യോമാക്രമണമുണ്ടായിരുന്നു. ഈ സ്‌ഫോടനത്തില്‍ 3000ത്തോളം പേജറുകളും വാക്കി ടോക്കിയും സോളാര്‍ ബാറ്ററികളും കാര്‍ ബാറ്ററികളും പൊട്ടിത്തെറിച്ചിരുന്നു. ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ ഇസ്രായേല്‍, ജനങ്ങളോട് ഫോണ്‍ സന്ദേശത്തില്‍ ആവശ്യപ്പെടുന്നതായി ആക്ഷേപമുണ്ട്. ഇതു യുദ്ധം കൂടുതല്‍ കടുപ്പിക്കുമെന്നതിന്റെ മുന്നറിയിപ്പായി ആളുകള്‍ ആശങ്കപ്പെടുന്നു. എന്നാല്‍ യുദ്ധം സാധാരണ ജനങ്ങളോടല്ലെന്നു ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു വീഡിയോ സന്ദേശത്തില്‍ ലബനന്‍ ജനതയെ അറിയിച്ചു. യുദ്ധം ഹിസ്ബുല്ലയോടാണെന്നും അവര്‍ സാധാരണ ജനങ്ങളെ മനുഷ്യ കവചമായി ഉപയോഗിക്കുകയാണെന്നും വീഡിയോയില്‍ പറഞ്ഞു. അതേസമയം അക്രമത്തില്‍ സൗദി അറേബ്യ അഗാധമായ ആശങ്ക പ്രകടിപ്പിച്ചു. സംയമനം പാലിക്കാന്‍ എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിച്ചു. അതിര്‍ത്തി കടന്നുള്ള അക്രമത്തെ അമേരിക്ക അനുകൂലിക്കില്ലെന്നു മുതിര്‍ന്ന യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.