ന്യൂദെല്‍ഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണെന്നു സുപ്രീം കോടതി വിധി. ദൃശ്യങ്ങള്‍ കാണുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കി കൊണ്ടാണ് സുപ്രീം കോടതി വിധി പറഞ്ഞത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ എന്നു പറയാന്‍ പാടില്ലെന്നും കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു. ‘ലൈംഗികമായി ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതുമായ വസ്തു’ എന്നാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ പാര്‍ലമെന്റിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.