ഫേസ്ബുക്കിലെ ഫ്രണ്ട് റിക്വസ്റ്റ്: പിന്നാലെ പിന്നാലെ വന്ന നാലു സ്ത്രീകള്‍ 80 കാരന്റെ 8.7 കോടി രൂപ 734 തവണകളായി തട്ടിയെടുത്തു: വിഭ്രാന്തിയിലായ വൃദ്ധന്‍ ആശുപത്രിയില്‍
മുംബൈ: എണ്‍പതാം വയസ്സില്‍ ചങ്ങാതിമാരെ കൂട്ടാന്‍ ഫേസ് ബുക്ക് വഴി ഫ്രണ്ട്‌സ് റിക്വസ്റ്റ് നടത്തിയ ആള്‍ക്കു രണ്ടു വര്‍ഷം കൊണ്ട് അക്കൗണ്ടിലുണ്ടായിരുന്ന 8.7 കോടി രൂപ പോയിക്കിട്ടി. ഒടുവില്‍ ചിലവിനു പോലും പണമില്ലാതായതിനെത്തുടര്‍ന്നു വിഭ്രാന്തനായ വൃദ്ധനെ മകന്‍ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ വൃദ്ധന്‍ മറവി രോഗബാധിതനാണെന്നു കണ്ടെത്തിയതോടെ ആശുപത്രിയില്‍ അഡമിറ്റ് ചെയ്തു. ചികിത്സയിലാണ്.2023 ഏപ്രിലില്‍ ഫോണില്‍ കുത്തിക്കുത്തി ഇരുന്നപ്പോഴാണ് ഒരു സുഹൃത്തുണ്ടായിരുന്നെങ്കില്‍ എന്ന പൂതി അദ്ദേഹത്തിന് ഉണ്ടായത്. ഉടനെ ഫേസ്ബുക്ക് എടുത്ത് അതിലൊരു ഫ്രണ്ട് റിക്വസ്റ്റ് …