യുവതിയെ കഴുത്തറുത്തു കൊന്ന് 24 പവന്‍ കൊള്ളയടിച്ച കേസ്; ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

മംഗ്‌ളൂരു: യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം 24 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൊള്ളയടിച്ച കേസിലെ പ്രതി ഒന്‍പതു വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. രാജസ്ഥാന്‍, ഭരത്പൂര്‍, ഭയാന്‍ താലൂക്കിലെ ഷാനു എന്ന ഷാനവാസ് (40)ആണ് അറസ്റ്റിലായത്.
2014 ഫെബ്രുവരി എട്ടിന് വൈകുന്നേരം 4നും രാത്രി എട്ടുമണിക്കും ഇടയിലായിരുന്നു കൊലപാതകം. സുരത്കല്‍, കുളായി, ഹൊസബെട്ടുവിലെ സുതി പ്രഭുവാണ് കൊല്ലപ്പെട്ടത്. കേസില്‍ മൂന്നു പ്രതികളാണ് ഉണ്ടായിരുന്നത്. കപൂര്‍മലയ് സ്വദേശി ശിവറാം, ബഹദൂര്‍ എന്നിവരാണ് മറ്റു പ്രതികള്‍. പ്രതികളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് പ്രതികളെല്ലാം ജാമ്യത്തിലിറങ്ങി മുങ്ങി. തുടര്‍ന്ന് കോടതി പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനു ഒടുവിലാണ് ഷാനുവിനെ പൊലീസ് അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page