ജില്ലാ കളക്ടര്‍ ഇടപെട്ടു; ഏണിയാര്‍പ്പ് ലൈഫ് ഹൗസ് വില്ലയ്ക്കു വഴിയായി

നീര്‍ച്ചാല്‍: ഏണിയാര്‍പ്പ് ലൈഫ് ഹൗസ് വില്ലയിലെ 58 വീടുകള്‍ക്കു ജില്ലാ കളക്ടര്‍ ഇടപെട്ടു വഴി ഉറപ്പാക്കി. ജില്ലാ കളക്ടറുടെ ഇടപെടലിനെ കുടുംബങ്ങളും നാട്ടുകാരും അനുമോദിച്ചു.
വര്‍ഷങ്ങള്‍ക്കു മുമ്പു സര്‍ക്കാര്‍ സ്ഥലം അനുവദിക്കുകയും അതില്‍ വീടു നിര്‍മ്മിച്ചു നല്‍കുകയും ചെയ്തതോടെയാണ് ഈ കുടുംബങ്ങള്‍ക്കു സുരക്ഷിതത്വം അനുഭവപ്പെട്ടത്. എന്നാല്‍ അധികം താമസിയാതെ കോളനിക്കാര്‍ നടന്നു പൊയ്‌ക്കൊണ്ടിരുന്ന വഴിക്ക് അവകാശവാദവുമായി ആളുകള്‍ എത്തുകയും വഴി തടസ്സമാവുകയുമായിരുന്നു. ഇതിനെതിരെ അന്തേവാസികള്‍ സി പി എമ്മിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം നടത്തിയിരുന്നു. കോളനിവാസികളുടെ വഴിയില്ലാത്തതിന്റെ ഗതികേട് കാരവല്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ട ജില്ലാ കളക്ടര്‍ കോളനി നിവാസികള്‍ക്കു വഴി ഉറപ്പാക്കിക്കൊടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അധികൃതര്‍ ജെ സി ബിയുമായി കോളനിയിലെത്തി വഴി ഉറപ്പാക്കിക്കൊടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page