കാസര്‍കോട്: ദേശീയപാതയിലെ അഡ്ക്കത്തുബയലില്‍ ഫുട്ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കാമെന്നു കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി നിവേദക സംഘത്തിന് ഉറപ്പു നല്‍കി.
അഡ്ക്കത്തുബയല്‍ സുബ്രഹ്‌മണ്യ ക്ഷേത്ര സമിതിയുടെയും മുഹിയുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റിയുടെയും സംയുക്ത അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണിത്. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് രാജേഷ് ആര്‍ കെയുടെ നേതൃത്വത്തില്‍ മംഗളൂരു എം പി ക്യാപ്ടന്‍ ബ്രിജേഷ് ചൗട്ട, ബി ജെ പി മേഖലാ വൈ. പ്രസി. വിജയകുമാര്‍ റൈ, സജികുമാര്‍ പരവനടുക്കം എന്നിവര്‍ക്കു നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണ് നടപടി. നിവേദക സംഘം ക്ഷേത്ര- പള്ളിക്കമ്മിറ്റി സംയുക്ത നിവേദനം മന്ത്രിക്കു കൈമാറി ചര്‍ച്ച നടത്തിയിരുന്നു. പരാതി പരിഗണിച്ച കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയെ ക്ഷേത്ര -പള്ളി കമ്മിറ്റികള്‍ അഭിനന്ദിച്ചു.








