തെക്കിൽ, ഉക്രം പാടിയിലെ കരാറുകാരൻ അബ്ദുൽ നാസർ പനാറ അന്തരിച്ചു

കാസർകോട്: കാസർകോട് നഗരസഭ മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും സാമൂഹ്യ – സാംസ്ക്കാരിക പ്രവർത്തകനുമായിരുന്ന കൊപ്പൽ അബ്ദുല്ലയുടെ മകൾ സാഹിനകൊപ്പലിൻ്റെ ഭർത്താവും കരാറുകാരനുമായ തെക്കിൽ,ഉക്രംപാടിയിലെ അബ്ദുൽ നാസർ പനാറ (48) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. മുഹമ്മദ് – ബീഫാത്തിമ ദമ്പതികളുടെ മകനാണ്. മക്കൾ: ഫാത്തിമ നസ , നഹ്‌ല, നസാൻ. സഹോദരങ്ങൾ: റഹൂഫ്, ഹമീദ് , മൊയ്തു, ഷഫീൽ , മജീദ്, ഫൗസിയ , മുംതാസ് .

സഹോദരിമാര്‍ വാടക വീട്ടില്‍ മരിച്ച നിലയില്‍; സഹോദരനെ കാണാനില്ല

കോഴിക്കോട്: തടമ്പാട്ട്, താഴത്ത് സഹോദരിമാരെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീജയ, പുഷ്പ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ സഹോദരന്‍ പ്രമോദിനെ കാണാനില്ല. സഹോദരിമാരും പ്രമോദും മൂന്നു വര്‍ഷമായി തടമ്പാട്ട് താഴത്തെ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിന് പ്രമോദ് സുഹൃത്തിനെ ഫോണില്‍ വിളിച്ച് സഹോദരിമാര്‍ മരിച്ചുവെന്നു അറിയിച്ചിരുന്നു. സുഹൃത്ത് ഉടന്‍ സ്ഥലത്തെത്തിയെങ്കിലും പ്രമോദിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് പ്രമോദിന്റെ ബന്ധു സ്ഥലത്ത് എത്തി വീട്ടിനു അകത്ത് നടത്തിയ പരിശോധനയില്‍ രണ്ടു മുറികളിലായി സഹോദരിമാരുടെ മൃതദേഹം …

യുവ തുളു നാടകകൃത്ത് ഡങ്കിപ്പനി ബാധിച്ച് മരിച്ചു

മംഗളൂരു: യുവ തുളു നാടകകൃത്ത് ഡങ്കിപ്പനി ബാധിച്ച് മരിച്ചു. ബെല്‍ത്തങ്ങാടി, കൊയ്‌ല, കൂഡ്മണിയിലെ നാരായണ കൊയ്‌ല (35)യാണ് മരിച്ചത്. പരേതനായ ബോംനാലെയുടെ മകനാണ്. മേസ്തിരി ജോലിക്കാരനായ നാരായണ ഏതാനും ദിവസമായി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ഡങ്കിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. രണ്ടു സഹോദരിമാരുള്ള നാരായണ അവിവാഹിതനാണ്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഇദ്ദേഹം.12 തുളുനാടകങ്ങളുടെ രചയിതാവാണ്. ‘പാണ്ടെ കൊനുജര്‍’ എന്ന നാടകത്തിനു അവാര്‍ഡു ലഭിച്ചിരുന്നു. കന്നഡ ഭാഷയില്‍ നിരവധി ഭക്തിഗാനങ്ങളും …

ബസ് സ്‌റ്റോപ്പുകള്‍ ഉള്ളിടത്ത് ബസ്സുകള്‍ക്കു ബ്രേക്ക് കിട്ടുന്നില്ലെന്നു ആക്ഷേപം: ഗതാഗത തടസ്സം പതിവെന്നു പരാതി

കാസര്‍കോട്: ബസ് സ്‌റ്റോപ്പും, ബസ് ഷെള്‍ട്ടറും സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ബസ്സുകള്‍ നിര്‍ത്തുന്നില്ലെന്നു നാട്ടുകാര്‍ പരാതിപ്പെട്ടു. ഇതുമൂലം യാത്രക്കാര്‍ വിഷമിക്കുന്നു. മൊഗ്രാല്‍ ടൗണില്‍ ഇത് പതിവായി ഗതാഗത തടസ്സത്തിന് കാരണമാകുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. ബസ്സുകള്‍ അടിപ്പാതയ്ക്ക് സമാനമായി നിര്‍ത്തിയിടുന്നത് മൂലം സര്‍വീസ് റോഡിലെ ഗതാഗത തടസ്സത്തിന് ഇടയാവുന്നു. സ്‌കൂള്‍ റോഡ് യാത്രയും തടസ്സമാകുന്നുവെന്നു പരാതിയുണ്ട്.കഴിഞ്ഞവര്‍ഷം വാര്‍ഡ് മെമ്പറും, സന്നദ്ധസംഘടനകളും കുമ്പള പോലീസില്‍ ഇതുസംബന്ധിച്ചു പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കുറച്ചുകാലം ട്രാഫിക് നിയന്ത്രിക്കാന്‍ പൊലീസിനെ വിന്യസിച്ചിരുന്നു. യാത്രക്കാര്‍ ബസ് …

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം നവംബര്‍ 25, 26 തീയതികളില്‍

കാഞ്ഞങ്ങാട്: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം നവംബര്‍ 25, 26 തീയതികളില്‍ കാഞ്ഞങ്ങാട്ട് നടക്കും. സ്വാഗതസംഘം രക്ഷാധികാരികളായി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ., മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത, എ.കെ.പി.എ സംസ്ഥാന വൈ. പ്രസിഡണ്ട് സജീഷ് മണി എന്നിവരെ തെരഞ്ഞെടുത്തു. എ.കെ.പി.എ ജില്ലാ പ്രസി. ടി.വി. സുഗുണന്‍(ചെയ.), വി.എന്‍. രാജേന്ദ്ര(കണ്‍.) എന്നിവരാണ് മറ്റു ഭാരവാഹികള്‍.യോഗം മുനി. ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. സജീഷ് മണി, സി.കെ. ആസിഫ്, ഫസലുറഹ്‌മാന്‍, ഹരീഷ് പാലക്കുന്ന്, അനൂപ് ചന്തേര, …

ഉപ്പളയിലെ പൂർണ്ണിമ ഇൻഡസ്ട്രീസ് ഉടമ ഹരിശ്ചന്ദ്ര ഹൊള്ള അന്തരിച്ചു

കാസർകോട്: ഉപ്പളയിലെ പൂർണ്ണിമ ഇൻഡസ്ട്രീസ് ഉടമ കയ്യാറിലെ ഹരിശ്ചന്ദ്ര ഹൊള്ള (83) അന്തരിച്ചു. ഉപ്പള ലയൺസ് ക്ലബ്ബ് മുൻ പ്രസിഡണ്ടാണ്. ആധ്യാത്മിക രംഗത്തും സജീവമായിരുന്നു. ഭാര്യ: ലളിത. മക്കൾ: പൂർണ്ണിമ , പത്മിനി, പ്രീതി, സന്തോഷ് ഹൊള്ള. മരുമക്കൾ: അരുൺ കുമാർ , ശശികാന്ത്, ഹേമന്ത്, ലക്ഷ്മി. സഹോദരങ്ങൾ: ഡോ.കെ.പി. ഹൊള്ള, രാധാകൃഷ്ണ ഹൊള്ള, വിഷ്ണു ഹൊള്ള, ശ്രീധര ഹൊള്ള, സൂര്യനാരായണ ഹൊള്ള, ശ്യാമള

പെരിയ, അരങ്ങനടുക്കത്ത് ഭർതൃമതിയെ കാണാതായി

കാസർകോട്: പെരിയ , അരങ്ങനടുക്കത്തെ ഭർതൃമതിയെ കാണാതായതായി പരാതി. രാജീവന്റെ ഭാര്യ എച്ച് രജിത (34 ) യെ ആണ് കാണാതായത്. ബുധനാഴ്ച രാവിലെ വീട്ടിൽ നിന്നു പോയതിനു ശേഷം തിരിച്ചെത്തിയില്ലെന്നു ഭർത്താവ് എം.വി. രാജീവൻ നൽകിയ പരാതിയിൽ പറഞ്ഞു. ബേക്കൽ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

കമ്പാറിലെ ഐഡിയ ടവറിനു സമീപത്തെ മുറിയിൽ നിന്നു 40 ബാറ്ററികൾ മോഷണം പോയി; 2.20 ലക്ഷം രൂപയുടെ നഷ്ടം, കാസർകോട് പൊലീസ് അന്വേഷണം തുടങ്ങി

കാസർകോട്: കുഡ്‌ലു, കമ്പാറിലെ ഇൻഡസ് ടവറിൽ പ്രവർത്തിക്കുന്ന ഐഡിയ ടവറിനോട് ചേർന്നുള്ള മുറിയിൽ സൂക്ഷിച്ചിരുന്ന 40 ബാറ്ററികൾ മോഷണം പോയതായി പരാതി. ജുലായ് 26 നും 29 നുമിടയിലുള്ള സമയത്താണ് മോഷണം നടന്നത്. സെക്യൂരിറ്റി ജീവനക്കാരനായ കമ്പാറിലെ കെ. വിജയന്റെ പരാതിയിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 2.20 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി പരാതിയിൽ പറഞ്ഞു

പെര്‍വാഡിലെ മുന്‍ പ്രവാസി ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: കുമ്പള, പെര്‍വാഡിലെ മുന്‍ പ്രവാസി ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചു. ഇര്‍ഫാന മന്‍സിലെ എച്ച് ഐ ബഷീര്‍ (57) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മരണം സംഭവിച്ചതെന്നു ബന്ധുക്കള്‍ പറഞ്ഞു.ഭാര്യ: റംല. മക്കള്‍: ഇര്‍ഫാന, റഹ്‌യാന, ഫര്‍ഹാന. മരുമക്കള്‍: റിയാസ്, അഷ്‌റഫ്, സുബൈര്‍. സഹോദരങ്ങള്‍: മുഹമ്മദ്, ഇബ്രാഹിം, ഹമീദ്, അബുസാലി, ഹുസൈന്, ലത്തീഫ് സഖാഫി, സുഹ്‌റ, സീനത്ത്, പരേതയായ ആയിഷ. ഖബറടക്കം ശനിയാഴ്ച വൈകുന്നേരം 4 മണിയോടെ മൊഗ്രാല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ നടക്കും.

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു; അപകടം നീലേശ്വരം റെയില്‍വെ മേല്‍പ്പാലത്തില്‍

കാസര്‍കോട്: നീലേശ്വരം റെയില്‍വെ മേല്‍പ്പാലത്തില്‍ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിനു ദാരുണാന്ത്യം. ചെറുവത്തൂര്‍, കൊവ്വല്‍ ഐസ് പ്ലാന്റിനു സമീപത്തെ ബി ബാബുവിന്റെ മകന്‍ ബി ശിവകുമാര്‍ (18)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.40 മണിയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ നിലയില്‍ കാണപ്പെട്ട ശുവകുമാറിനെ വിവരമറിഞ്ഞ് എത്തിയ നീലേശ്വരം എസ് ഐ കെ വി രതീശനും സംഘവും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ നീലേശ്വരം പൊലീസ് കേസെടുത്തു. സഹോദരങ്ങള്‍ അച്യുതന്‍, ഹരിപ്രസാദ്.

പുതുക്കോളിയിലെ തിമ്മപ്പ ഷെട്ടി അന്തരിച്ചു

കാസര്‍കോട്: നീര്‍ച്ചാല്‍, പുതുക്കോളിയിലെ തിമ്മപ്പ ഷെട്ടി(85) അന്തരിച്ചു. ഭാര്യ: ജലജാക്ഷി. മക്കള്‍: ശശികല, പ്രവീണ്‍ കുമാര്‍, പത്മനാഭ, സുജാത, ഗണേശ. മരുമക്കള്‍: ബാബു, സതീശ, ദിവ്യ, ശോഭ, അര്‍ച്ചന.

ചെര്‍ക്കളയില്‍ യുവാവിനെ തടഞ്ഞു നിര്‍ത്തി കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ചെര്‍ക്കളയില്‍ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച യുവാവ് അറസ്റ്റില്‍. കര്‍ണ്ണാടക, പുത്തൂര്‍, രാമകുഞ്ചെ, ആത്തുര്‍, കുണ്ടാജെയിലെ സി.കെ ഷമീറി(32)നെയാണ് വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ യു.പി വിപിനും സംഘവും അറസ്റ്റു ചെയ്തത്. ജുലായ് 24ന് രാത്രി 9 മണിയോടെ ചെര്‍ക്കള ടൗണിലാണ് കേസിനാസ്പദമായ സംഭവം. ചെര്‍ക്കള നോര്‍ത്തിലെ കോളിക്കട്ട ഹൗസിലെ മുഹമ്മദ് നവാസ് (32)ആണ് വധശ്രമത്തിനു ഇരയായത്. സംഭവ ദിവസം കാറിലെത്തിയ ഇര്‍ഷാദ് ഷബീര്‍, ഹാഷിം, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ ചേര്‍ന്ന് …

കേരള അസോസിയേഷൻ ഓഫ് ഡാളസ് ഇൻഡോർ സോക്കർ ടൂർണമെന്റിനു ഇന്ന് തുടക്കം

പി.പി.ചെറിയാൻ മെസ്‌ക്വിറ്റ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന ഇൻഡോർ സോക്കർ ടൂർണമെന്റ് ആവേശകരമായ മത്സരങ്ങളോടെ ഓഗസ്റ്റ് 9-ന് ആരംഭിക്കും .മെസ്‌ക്വിറ്റിലെ ഇൻഡോർ സോക്കർ വേൾഡിൽ വെചു നടക്കുന്ന ഈ കായിക മാമാങ്കം. രാവിലെ 8 മണിക്ക് ആരംഭിച്ച് വൈകുന്നേരം 7 മണി വരെ നീണ്ടുനിൽക്കും.ടൂർണമെന്റിൽ ആകെ ഏഴ് ടീമുകളാണ് പങ്കെടുകുന്നത് മികച്ച ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ ആവേശം ഒട്ടും ചോരാതെ ഓരോ മത്സരങ്ങളും പൂർത്തിയാക്കും കാണികളുടെ ആർപ്പുവിളികളും ആരവങ്ങളും കളിക്കാർക്ക് ആവേശം പകരുമെന്നും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടങ്ങുന്ന …

ബ്രഹ്‌മശ്രീ നാരായണന്‍ പത്മനാഭന്‍ മരുതംപാടിത്തായര്‍ അന്തരിച്ചു; വിട വാങ്ങിയത് തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുന്‍ പെരിയനമ്പി

കാസര്‍കോട്: തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പെരിയ നമ്പിയായിരുന്ന പുല്ലൂര്‍, വിഷ്ണുമംഗലം മരുതംപാടി ഇല്ലത്തെ നാരായണന്‍ പത്മനാഭന്‍ മരുതംപാടിത്തായര്‍ (64) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി 11.30 മണിയോടെയായിരുന്നു അന്ത്യം. ശുചിമുറിയില്‍ വീണ നിലയില്‍ കാണപ്പെട്ട നാരായണന്‍ പത്മനാഭനെ ഉടന്‍ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം, കുമാരനെല്ലൂര്‍ ദേവീക്ഷേത്രം, ആയമ്പാറ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളില്‍ മേല്‍ശാന്തിയായിരുന്നു.2008 മുതല്‍ 2009വരെ തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പഞ്ചഗവ്യത്ത് നമ്പിയായും 2009 മുതല്‍ 2015 …

പുല്ലൂരിൽ വിദ്യാർഥി ക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ചു : മരിച്ചത് കെട്ടിടത്തിനു മുകളിൽ നിന്ന് വ്യാപാരി വീണു മരിച്ച കേസിൽ അറസ്റ്റിലായ കരാറുകാരന്റെ മകൻ

കാസർകോട്: പ്ലസ് വൺ വിദ്യാർത്ഥി ക്ഷേത്ര കുളത്തിൽ മുങ്ങിമരിച്ചു. പുല്ലൂർ ,പുളിക്കാലിലെ നരേന്ദ്രന്റെ മകൻ കാശിനാഥൻ (17) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് 7  മണിയോടെയാണ് സംഭവം. ക്ഷേത്രക്കുളത്തിനു സമീപം  വിദ്യാർത്ഥിയുടെ തോർത്തും ചെരിപ്പും മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാട്ടുകാരും അഗ്നിരക്ഷാസേനയും നടത്തിയ തെരച്ചലിലാണ് രാത്രി 8:45 മണിയോടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.  അലുമിനിയം സാമഗ്രി ഷോപ്പ് ഉടമയും മാവുങ്കാൽ , മൂലക്കണ്ടത്തെ കെട്ടിട ഉടമയുമായ റോയ് ജോസഫ് മരിച്ച സംഭവത്തിൽ കാശിനാഥിൻ്റെ പിതാവ്കരാറുകാരനായ …

വഴിയോര കച്ചവട കമ്പോളം കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ തുടങ്ങി

കാസർകോട് : കാസർകോട് നഗരസഭ കുടുംബശ്രീ-ദേശീയ നഗര ഉപജീവന മിഷന്റെ ആഭിമുഖ്യത്തിൽ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു ആരംഭിച്ച വഴിയോര കച്ചവട മാർക്കറ്റ് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. മുൻസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്‌സിക്യുട്ടീവ്‌ ഡയറക്ടർ എച്ച് . ദിനേശൻ മുഖ്യാതിഥി ആയിരുന്നു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സഹിർ ആസിഫ്, ആർ. റീത്ത, കാലിദ് പച്ചക്കാട്, ആർ. രജനി, ആസൂത്രണ സമിതി വൈസ് ചെയർമാൻ എ. അബ്ദുൽ റഹ്മാൻ, …

കെ.എസ് ആർ ടി സി ബസിൽ പണം കടത്ത്; രേഖകളില്ലാത്ത 20, 80000 രൂപ പിടികൂടി , ഒരാൾ പിടിയിൽ

കാസർകോട്: മതിയായ രേഖകൾ ഇല്ലാതെ കെ.എസ് .ആർ .ടി സി ബസിൽ കടത്തിയ 20, 80000 രൂപ പിടികൂടി. ദക്ഷിണ കർണ്ണാടക സ്വദേശി ജയശീല പുട്ടണ്ണ ഷെട്ടി (52) യിൽ നിന്നാണ് പണം പിടികൂടിയത്. മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജിൽ കുമാർ , ഇൻസ്പെക്ടർ ജിനു ജയിംസ്, പ്രിവന്റീവ് ഓഫീസർ ജിജിൻഎം.വി , ബാബു രാജൻ, സി.ഇ .ഒ മാരായ ടി.വി. സജിത്ത്കുമാർ , പി.കെ. …

ട്രെയിൻ യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം; പത്തു വയസുകാരി മരിച്ചു

കാസർകോട്: ട്രെയിൻ യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പത്തു വയസുകാരി മരിച്ചു. മൃതദേഹം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ . തമിഴ്നാട് , തൃശ്ശിനാപള്ളിയിലെ ദമ്പതികളുടെ മകൾ സാറയാണ് മരിച്ചത്. മുംബൈയിൽ നിന്നു തൃശിനാപള്ളിയിലേയ്ക്ക് മാതാപിതാക്കൾക്കൊപ്പം പോകുകയായിരുന്നു പെൺകുട്ടി .യാത്രയ്ക്കയിൽ ക്ഷീണം അനുഭവപ്പെടുകയായിരുന്നു. ട്രെയിൻ കാഞ്ഞങ്ങാട്ട് എത്തിയപ്പോൾ അവിടെ ഇറങ്ങി സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.