മുദ്രലോണ്‍: മുളിയാര്‍ സ്വദേശിയുടെ 1,41,570 രൂപ സ്വാഹ

കാസര്‍കോട്: മുദ്രലോണ്‍ ശരിയാക്കി തരാമെന്ന് പറഞ്ഞ് യുവാവിന്റെ 1,14,570 രൂപ തട്ടിയെടുത്തതായി പരാതി. മുളിയാര്‍, കൂടാല, വിശ്വകര്‍മ്മ നിലയത്തിലെ കെ അനില്‍ കുമാറി(42)ന്റെ പണമാണ് തട്ടിയെടുത്തത്. ഇദ്ദേഹം നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മുദ്രലോണ്‍ തരാമെന്നുള്ള വാഗ്ദാനം സന്ദേശമായാണ് അനില്‍കുമാറിന്റെ ഫോണിലേയ്ക്ക് ആദ്യം എത്തിയത്. ഇതിനായുള്ള നടപടികള്‍ക്കായി പണം അടക്കണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ വിളികളും സന്ദേശങ്ങളും എത്തി. തുടര്‍ന്ന് തവണകളായാണ് പണം നല്‍കിയത്. അവസാന ഘട്ടത്തിലാണ് താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന കാര്യം ബോധ്യമായതെന്ന് പരാതിയില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page