ദുബൈ: യു എ ഇയിലെ കാസര്‍കോട്ടുകാരായ വോളിബാള്‍ പ്രേമികള്‍ ചേര്‍ന്നു കാസര്‍കോടന്‍ വോളിബാള്‍ അസോസിയേഷന്‍ രൂപീകരിച്ചു. ഗര്‍ഹൂദ് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ നടന്ന സംഗമം ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസി: രവി കുറ്റിക്കോല്‍, ജന. സെക്ര: പത്മനാഭന്‍ കൊടവലം, ട്രഷ: വിനോദ് മീങ്ങോത്ത്.
ലക്ഷ്മണന്‍ (മുഖ്യരക്ഷാധികാരി), മൊയ്തീന്‍, അംബുജാക്ഷന്‍(രക്ഷാധികാരി), ശംസുദ്ദീന്‍ പാറപ്പള്ളി, ആരിഫ് ചെമ്മനാട്, മനോജ് മീങ്ങോത്ത്(വൈ. പ്രസി.), ഗിരീഷ് മീങ്ങോത്ത്, ഹാരിസ് ചേരൂര്‍, സിദ്ദീഖ് പള്ളഞ്ചി(ജോ. സെക്ര.), രൂപേഷ് പറയംപള്ളം(ജോ. ട്രഷ.), സത്താര്‍ പാണത്തൂര്‍, ശ്രീവത്സന്‍ കുറ്റിക്കോല്‍, സലാം പാണത്തൂര്‍(മീഡിയ), ലത്തീഫ് പാണത്തൂര്‍, ഷെഫീഖ്, മജീദ് ചേരൂര്‍, ഷംസാദ് ബച്ചു, മുനീര്‍, ഫൈസല്‍, ഷാജി, മനോജ് കുമ്പള(എക്‌സിക്യൂട്ടീവ്) എന്നിവരാണ് ഭാരവാഹികള്‍.







