കാസര്‍കോട്: മഞ്ചേശ്വരം, കുഞ്ചത്തൂര്‍പ്പദവിലെ ഫര്‍ണ്ണിച്ചര്‍ ഷോപ്പില്‍ ജോലിക്കെത്തിയ യുവാവിനെ കാണാതായതായി പരാതി. ബീഹാര്‍, ഫത്ത്‌വാഹി സ്വദേശി രാഹുല്‍ കുമാറി(17)നെയാണ് കാണാതായത്. കുഞ്ചത്തൂര്‍പ്പദവിലെ എസ് എസ് ഫര്‍ണ്ണിച്ചര്‍ഷോപ്പില്‍ ജോലിക്കെത്തിയതായിരുന്നു. രാഹുലിന്റെ സഹോദരന്‍ വിശാല്‍കുമാര്‍ ഇതേ സ്ഥാപനത്തിലെ ജോലിക്കാരനാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് കമ്പനിയുടെ താമസസ്ഥലത്തു നിന്നാണ് രാഹുലിനെ കാണാതായതെന്നു മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.








