കാസര്‍കോട്: ഉത്തരമലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണസമിതി ആചാരസംഗമം 11 നു രാവിലെ പെരിയ ശ്രീനാരായണ കോളേജില്‍ നടക്കും.
മന്ത്രി വി എന്‍ വാസവന്‍ സംഗമം ഉദ്ഘാടനം ചെയ്യും. സി രാജന്‍ പെരിയ ആധ്യക്ഷം വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, മുന്‍ മന്ത്രിയും എം എല്‍ എയുമായ ഇ ചന്ദ്രശേഖരന്‍, എം എല്‍ എ മാരായ എം രാജഗോപാല്‍, സി എച്ച് കുഞ്ഞമ്പു, എന്‍ എ നെല്ലിക്കുന്ന്, എ കെ എം അഷ്‌റഫ്, ടി ഐ മധുസൂദനന്‍, മലബാര്‍ ദേവസ്വം പ്രസി. ഒ കെ വാസു, സി കെ അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.








