വാഷിംഗ്ടണ്‍ ഡി സി: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അറസ്റ്റു ചെയ്യുന്നതിനു സഹായകമായ വിവരം നല്‍കുന്നവര്‍ക്കു നീതിന്യായ വകുപ്പും സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റും 50 ദശലക്ഷം ഡോളര്‍ (42,50,00000 രൂപ) പാരിതോഷികം പ്രഖ്യാപിച്ചു. നേരത്തെ വാഗ്ദാനം ചെയ്തതിന്റെ ഇരട്ടിയാണിത്.
ന്യുയോര്‍ക്കില്‍ മയക്കുമരുന്നു ഭീകരത, കൊക്കെയ്ന്‍ ഇറക്കുമതി ചെയ്യാനുള്ള ഗൂഢാലോചന, മെഷീന്‍ ഗണ്ണുകളും വിനാശകരമായ ഉപകരണങ്ങളും കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്നു കടത്തുകാരില്‍ പ്രമുഖനാണ് മഡുറോയെന്നു സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് വക്താവ് പറഞ്ഞു.







