കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതികളില്‍ കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനിലും അമ്പലത്തറയിലും പൊലീസ് രണ്ട് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഇരുപതുകാരിയുടെ പരാതിപ്രകാരമാണ് കാസര്‍കോട് വനിതാ പൊലീസ് മൊയ്തീന്‍ തൗസീഫ് എന്നയാള്‍ക്കെതിരെ കേസെടുത്തത്. പെണ്‍കുട്ടി ഹയര്‍സെക്കണ്ടറി ക്ലാസില്‍ പഠിക്കുന്ന സമയത്ത് പ്രണയം നടിച്ച് വശത്താക്കി ശല്യം ചെയ്യുകയായിരുന്നുവത്രെ. യുവതിക്ക് ഇപ്പോള്‍ കല്യാണ ആലോചനകള്‍ വരുന്നത് തൗസീഫ് മുടക്കുന്നതായും വീഡിയോകളും ചിത്രങ്ങളും പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തുന്നതായും പറയുന്നു. ഇതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
13കാരി നല്‍കിയ പരാതി പ്രകാരം തായന്നൂരിനു സമീപത്തെ രാഹുലി (40)നെതിരെയാണ് അമ്പലത്തറ പൊലീസ് കേസെടുത്തത്. പെണ്‍കുട്ടി സ്‌കൂളില്‍ നിന്ന് വീട്ടില്‍ എത്തിയ സമയത്ത് പ്രതിയുടെ വീട്ടിലേയ്ക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.







