ധര്‍മ്മസ്ഥല: 13-ാം നമ്പര്‍ സൈറ്റ് പര്യവേക്ഷണത്തിനു അതി സങ്കീര്‍ണ്ണ റഡാര്‍ എത്തിക്കാന്‍ നീക്കം

ധര്‍മ്മസ്ഥല: മൃതദേഹങ്ങള്‍ കൂട്ടമായി കുഴിച്ചിട്ടിരുന്നെന്നു സംശയിക്കുന്ന ധര്‍മ്മസ്ഥലയിലെ 13-ാം നമ്പര്‍ ശവക്കുഴിയില്‍ പര്യവേക്ഷണം നടത്തുന്നതിന് ഭൂമിയില്‍ അതിവേഗത്തില്‍ തുളച്ചു കയറുന്ന അതി സങ്കീര്‍ണ്ണ ഉപകരണം എത്തിക്കുമെന്നു പ്രത്യേക അന്വേഷണ സംഘം വെളിപ്പെടുത്തി. ഇതിനു കേരളം, ഡല്‍ഹി, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ ഇവയുടെ കരാറുകാരുമായി എസ് എ ടി ബന്ധപ്പെട്ടു.
മൃതദേഹങ്ങള്‍ കൂട്ടമായി മറവു ചെയ്തിട്ടുണ്ടെന്നു പരാതിക്കാരന്‍ സൂചിപ്പിച്ച സ്ഥലത്ത് ഒരു വൈദ്യുതി ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിട്ടുണ്ട്. അതു മാറ്റിയാലേ അവിടം നിരീക്ഷിക്കാനാവൂ. നിയര്‍ സര്‍ഫേസ് ജിയോ ഫിസിക്കല്‍ ടെക്‌നിക്, ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ എന്നിവകൊണ്ടു നിരീക്ഷിച്ചു മനുഷ്യാവശിഷ്ടം 20 അടി താഴ്ചയില്‍ മണ്ണിനടിയിലുണ്ടെന്നു കണ്ടെത്തിയാല്‍ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മര്‍ മറ്റൊരു സ്ഥലത്തേക്കു മാറ്റാനാണ് പരിപാടി. അതേസമയം മനുഷ്യാവശിഷ്ട നിരീക്ഷണങ്ങളും അതു സംബന്ധിച്ച പ്രചരണങ്ങളും ധര്‍മ്മസ്ഥലയില്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. ആറിനു മൂന്നു യൂട്യൂബര്‍മാരും ഒരു ക്യാമറാമാനും ആള്‍കൂട്ടത്തിന്റെ അക്രമത്തിനിരയായിരുന്നു. അതോടൊപ്പം അന്വേഷണത്തിനും തടസ്സമുണ്ടാക്കത്തക്ക തരത്തിലും ചില യൂട്യൂബു സംഘങ്ങള്‍ മത്സരിച്ചു പ്രചരണമാരംഭിച്ചിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ വിഭാഗീയത ഉണ്ടാക്കാനും കൊണ്ടുപിടിച്ച ശ്രമമുണ്ടെന്ന് ആരോപണമുണ്ട്. വെള്ളിയാഴ്ചത്തെ അന്വേഷണവുമായി ബന്ധപ്പെട്ടു മഹസ്സര്‍ പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കുന്നുണ്ട്. ഇന്നു സംശയകരമായ എന്തെങ്കിലും തെളിവുകള്‍ ലഭിച്ചിട്ടുണ്ടോ എന്ന വ്യക്തമായിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page