20കാരനുമായി 29കാരിക്ക് പ്രണയം; എതിര്‍പ്പു പ്രകടിപ്പിച്ച മാതാവിനെ ശ്വാസം മുട്ടിച്ചു കൊന്ന മകളും കാമുകനും അറസ്റ്റില്‍
20കാരനുമായി 29കാരിയായ മകള്‍ക്ക് പ്രണയം. ഈ ബന്ധത്തെ എതിര്‍ത്ത മാതാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മകളെയും കാമുകനെയും പൊലീസ് അറസ്റ്റു ചെയ്തു. ബൊമ്മനഹള്ളി സ്വദേശികളായ പവിത്ര (29), കാമുകന്‍ ലവ്‌ലേഷ് (20) എന്നിവരാണ് അറസ്റ്റിലായത്. പവിത്രയുടെ മാതാവ് ജയലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങിനെ-”വിവാഹിതയാണ് പവിത്ര. ഇതിനിടയിലാണ് 20കാരനായ ലവ്‌ലേഷുമായി പവിത്ര അടുപ്പത്തിലായത്. മാതാവ് ജയലക്ഷ്മി ഈ ബന്ധത്തെ എതിര്‍ത്തു. ഇതോടെയാണ് മാതാവിനെ കൊലപ്പെടുത്താന്‍ പവിത്രയും കാമുകനും ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയത്. ജയലക്ഷ്മിയെ ഇരുവരും ചേര്‍ന്ന് …