അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്രമെഴുതി ഇന്ത്യക്കാരി ഗസാല ഹാഷ്മി

പി പി ചെറിയാൻ റിച്ച്മണ്ട്(വിർജീനിയ) : വിർജീനിയയുടെ അടുത്ത ലെഫ്റ്റനന്റ് ഗവർണറായി ഗസാല ഹാഷ്മി തിരഞ്ഞെടുക്കപ്പെട്ടതോടെ, അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്രം സൃഷ്ടിച്ചു. ഹാഷ്മി വിർജീനിയയിൽ മാത്രമല്ല, അമേരിക്കയിലുടനീളം സംസ്ഥാനതല പദവിയിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം വനിതയാണ്.ഈ അധികാര സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ, ആദ്യ ദക്ഷിണേഷ്യൻ-അമേരിക്കൻ എന്ന നിലകളിലും ചരിത്രം കുറിച്ചു . റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജോൺ റീഡിനെതിരെ കടുത്ത മത്സരം നേരിട്ട ഹാഷ്മി, അവസാന ഘട്ടങ്ങളിൽ വോട്ടർമാരുടെ പിന്തുണയോടെ വിജയം ഉറപ്പിച്ചു. ഹൈദരാബാദിൽ ജനിച്ച ഹാഷ്മി ചെറുപ്പത്തിൽ …

വനത്തിൽ കണ്ട “സിംഹം” നായയായെന്ന് തിരിച്ചറിഞ്ഞു –സംഭവം അയർലണ്ടിൽ

പി പി ചെറിയാൻ അയർലണ്ട് :അയർലണ്ടിലെ ക്ലെയർ കൗണ്ടി വനപ്രദേശത്ത് സിംഹസദൃശമായ ഒരു ജീവിയെ കണ്ടെ ത്തിയെന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ വൈറലായി ; സംഗതി അയർലണ്ടിൽ വലിയ ആശങ്ക സൃഷ്ടിക്കുകയും ചെയ്തു.പോലീസും സർക്കാരും സട കുടഞ്ഞെഴുന്നേറ്റു. പൊലീസ് നടത്തിയ പരിശോധനയിൽ അത് സിംഹമല്ല ,‘മൗസ്’എന്ന പേരിലുള്ള ന്യൂഫൗണ്ട്ലാൻഡ് ഇനത്തിലെ ഒരു നായയാണെന്ന് കണ്ടെത്തി. ഗാർഡാ (അയർലണ്ടിലെ പൊലീസ്) സോഷ്യൽ മീഡിയയിലൂടെ അവരുടെ കണ്ടത്തൽ രസകരമായി വിശദീകരിച്ചു.: “വനത്തിലേക്ക് പോയാൽ സിംഹമല്ല, സൗഹൃദനായ മൗസ് നായയെയാണ് …

ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തി മര്‍ദ്ദനം; പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനറല്‍ ആശുപത്രിയില്‍ പ്രതിഷേധ സമരം, ഒരു മണിക്കൂര്‍ നേരം ഒ പി തടസ്സപ്പെട്ടു

കാസര്‍കോട്: അക്രമത്തില്‍ പരിക്കേറ്റ നിലയില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിയ യുവാവിനെ പരിശോധിക്കുന്നതിനിടയില്‍ അത്യാഹിത വിഭാഗത്തില്‍ കയറി അക്രമം നടത്തുകയും വനിതാ ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്ത ആളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരും ജീവനക്കാരും ഒരു മണിക്കൂര്‍ നേരം ഒ പി വിഭാഗം ബഹിഷ്‌ക്കരിച്ച് പ്രതിഷേധിച്ചു. കെ ജി എം ഒ എ, ഐ എം എ എന്നിവയുടെ സഹകരണത്തോടെ ജനറല്‍ ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ ആണ് പ്രതിഷേധ പരിപാടി നടത്തിയത്.ഐ എം …

ബണ്ടാരടുക്കയിലെ പരമേശ്വരി അന്തരിച്ചു

കാസര്‍കോട്: ബദിയഡുക്ക, ഏല്‍ക്കാന, ബണ്ടാരടുക്കയിലെ പരേതനായ കൊറഗു നായക്കിന്റെ ഭാര്യ പരമേശ്വരി (87) അന്തരിച്ചു. മക്കള്‍: രാമനായക്, ഈശ്വര നായക്, പരേതനായ നാരായണ നായക്. മരുമക്കള്‍: ശോഭ, രോഹിണി, ഷീലാവതി.

ആസ്റ്റര്‍ മിംസ് കാസര്‍കോടില്‍ ഗൈനക്കോളജി വിഭാഗം പ്രമുഖ നടി അനഘാ നാരായണന്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട് : ആസ്റ്റര്‍ മിംസ് കാസര്‍കോടില്‍ ആധുനിക സൗകര്യങ്ങളോടെ സ്ത്രീരോഗ- ഗൈനക്കോളജി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. പ്രമുഖ ചലച്ചിത്രതാരം അനഘാ നാരായണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ആധുനിക സാങ്കേതിക വിദ്യകളും സമഗ്രമായ ചികിത്സാ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയാണ് ഈ വിഭാഗം ആരംഭിച്ചതെന്നു അധികൃതര്‍ അറിയിച്ചു. കാസര്‍കോട്ടു ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയ്ക്കുവേണ്ടി ജനങ്ങള്‍ കാലങ്ങളായി തുടര്‍ന്നിരുന്ന കാത്തിരുപ്പ് ആസ്റ്റര്‍ മിംസിന്റെ വരവോടെ യാഥാര്‍ഥ്യമായെന്നു അനഘാ നാരായണന്‍ അഭിപ്രായപ്പെട്ടു. സ്ത്രീരോഗ രംഗത്ത് ആസ്റ്റര്‍ ഗ്രൂപ്പിന്റെ women care, maternity care, advanced gynecology …

വൊര്‍ക്കാടിയില്‍ സ്‌കൂട്ടര്‍ തടഞ്ഞ് അക്രമം; ബാങ്ക് കാവല്‍ക്കാരന്‍ പരിക്കേറ്റ് ആശുപത്രിയില്‍

കാസര്‍കോട്: സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചതായി പരാതി. വൊര്‍ക്കാടി സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനായ കളിയൂരിലെ അഭിഷേക് (24) ആണ് അക്രമത്തിനു ഇരയായത്. ഇയാളെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാത്രി 9.45 മണിയോടെ കളിയൂരിനു സമീപത്തു വച്ച് രാകേഷ് എന്നയാളാണ് ആക്രമിച്ചതെന്നു അഭിഷേക് പറഞ്ഞു. ഡ്യൂട്ടിക്കു പോകുന്നതിനിടയിലാണ് അക്രമമെന്നും കാരണം അറിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ഓട്ടം കഴിഞ്ഞ് വീട്ടില്‍ എത്തിയതിനു പിന്നാലെ ഹൃദയാഘാതം; ഉപ്പള, കൈക്കമ്പയിലെ ഓട്ടോ ഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: ഓട്ടം കഴിഞ്ഞ് വീട്ടില്‍ എത്തിയതിനു തൊട്ടു പിന്നാലെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ മരിച്ചു. നയാബസാര്‍, അമ്പാറിലെ വാടക വീട്ടില്‍ താമസക്കാരനായ മുഹമ്മദ് സാഹിദ് (42) ആണ് മരിച്ചത്. 20 വര്‍ഷമായി ഉപ്പള, കൈക്കമ്പ ഓട്ടോ സ്റ്റാന്റില്‍ ഡ്രൈവര്‍ ആയിരുന്നു.വ്യാഴാഴ്ച രാത്രി 9.30 മണിയോടെയാണ് മുഹമ്മദ് സാഹിദിനു നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.പരേതരായ അബ്ദുല്‍ ഖാദര്‍- സൈനബി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷാഹിന. മക്കള്‍: മുസ്തഫ, കൈഫ്, സാനിയ. സഹോദരങ്ങള്‍: …

നീക്കുപ്പോക്കുകളുടെ തമ്പുരാക്കന്മാർ

ജോയ്സ് വര്‍ഗീസ് (കാനഡ) മരക്കസേരയിൽ ചാഞ്ഞിരുന്ന് നിങ്ങൾക്ക് ജീവിതത്തെക്കുറിച്ച് കേൾക്കണമല്ലിയോ എന്ന് ചോദിച്ച് മാത്തു അപ്പൂപ്പൻ ഉറക്കെ ചിരിച്ചു. അല്പം കലങ്ങിയെങ്കിലും മുഴക്കമുള്ള സ്വരത്തിന്റെ മൂർച്ചയ്ക്ക് തന്റെ ചുറ്റുമിരിക്കുന്ന പ്ലസ് ടു വിദ്യാർത്ഥികളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ കെല്പുണ്ടായിരുന്നു. തന്നിലേക്ക് ചൂഴുന്ന കണ്ണുകളെ നരച്ച കൃഷ്ണമണികൾകൊണ്ട് തഴുകി അയാൾ വീണ്ടും ഉറക്കെ ചിരിച്ചു. പരീക്ഷക്കാലം ടെൻഷനടിച്ചു തീർന്നപ്പോൾ, മൊബൈൽ ഫോൺ കൈയിൽ നിന്നും താഴെ വെക്കാത്ത കുട്ടികളെ എങ്ങനെ അതിൽ നിന്നു മോചിപ്പിക്കാം എന്ന മാതാപിതാക്കളുടെ ഗൂഢാലോചനയിലാണ് …

ഇന്‍റർനാഷണൽ പ്രയർലെെൻ 600-മത് സമ്മേളനം 11 നു; ഡോ.ലീനാ കെ ചെറിയാൻ സന്ദേശം നല്‍കും

പി പി ചെറിയാൻ ഡിട്രോയിറ്റ് : ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ 11 നു നടത്തുന്ന 600- മത് സമ്മേളനത്തില്‍ കോഴഞ്ചേരി മാർത്തോമാ കോളേജ് പ്രൊഫസ്സർ ഡോ ലീനാ കെ ചെറിയാൻ സന്ദേശം നല്‍കും . വിവിധ രാജ്യങ്ങളിലുള്ളവർ എല്ലാ ആഴ്ചയിലും ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്‍റർനാഷണൽ പ്രയർലെെൻ. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒന്പതിനാണ്(ന്യൂയോർക്ക് ടൈം)ഇത്. വിവിധ സഭമേലധ്യക്ഷന്മാരും ദൈവവചന പണ്ഡിതന്മാരും സന്ദേശം നൽകും. ചൊ വ്വാഴ്ചയിലെ പ്രയർലൈനിൽ ഡോ ലീനായുടെ പ്രഭാഷണം …

സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് ജെ സി ബിക്ക്!; അനധികൃത മണ്ണെടുപ്പിനിടയില്‍ ജെ സി ബി പൊലീസ് പിടിയില്‍

കാസര്‍കോട്: കുമ്പള, പേരാല്‍, പൊട്ടോരിയിലെ അനധികൃത മണ്ണെടുപ്പ് പൊലീസ് തടഞ്ഞു. ജെ സി ബി കസ്റ്റഡിയിലെടുത്തു. ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ജിയോളജി വകുപ്പിനു കൈമാറുമെന്ന് പൊലീസ് അറിയിച്ചു. പൊട്ടോരിയിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നു വന്‍തോതില്‍ മണ്ണ് കടത്തികൊണ്ടുപോകുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് എസ് ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ട് ടിപ്പര്‍ ലോറികളുമായി ഡ്രൈവര്‍മാര്‍ രക്ഷപ്പെട്ടു. മണ്ണെടുത്തു കൊണ്ടിരിക്കുകയായിരുന്ന ജെ സി ബിയുടെ ഓപ്പറേറ്ററോട് രേഖകള്‍ ആവശ്യപ്പെട്ടുവെങ്കിലും കൃത്യമായ വിവരം …

കൊടിയമ്മ, പൂക്കട്ടയിലെ സ്‌കൂട്ടര്‍ അപകടം; പത്താംക്ലാസ് വിദ്യാര്‍ത്ഥിനി റിസ്‌വാനയ്ക്ക് നാടിന്റെ കണ്ണീര്‍ കുതിര്‍ന്ന യാത്രാമൊഴി

കാസര്‍കോട്: വ്യാഴാഴ്ച രാവിലെ കുമ്പള, കൊടിയമ്മ, പൂക്കട്ടയില്‍ ഉണ്ടായ സ്‌കൂട്ടര്‍ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ കൊടിയമ്മ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി റിസ്‌വാന(15)യ്ക്ക് നാടിന്റെ കണ്ണീര്‍ കുതിര്‍ന്ന യാത്രാമൊഴി. മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിനു ശേഷം രാത്രി 10 മണിയോടെ ബംബ്രാണ ചൂരിത്തടുക്കയിലെ വീട്ടില്‍ എത്തിച്ച മൃതദേഹം അവസാനമായി ഒരു നോക്കു കാണാന്‍ നൂറുകണക്കിനു പേരാണ് തടിച്ചു കൂടിയത്. ചേതനയറ്റ് കിടക്കുന്ന റിസ്‌വാനയെ കണ്ട് സഹപാഠികളും കൂട്ടുകാരികളും കുടുംബാംഗങ്ങളും അയല്‍ക്കാരും വിങ്ങിപൊട്ടി. മൃതദേഹം രാത്രി 11 മണിയോടെ …

എസ് ഐ ആര്‍: മൊഗ്രാലില്‍ ദേശീയവേദി ഹെല്‍പ്പ്

മൊഗ്രാല്‍: എസ് ഐ ആറിന്റെ ഭാഗമായി വോട്ടര്‍ പട്ടിക പരിഷ്‌കരിക്കുന്നതിന്റെ എന്യൂമറേഷന്‍ ഫോമുകള്‍ പൂരിപ്പിക്കാന്‍ മൊഗ്രാലില്‍ ദേശീയവേദി ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു.വോട്ടര്‍ പട്ടികയിലെ വോട്ടറുടെ ഫോട്ടോ പതിപ്പിച്ച വിവരങ്ങളാണ് ഫോമില്‍ ഉള്ളത്. ഫോമിലുള്ള പല വിവരങ്ങള്‍ക്കും വ്യക്തത ഇല്ലാത്തതിനാലാണ് വോട്ടര്‍മാരുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചത്. നൂറുകണക്കിന് വോട്ടര്‍മാര്‍ ഹെല്‍പ്പ് ഡെ സ്‌കില്‍ ഹായം തേടിയെത്തി. സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, ബിഎല്‍ഒ മാരായ ശിഹാബ്, അബ്ദുല്‍ …

മദ്യലഹരിയില്‍ ഓടിച്ച കാര്‍ ഓട്ടോയില്‍ ഇടിച്ച് അപകടം: തൃക്കരിപ്പൂര്‍, ഉടുമ്പുന്തലയിലെ ഖദീജ മരിച്ചു; കാര്‍ യാത്രക്കാരായ നീലേശ്വരം സ്വദേശികള്‍ കസ്റ്റഡിയില്‍

പയ്യന്നൂര്‍: മദ്യ ലഹരിയില്‍ ഓടിച്ച കാര്‍ ഓട്ടോയിലും ബൈക്കുകളിലും ഇടിച്ചുണ്ടായ അപകടത്തില്‍ സാരമായി പരിക്കേറ്റ സ്ത്രീ മരിച്ചു. തൃക്കരിപ്പൂര്‍, ഉടുമ്പുന്തലയിലെ എന്‍ കബീറിന്റെ ഭാര്യ ഖദീജ (58)യാണ് മരിച്ചത്. രാത്രി 12 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. വ്യാഴാഴ്ച രാത്രി 9.30 മണിയോടെ പയ്യന്നൂര്‍ ബസ് സ്റ്റാന്റിനു സമീപത്തെ തേജസ് വസ്ത്രാലയത്തിനടുത്താണ് അപകടം. പാസ്‌പോര്‍ട്ട് ഓഫീസ് ഭാഗത്തു നിന്നു ടൗണിലേയ്ക്ക് അമിത വേഗതയിലെത്തിയ കാര്‍ രണ്ട് ബൈക്കുകളെയും ഓട്ടോറിക്ഷയെയും ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ടയര്‍ പൊട്ടുകയും …

അടിയേറ്റ് ചികിത്സ തേടി എത്തിയ യുവാവിനെ ആശുപത്രിയില്‍ കയറി ആക്രമിച്ചു; സംഭവം ഡോക്ടര്‍ പരിശോധിച്ചു കൊണ്ടിരിക്കെ, സ്റ്റൂള്‍ ഡോക്ടറുടെ കാലില്‍ വീണു, ജനറല്‍ ആശുപത്രി ഡോക്ടര്‍മാര്‍ പ്രതിഷേധത്തില്‍

കാസര്‍കോട്: അക്രമത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ യുവാവിനെ ആശുപത്രിയില്‍ എത്തിയും ആക്രമിച്ചതായി പരാതി. അക്രമത്തിനിടയില്‍ സ്റ്റൂള്‍ ഡോക്ടറുടെ കാലില്‍ വീണു. സംഭവത്തില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു. വ്യാഴാഴ്ച ഉച്ചയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് സംഭവം. വിദ്യാനഗറിനു സമീപത്തെ ശിഹാബിനാണ് അക്രമത്തില്‍ പരിക്കേറ്റത്. ഇയാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിരുന്നു. കാഷ്വാലിറ്റി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ സ്നേഹ പരിശോധിച്ചു കൊണ്ടിരിക്കെ നേരത്തെ അക്രമിച്ച മുഹമ്മദ് ഷാനിദ് എന്ന ആളുടെ നേതൃത്വത്തിലെത്തിയ സംഘം സ്റ്റൂളില്‍ ഇരിക്കുകയായിരുന്ന ശിഹാബിന്റെ മുതുകിലേക്ക് ചവിട്ടുകയായിരുന്നുവത്രെ. ചവിട്ടേറ്റ …

കൊടിയമ്മ, പൂക്കട്ടയില്‍ സ്‌കൂട്ടര്‍ മതിലിലിടിച്ച് അപകടം; പത്താംക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കാസര്‍കോട്: കുമ്പള, കൊടിയമ്മ പൂക്കട്ടയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു.ബംബ്രാണ ചൂരിത്തടുക്കയിലെ റസാഖ്-റംസീന ദമ്പതികളുടെ മകള്‍ റിസ്വാന (15)ആണ് മരിച്ചത്. കൊടിയമ്മ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.വ്യാഴാഴ്ച രാവിലെയാണ് അപകടം. റിസ്വാനയും കൂട്ടുകാരിയും സ്‌കൂട്ടറില്‍ ട്യൂഷനു പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റ റിസ്വാനയെയും കൂട്ടുകാരിയെയും കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിസ്വാനയുടെ പരിക്ക് ഗുരുതരമായതിനാല്‍ മംഗ്ളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദ്യാര്‍ത്ഥിനിയുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. സഹോദരങ്ങള്‍: റിഷാല്‍, റിദ, …

കുണ്ടംകുഴിയിലെ ജിബിജി നിക്ഷേപതട്ടിപ്പ്: പെരിയ, പുളിക്കാല്‍ സ്വദേശിനിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു, ജിബിജിക്കെതിരെ ബേഡകത്തു മാത്രം 31 കേസ്

കാസര്‍കോട്: നിരവധി പേരില്‍ നിന്നായി കോടിക്കണക്കിനു രൂപ നിക്ഷേപമായി വാങ്ങിച്ച ശേഷം തിരിച്ചു നല്‍കാതെ വഞ്ചിച്ച കുണ്ടംകുഴിയിലെ ജിബിജി (ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പ്)ക്കെതിരെ ബേഡകം പൊലീസ് ഒരു കേസു കൂടി രജിസ്റ്റര്‍ ചെയ്തു. പെരിയ പുളിക്കാലിലെ രതി (38)യുടെ പരാതി പ്രകാരം ജിബിജി കമ്പനിയെ ഒന്നും മാനേജിംഗ് ഡയറക്ടര്‍ കുണ്ടംകുഴി ചിന്നുലാല്‍ ഹൗസിലെ ഡി. വിനോദ് കുമാറിനെ രണ്ടാം പ്രതിയുമാക്കിയാണ് ബേഡകം പൊലീസ് കേസെടുത്തത്. 2022 സെപ്തംബര്‍ 22ന് വന്‍ തുക വാഗ്ദാനം ചെയ്ത് അരലക്ഷം രൂപ …

അമ്പലത്തറയില്‍ നാലരവയസ്സുകാരിയെ പീഡിപ്പിച്ചു

കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നാലരവയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. ബന്ധുവായ 20കാരനെതിരെ അമ്പലത്തറ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉത്തരേന്ത്യന്‍ ദമ്പതികളുടെ മകളാണ് പീഡനത്തിനിരയായത്. ക്വാര്‍ട്ടേഴ്‌സ് മുറിയിലെത്തിയ ബന്ധുവായ 20 വയസുകാരനാണ് പീഡിപ്പിച്ചത്. കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കള്‍ അമ്പലത്തറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തതിനു പിന്നാലെ പ്രതി ഉത്തരേന്ത്യയിലേക്ക് …

പ്രണയപ്പക: നടുറോഡില്‍ 19കാരിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ

പത്തനംതിട്ട: തിരുവല്ലയില്‍ നടുറോഡില്‍വച്ച് 19കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തിയ കേസിലെ പ്രതിയെ ജീവപര്യന്തം തടവിനും അഞ്ചു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.കുമ്പനാട്, കരാലിന്‍ വീട്ടില്‍ അജിന്‍ റെജി മാത്യു (24)വിനെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്. അയിരൂര്‍, ചരുവില്‍, കിഴക്കേ മുറിയില്‍ വിജയകുമാറിന്റെ മകള്‍ കവിത കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ വിധിച്ചത്. 2019 മാര്‍ച്ച് 12നു രാവിലെ ഒന്‍പതു മണിയോടെ ചിലങ്ക ജംഗ്ഷനിലെ റെയില്‍വെ സ്‌റ്റേഷന്‍ റോഡിലാണ് സംഭവം. കൊല്ലപ്പെട്ട കവിതയും …