കോളേജ് വിദ്യാര്‍ത്ഥിനിയെ പിക്കപ്പില്‍ കയറ്റി കൊണ്ടു പോയി പീഡിപ്പിച്ചു; സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി, യുവാവിനെതിരെ പോക്‌സോ കേസ്

കോളേജിലേക്ക് നടന്നു പോവുകയായിരുന്ന പി.യു.സി വിദ്യാര്‍ത്ഥിനിയെ പിക്കപ്പില്‍ കയറ്റിക്കൊണ്ടു പോയി കാട്ടില്‍ വച്ച് പീഡിപ്പിച്ചതായി പരാതി.സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതി പ്രകാരം സതീഷ് (28) എന്നയാള്‍ക്കെതിരെ ഉപ്പിനങ്ങാടി പൊലീസ് കേസെടുത്തു.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് കേസിനാസ്പദമായ സംഭവം. നടന്നു പോവുകയായിരുന്നു പെണ്‍കുട്ടി, ഇതിനിടയില്‍ പിക്കപ്പുമായി എത്തിയ സന്തോഷ് പെണ്‍കുട്ടിക്ക് സമീപം വാഹനം നിര്‍ത്തുകയും കോളേജിനു സമീപത്തു ഇറക്കാമെന്ന് പറഞ്ഞാണ്‌ കയറ്റിക്കൊണ്ടു പോയത്. എന്നാല്‍ പിക്കപ്പ് മറ്റൊരു വഴിയിലൂടെ ഓടിച്ചു പോയി ഒരു കാട്ടിലെത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നു പറയുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്നു പറഞ്ഞാണ് പറഞ്ഞു വിട്ടത്. പെണ്‍കുട്ടി വീട്ടിലെത്തിയ ശേഷം സംഭവം രക്ഷിതാക്കളെ അറിയിച്ചതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page