കാസര്‍കോട്: വാഗ്മിയും പ്രമുഖപണ്ഡിതനുമായ ബേക്കല്‍, മൗവ്വല്‍, പരയങ്ങാനത്തെ മൂസ സഅദി അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരേതനായ വണ്ടിക്കാരന്‍ അബ്ദുല്‍ ഖാദറുടെ മകനാണ്. ഭാര്യ: നസീമ. മക്കള്‍: ഷഹദ, ഷഹീദ, ഷഫ. മരുമകന്‍: യാസിന്‍. സഹോദരങ്ങള്‍:അബ്ദുല്‍ റഹ്‌മാന്‍, അബൂബക്കര്‍, ബഷീര്‍, മൈമൂന, സുഹ്‌റ, സാഹിറ, ഖൈറു.
ബേക്കല്‍ മൂസ സഅദിയുടെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കാനും പ്രാര്‍ത്ഥന നടത്താനും സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലും ജനറല്‍ സെക്രട്ടറി എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്തും അഭ്യര്‍ത്ഥിച്ചു.