ഐ.സി.യുവില്‍ ഗുരുതരനിലയില്‍ കഴിയുന്ന യുവാവിനെ കാണാന്‍ അനുവദിച്ചില്ല; ചെരിപ്പൂരി ഡോക്ടറുടെ മുഖത്തടിച്ച യുവതിക്കെതിരെ കേസ്, ഡോക്ടര്‍മാര്‍ പണി മുടക്കി

സംഘട്ടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഐ.സി.യു.വില്‍ കഴിയുന്ന യുവാവിനെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രകോപിതയായ യുവതി ചെരുപ്പൂരി ഡോക്ടറുടെ മുഖത്തടിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ പണിമുടക്ക് തുടങ്ങിയതോടെ പൊലീസെത്തി യുവതിക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനു പൊലീസ് കേസെടുത്തു.
ചിക്മംഗ്‌ളൂരു, അരുണഗുപ്പെ, മല്ലേഗൗഡ ജില്ലാ ആശുപത്രിയിലെ ഡോ.ബി.എസ് വെങ്കിടേഷിന്റെ പരാതിയില്‍ തസ്ലിം എന്നു പേരുള്ള യുവതിക്കെതിരെയാണ് കേസെടുത്തത്. യുവതിയുടെ ബന്ധുവായ ഇര്‍ഫാന്‍ അടിപിടി സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ് മല്ലേഗൗഡ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്ക് ഗുരുതരമായതിനാല്‍ ഐ.സി.യു.വിലായിരുന്നു ഇര്‍ഫാന്‍. വിവരമറിഞ്ഞ് നിരവധി പേരാണ് ഇര്‍ഫാനെ കാണാന്‍ ആശുപത്രിയില്‍ എത്തിയത്. ഐ.സി.യുവിലേക്ക് എല്ലാവരെയും കടത്തി വിടാന്‍ കഴിയില്ലെന്നു ഡോക്ടര്‍ പറഞ്ഞതോടെയാണ് തസ്ലിം പ്രകോപിതയായതെന്നു ഡോക്ടര്‍ പൊലീസിനു മൊഴി നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page