20കാരനുമായി 29കാരിക്ക് പ്രണയം; എതിര്‍പ്പു പ്രകടിപ്പിച്ച മാതാവിനെ ശ്വാസം മുട്ടിച്ചു കൊന്ന മകളും കാമുകനും അറസ്റ്റില്‍

20കാരനുമായി 29കാരിയായ മകള്‍ക്ക് പ്രണയം. ഈ ബന്ധത്തെ എതിര്‍ത്ത മാതാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മകളെയും കാമുകനെയും പൊലീസ് അറസ്റ്റു ചെയ്തു. ബൊമ്മനഹള്ളി സ്വദേശികളായ പവിത്ര (29), കാമുകന്‍ ലവ്‌ലേഷ് (20) എന്നിവരാണ് അറസ്റ്റിലായത്. പവിത്രയുടെ മാതാവ് ജയലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങിനെ-”വിവാഹിതയാണ് പവിത്ര. ഇതിനിടയിലാണ് 20കാരനായ ലവ്‌ലേഷുമായി പവിത്ര അടുപ്പത്തിലായത്. മാതാവ് ജയലക്ഷ്മി ഈ ബന്ധത്തെ എതിര്‍ത്തു. ഇതോടെയാണ് മാതാവിനെ കൊലപ്പെടുത്താന്‍ പവിത്രയും കാമുകനും ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയത്. ജയലക്ഷ്മിയെ ഇരുവരും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുളിമുറിയിലെത്തിച്ച് തള്ളിയിട്ടു. തെന്നിവീണതാണെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ഇത്. പവിത്ര നല്‍കിയ പരാതി പ്രകാരം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരുന്നത്. ജയലക്ഷ്മിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പവിത്രയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും ഇരുവരെയും അറസ്റ്റു ചെയ്തതും.”

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page