കാസര്‍കോട്: കണ്ടെയ്‌നര്‍ ലോറിയില്‍ നിന്നു മറ്റൊരു ലോറിയിലേക്ക് മാറ്റുന്നതിനിടയില്‍ മാര്‍ബിള്‍ ദേഹത്തു വീണ് യുവാവ് മരിച്ചു. ഒരാള്‍ക്കു ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയോടെ ബേക്കല്‍, മൗവ്വല്‍ അറബിപ്പള്ളിക്ക് സമീപത്താണ് അപകടം. മധ്യപ്രദേശ് സ്വദേശിയായ ജമാല്‍ഖാന്‍ (41)ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന സഹതൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുജറാത്തില്‍ നിന്നു കണ്ടെയ്‌നര്‍ ലോറിയില്‍ എത്തിച്ച മാര്‍ബിള്‍ നിര്‍മ്മാണം നടക്കുന്ന വീട്ടിലേക്ക് എത്തിക്കുന്നതിനായി ചെറിയ ലോറിയിലേക്ക് മാറ്റുന്നതിനിടയിലാണ് അപകടം ഉണ്ടായത്. മാര്‍ബിള്‍ പാളികള്‍ക്ക് അടിയില്‍ കുടുങ്ങിയ തൊഴിലാളികളെ ഓടിക്കൂടിയ പരിസരവാസികള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും പുറത്തെടുക്കാനായില്ല. കാഞ്ഞങ്ങാട് നിന്നു എത്തിയ ഫയര്‍ഫോഴ്‌സ് മാര്‍ബിള്‍ പാളികള്‍ നീക്കിയ ശേഷമാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും ഒരാളുടെ മരണം സംഭവിച്ചിരുന്നു.