കാസര്‍കോട്: ഡങ്കിപ്പനി ബാധിച്ച് ചികിത്സയിലിരിക്കെ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. അമ്പലത്തറ, ബിദിയാല്‍ സ്വദേശിയും മംഗ്‌ളൂരു, പാണ്ഡേശ്വരം മഹിളാ പൊലീസ് സ്റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ കെ.എസ് സുനില്‍ കുമാര്‍ (48) കഴിഞ്ഞ ദിവസമാണ് മരിച്ചത്. അമ്പലത്തറയിലെ പരേതനായ കൃഷ്ണന്‍-ശാരദ ദമ്പതികളുടെ മകനാണ് സുനില്‍ കുമാര്‍. ഭാര്യ: സരിത (ആവിയില്‍, കാഞ്ഞങ്ങാട്). മക്കള്‍: ആസ്ത, അദിത്ത് (ഇരുവരും മംഗ്‌ളൂരു മൗണ്ട്കാര്‍മേല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍). സഹോദരി: ശാലിനി (അധ്യാപിക, എക്‌സ്‌പെര്‍ട്ട് പി.യു കോളേജ് മംഗ്‌ളൂരു).