കാനത്തൂരില്‍ സെവന്‍സ്‌ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്‌ ഫെബ്രുവരിയില്‍

കാസർകോട്: കാനത്തൂര്‍ ഗോപി ആന്റ്‌ നാണു മെമ്മോറിയല്‍ ആര്‍ട്‌സ്‌ ആന്റ്‌ സ്‌പോര്‍ട്‌സ്‌ക്ലബിന്റെ നേതൃത്വത്തിലുള്ള മേലത്ത്‌ നാരയണന്‍ നമ്പ്യാര്‍ എവര്‍ റോളിംഗ്‌ ട്രോഫിക്ക്‌ വേണ്ടിയുള്ള ഫുട്‌ബോള്‍ ടൂര്‍ണ്ണെന്റ്‌ ഫെബ്രുവരിയില്‍ 7 മുതല്‍ 14 വരെ നടക്കും. കാനത്തൂരില്‍ പ്രത്യേകം സജ്ജമാക്കിയ ഫ്‌ളഡ്‌ലൈറ്റ്‌ സ്റ്റേഡിയത്തിലാണ്‌ ഫുട്ബോൾ മാമാങ്കം നടക്കുന്നത്‌. വിദേശ താരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങൾ കളത്തിലിറങ്ങും.ടൂർണ്ണമെന്റ് വിജയത്തിനായി 501 അംഗ കമ്മിറ്റി രൂപീകരിച്ചു. ടി ഗോപിനാഥന്‍ നായരെ ചെയര്‍മാനായും രാമപ്രസാദ്‌ കോടോത്തിനെ കണ്‍വീനറായും തെരഞ്ഞെടുത്തു. യോഗത്തിൽ സി കെ …

സെല്‍ഫി എടുക്കുന്നതിനിടെ മോശമായി പെരുമാറിയ ആരാധകനെ സംയമനത്തോടെ കൈകാര്യം ചെയ്ത് ഹാര്‍ദിക് പാണ്ഡ്യ

മുംബൈ: സെല്‍ഫി എടുക്കുന്നതിനിടെ മോശമായി പെരുമാറിയ ആരാധകനെ സംയമനത്തോടെ കൈകാര്യം ചെയ്ത് ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ക്രിസ്മസ് ദിനത്തില്‍ കാമുകിയായ മഹിക ശര്‍മയ്‌ക്കൊപ്പം ഒരു റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ പാണ്ഡ്യയെ ആരാധകര്‍ വളയുകയായിരുന്നു. റസ്റ്റോറന്റിനു പുറത്തിറങ്ങിയ പാണ്ഡ്യ കാമുകിയെ കാറില്‍ കയറ്റിയ ശേഷമാണ് ആരാധകര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ആരാധകരില്‍ ചിലര്‍ പാണ്ഡ്യയുടെ തോളില്‍ കയ്യിട്ട് ഫോട്ടോയെടുക്കാനും ശ്രമിച്ചു. ‘നിങ്ങള്‍ ആവശ്യത്തിനു ഫോട്ടോയെടുത്തു കഴിഞ്ഞു. ഇനിയും എത്രയാണ് വേണ്ടത്?’ എന്ന് …

മനസ്സമ്മതം കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് നടന്‍ ബിനീഷ് ബാസ്റ്റിന്‍

കൊച്ചി: മനസ്സമ്മതം കഴിഞ്ഞതിന്റെ സന്തോഷം നടന്‍ ബിനീഷ് ബാസ്റ്റിന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. അടൂര്‍ സ്വദേശിനിയായ താരയാണ് വധു. ‘എന്റെ അമ്മച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമാണ്. എന്റെ ചാനല്‍ കാണുന്ന എല്ലാവരുടെയും ആഗ്രഹമാണ്. 10 വര്‍ഷമായി എന്താ കല്യാണം കഴിക്കാത്തത് എന്ന് ആളുകള്‍ ചോദിക്കാന്‍ തുടങ്ങിയിട്ട്. അവര്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ ഇങ്ങനെ ഒരു പരിപാടി നടത്തിയത്. വിവാഹ തീയതി തീരുമാനിച്ചിട്ടില്ല. 2026 ഫെബ്രുവരിയിലായിരിക്കും വിവാഹമെന്ന് സന്തോഷ വാര്‍ത്ത പങ്കിട്ടുകൊണ്ട് ബിനീഷ് കുറിച്ചു. പത്തുവര്‍ഷത്തിലേറെയായി സിനിമാലോകത്ത് സജീവമായ ബിനീഷ് …

കൊച്ചി മേയറായി കോണ്‍ഗ്രസിലെ വി.കെ. മിനിമോളെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: കൊച്ചി മേയറായി കോണ്‍ഗ്രസിലെ വി.കെ. മിനിമോളെ തിരഞ്ഞെടുത്തു. 76 അംഗ കോര്‍പ്പറേഷനില്‍ 48 അംഗങ്ങളുടെ പിന്തുണയോടെയാണ് മിനിമോള്‍ വിജയിച്ചത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷയാണ് മിനിമോള്‍. നാലാം തവണയാണ് മിനിമോള്‍ കോര്‍പ്പറേഷനിലേക്ക് വിജയിക്കുന്നത്. മേയര്‍ പദവിയില്‍ ടേം വ്യവസ്ഥയില്‍ വീതം വെപ്പിനാണ് ധാരണയായിട്ടുള്ളത്. ഇതനുസരിച്ച് രണ്ടര വര്‍ഷത്തിനു ശേഷം മിനിമോള്‍ സ്ഥാനമൊഴിയും. തുടര്‍ന്നുള്ള രണ്ടര വര്‍ഷം ഫോര്‍ട്ടുകൊച്ചിയില്‍ നിന്നുള്ള ഷൈനി മാത്യു കൊച്ചി മേയറായി ചുമതലയേല്‍ക്കും. സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ കണ്ണൂര്‍, തൃശൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ …

സോഷ്യല്‍ മീഡിയ നയത്തില്‍ സുപ്രധാന ഭേദഗതികളുമായി ഇന്ത്യന്‍ സൈന്യം; ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കാം, ലൈക്കും കമന്റും ഷെയറും അനുവദിക്കില്ല

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ നയത്തില്‍ സുപ്രധാനമായ ഭേദഗതികളുമായി ഇന്ത്യന്‍ സൈന്യം. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം സൈനികര്‍ക്ക് ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും പോസ്റ്റുകള്‍ കാണാമെന്നല്ലാതെ ലൈക്ക് ചെയ്യാനോ, കമന്റ് ചെയ്യാനോ, ഷെയര്‍ ചെയ്യാനോ സന്ദേശങ്ങള്‍ അയക്കാനോ അനുമതിയില്ല. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മിലിട്ടറി ഇന്റലിജന്‍സ് വഴി പുറപ്പെടുവിച്ച ഉത്തരവ് പ്രാബല്യത്തില്‍ വന്നു. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ സൈനിക യൂണിറ്റുകള്‍ക്കും വകുപ്പുകള്‍ക്കും അയച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കാന്‍ സൈനികര്‍ക്ക് …

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 18 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 18 പേര്‍ക്ക് പരിക്ക്. കൊയിലാണ്ടി തിരുവങ്ങൂരില്‍ രാവിലെയാണ് അപകടം. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ച് പോകുമ്പോഴാണ് അപകടം. പരിക്കേറ്റവര്‍ തമിഴ്‌നാട് സ്വദേശികളാണെന്നറിയുന്നു. ഇവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ബസ് നിറുത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു.

ശ്രീലേഖയെ കാത്തിരിക്കുന്നത് നിര്‍ണായക പദവികള്‍; കേന്ദ്ര തലത്തില്‍ പ്രധാന ചുമതല നല്‍കാന്‍ നീക്കം; നിയമസഭാ തിരഞ്ഞെടുപ്പില്‍ സുരക്ഷിതമായ സീറ്റ്

തിരുവനന്തപുരം : കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം അവസാന നിമിഷം കൈവിട്ടുപോയ മുന്‍ ഡി.ജി.പിയും ബിജെപി നേതാവുമായ ആര്‍. ശ്രീലേഖയെ ദേശീയതലത്തില്‍ പ്രധാന ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം നീക്കം ആരംഭിച്ചതായി സൂചന. ഇതിന് പുറമെ മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സുരക്ഷിതമായ സീറ്റില്‍ മത്സരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. ഉത്തരവാദിത്തങ്ങള്‍ നല്‍കി ശ്രീലേഖയെ പാര്‍ട്ടിയില്‍ സജീവമാക്കാനാണ് കേന്ദ്രനേതൃത്വം നീക്കം ആരംഭിച്ചിട്ടുള്ളത്. വരും ദിവസങ്ങളില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നറിയുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശ്രീലേഖയെ വിജയിച്ചാല്‍ …

കാസര്‍കോട് ബെള്ളൂര്‍ പഞ്ചായത്തില്‍ ബി ജെ പി തുടര്‍ച്ചയായ മൂന്നാംതവണയും അധികാരത്തിലേക്ക്; ഗീതയെ തിരിച്ചെടുത്തു

കാസര്‍കോട്: ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന ബള്ളൂര്‍ പഞ്ചായത്തില്‍ ബി ജെ പി അധികാരത്തിലേക്ക്.തിരഞ്ഞെടുപ്പില്‍ നാട്ടുകാരുടെ അഭ്യര്‍ത്ഥനമാനിച്ചു പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചുവെന്നാരോപിച്ചു ഗീതയെയും ഇവരുടെ തിരഞ്ഞെടുപ്പു സഹായിയായിരുന്ന നരേന്ദ്ര ഗൗഡയേയും ബി ജെ പിയില്‍ നിന്നു പുറത്താക്കിയിരുന്നു. ഇരുവരെയും പുറത്താക്കിയ നേതൃത്വത്തിന്റെ നടപടി പിന്‍വലിച്ചതായി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി അറിയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം ബി ജെ പിക്ക് ഉറപ്പായി. നിരവധി വര്‍ഷങ്ങളായി ബി ജെ പിയാണ് പഞ്ചായത്ത് ഭരണം തുടര്‍ച്ചയായി കൈയാളുന്നത്. തുടര്‍ച്ചയായ മൂന്നാംതവണയാണ് ബി …

കാഞ്ഞങ്ങാട്ട് വി വി രമേശന്‍ നഗരസഭാ അധ്യക്ഷന്‍

കാസര്‍കോട്: കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനായി വി വി രമേശന്‍ തെരഞ്ഞെടുക്കപ്പെട്ടു. മുസ്ലീംലീഗിലെ എം പി ജാഫര്‍ നേടിയ 21 വോട്ടുകള്‍ക്കെതിരെ 22 വോട്ടുകളോടെയാണ് രമേശന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. ബി ജെ പിയിലെ ബല്‍രാജ് നാലുവോട്ടുകള്‍ നേടി.ഇതു രണ്ടാംതവണയാണ് വി വി രമേശന്‍ കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷനാവുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി രമേശന്‍ ജനവിധി തേടിയിരുന്നു.

ഷാഹിന സലീം കാസര്‍കോട് നഗരസഭാ അധ്യക്ഷ

കാസര്‍കോട്: കാസര്‍കോട് നഗരസഭാ അധ്യക്ഷയായി മുസ്ലീംലീഗിലെ ഷാഹിനാ സലീമിനെ തെരഞ്ഞെടുത്തു. തുരുത്തി 16-ാം വാര്‍ഡില്‍ നിന്നു 215 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് ഷാഹിന നഗരസഭാംഗമായത്. ഷാഹിനയെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഹമീദ് ബെദിര നിര്‍ദ്ദേശിച്ചു. നൈമുന്നീസ പിന്തുണച്ചു. ചെയര്‍മാന്‍ സ്ഥാനത്തേക്ക് ബി ജെ പിയില്‍ നിന്ന് ശാരദയും മത്സരിച്ചിരുന്നു.ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന മുസ്ലീംലീഗ് നേതാവ് കല്ലട്ര അബ്ദുല്‍ ഖാദറിന്റെ മകളാണ് ഷാഹിന സലീം. എം ബി എ ബിരുദധാരിയാണ്.നേരത്തെ ചെങ്കള പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. ഷാഹിന സലീം നിലവില്‍ വനിതാ …

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് മുഖ്യപ്രതി പോറ്റിയും മുഖ്യമന്ത്രിയും ഒന്നിച്ചുള്ള ചിത്രം; കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു

കോഴിക്കോട്: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ചുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍ സുബ്രഹ്‌മണ്യനെതിരെയാണ് ചേവായൂര്‍ പൊലീസ് കേസെടുത്തത്. സംഘര്‍ഷം ഉണ്ടാകണമെന്ന ഉദ്ദേശത്തോടെ ചിത്രം പങ്കുവച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്.മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രയും അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണം എന്ന അടിക്കുറുപ്പും ചിത്രത്തോടൊപ്പം ഉണ്ടായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി …

ഡിസംബര്‍ 26 ഓര്‍ക്കുന്നില്ലേ ആ ദുരന്തം; രാജ്യം നെഞ്ചിടിപ്പോടെ കണ്ട സുനാമിയുടെ ദുരന്തഓര്‍മ്മകള്‍ക്ക് ഇന്ന് 21 വര്‍ഷം

തിരുവനന്തപുരം: ഇന്ന് ഡിസംബര്‍ 26, ലോകം നെഞ്ചിടിപ്പോടെ കണ്ട സുനാമിയുടെ ഓര്‍മ്മകള്‍ക്ക് 21 വര്‍ഷം.2004 ഡിസംബര്‍ 26 നാണ് ലോകത്തെ തന്നെ നടുക്കിയ സുനാമി ഉണ്ടായത്. ക്രിസ്മസ് ആഘോഷങ്ങള്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലായിരുന്നു എല്ലാവരും. ഒരുനിമിഷം കൊണ്ട് അതെല്ലാം തകര്‍ന്ന് ദുരന്തത്തില്‍ കലാശിച്ചു.അപ്രതീക്ഷിതമായി ആഞ്ഞടിച്ച തിരമാലകള്‍ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനെടുത്തു. ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമി കേരളത്തിലും ആഞ്ഞടിച്ചു. കൊല്ലം, ആലപ്പുഴ ജില്ലകളിലായിരുന്നു ഏറ്റവും കൂടുതല്‍ ദുരന്തം നടന്നത്. ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും വലിയ …

പി പി മുഹമ്മദ് റാഫി നീലേശ്വരം നഗരസഭാ ചെയര്‍മാന്‍

കാസര്‍കോട്: നീലേശ്വരം നഗരസഭാ ചെയര്‍മാനായി സി പി എമ്മിലെ പി പി മുഹമ്മദ് റാഫിയെ തെരഞ്ഞെടുത്തു. യു ഡി എഫിലെ ഇ ഷജീര്‍ നേടിയ 13വോട്ടുകള്‍ക്കെതിരെ 21 വോട്ടുനേടിയാണ് മുഹമ്മദ് റാഫി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്.കണിച്ചിറ വാര്‍ഡില്‍ നിന്നാണ് മുഹമ്മദ് റാഫി കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്.സി പി എം ജില്ലാ കമ്മിറ്റി അംഗമായ മുഹമ്മദ് റാഫി സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കൂടിയാണ്.

വീണ്ടും ദുരഭിമാനക്കൊല; അന്യജാതിക്കാരനെ പ്രണയിച്ച 17 കാരിയെ മാതാപിതാക്കള്‍ വിഷംകൊടുത്ത് കൊന്നു

കരിംനഗര്‍: അന്യജാതിക്കാനായ യുവാവുമായുള്ള പ്രണയബന്ധത്തില്‍ നിന്നു പിന്മാറാന്‍ വിസമ്മതിച്ച 17 കാരിയായ മകളെ മാതാപിതാക്കള്‍ വിഷം കൊടുത്ത ശേഷം ശ്വാസം മുട്ടിച്ചു കൊന്നു.തെലങ്കാന, കരിം നഗറിലാണ് ക്രൂരമായ കൊലപാതകം നടന്നത്. മാതാപിതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു.വിട്ടുമാറാത്ത വയറുവേദനയെ തുടര്‍ന്ന് മകള്‍ ആത്മഹത്യ ചെയ്തുവെന്നാണ് മാതാപിതാക്കള്‍ പൊലീസിനു മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിലാണ് കൊലപാതകമാണെന്നു വ്യക്തമായത്. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിഷം കുടിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലനടത്തിയതെന്നു തെളിഞ്ഞതിനെ തുടര്‍ന്നാണ് മാതാപിതാക്കളെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് …

മൈസൂര്‍ കൊട്ടാരത്തിനു മുന്നില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു 5 പേര്‍ക്ക് പരിക്ക്

മൈസൂരു: മൈസൂരു കൊട്ടാരത്തിനു മുന്നില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ബലൂണ്‍ വില്‍പനക്കാരന്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. സലിം (40) ആണ് മരിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശിയാണ് ഇയാള്‍. ഷെഹ്‌നാസ് ഷബീര്‍ (54), ലക്ഷ്മി (45), കോട്ടറേഷ് (54), മഞ്ജുള(29), രഞ്ജിത (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.വ്യാഴാഴ്ച രാവിലെ എട്ടരമണിയോടെ കൊട്ടാരത്തിലെ ജയമാര്‍ത്താണ്ഡ ഗേറ്റിന് മുന്നിലാണ് പൊട്ടിത്തെറിയുണ്ടായത്.ബലൂണുകളില്‍ നിറയ്ക്കുന്ന ഹീലിയം ഗ്യാസ് സിലിണ്ടര്‍ ആണ് പൊട്ടിത്തെറിച്ചത്.ക്രിസ്തുമസ് അവധി ആയതിനാല്‍ കൊട്ടാരത്തിനു മുന്നില്‍ വലിയ തിരക്ക് തുടരുന്നതിനിടയില്‍ ഉണ്ടായ സ്‌ഫോടനം ഏറെ നേരം …

മദ്യലഹരിയില്‍ സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു

ഇടുക്കി: മദ്യപാനത്തിനിടയില്‍ ഉണ്ടായ വാക്കു തര്‍ക്കത്തിനിടയില്‍ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. മേരികുളത്തിനു സമീപം ഡോര്‍ലാന്റ് ഭാഗത്ത് താമസക്കാരനായ പുളിക്കമണ്ഡപത്തില്‍ റോബിന്‍ (40) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ഇടത്തിപ്പറമ്പില്‍ സോജ (45)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രിസ്തുമസ് രാത്രിയിലായിരുന്നു സംഭവം. മദ്യപാനത്തിനിടയില്‍ ഇരുവരും തമ്മില്‍ ഉണ്ടായ വാക്കു തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. കുത്തേറ്റ റോബിന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഇടുക്കി പൊലീസ് കേസെടുത്തു.

ബദിയഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിത്വം: യു ഡി എഫില്‍ മാഹിന്‍ കേളോട്ടും ശ്യാമപ്രസാദ് മാന്യയും നേര്‍ക്കുനേര്‍; വെള്ളിയാഴ്ച വീണ്ടും യോഗം

കാസര്‍കോട്: പത്തുവീതം സീറ്റു നേടി യു ഡി എഫും ബി ജെ പിയും സമനിലയില്‍ തുടരുന്ന ബദിയഡുക്ക പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി യു ഡി എഫില്‍ തര്‍ക്കം രൂക്ഷമായി തുടരുന്നു.21 അംഗ പഞ്ചായത്ത് ബോര്‍ഡില്‍ ബി ജെ പിക്കും യു ഡി എഫിനും പത്തു സീറ്റുകള്‍ വീതമുണ്ട്. സി പി എമ്മിനാണ് ഒരെണ്ണം. യു ഡി എഫിന്റെ പത്ത് സീറ്റുകള്‍ ആറെണ്ണം മുസ്ലീംലീഗിനും നാലെണ്ണം കോണ്‍ഗ്രസിനുമാണ്. വലിയ കക്ഷിയായ തങ്ങള്‍ക്ക് പ്രസിഡണ്ട് സ്ഥാനം വേണമെന്നാണ് മുസ്ലീം …

പൂഴി കടത്തിന് പുതിയ അടവെടുത്തു; പരീക്ഷണ ഘട്ടത്തില്‍ത്തന്നെ പൊലീസതു പൊളിച്ചടുക്കി

കാസര്‍കോട്: പൂഴി ഊറ്റലിനും കടത്തിനുമെതിരെ പൊലീസ് നടപടി കര്‍ശനമാക്കിയതോടെ പൂഴി മാഫിയ പുതിയ അടവുതന്ത്രമെടുത്തു.ഇതുവരെ പുഴകളില്‍ നിന്നു പൂഴി വാരി തോണികളില്‍ നിറച്ചു കടവുകളിലിറക്കുകയും അവിടെ നിന്നു ടിപ്പറുകളില്‍ കടത്തുകയുമായിരുന്നു പതിവു രീതി. പൊലീസില്‍ മണല്‍ വേട്ട കര്‍ശനമാക്കിയതിനെത്തുടര്‍ന്നു മണല്‍ മാഫിയ അടവുമാറ്റുകയായിരുന്നു.പുഴയില്‍ നിന്നു ഊറ്റിയെടുക്കുന്ന മണല്‍ തോണിയില്‍ വച്ചു തന്നെ ചാക്കില്‍ നിറക്കുകയും അതു അതുപോലെ കടവിലിറക്കുകയുമായിരുന്നു പുതിയ അടവ്. പുഴയിലൂടെ ചാക്കു നിറച്ചു തോണി വരുമ്പോള്‍ അതു വീട്ടാവശ്യത്തിനുള്ള സാധനങ്ങളേതെങ്കിലുമാണെന്നു പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്. …