കാസര്‍കോട്: ഹൃദയാഘാതത്തെത്തുടര്‍ന്ന് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു. മഞ്ചേശ്വരം, വൊര്‍ക്കാടി, പാവൂരിലെ ദയാനന്ദ (51)യാണ് മരിച്ചത്. പത്തുദിവസം മുമ്പാണ് കര്‍ഷകന്‍ കൂടിയായ ദയാനന്ദനു ഹൃദയാഘാതം ഉണ്ടായത്. ഭാര്യ: രൂപ. മക്കള്‍: തൃശന്ത്, തൃശ, തനിഷ്‌ക. സഹോദരങ്ങള്‍: അശോക, ആശ, ശ്വേത, രശ്മി.
