‘വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷന്‍കാരെയും ഉപയോഗിച്ച് കെട്ടിപൊക്കിയ ‘കോപ്പി’കച്ചവടങ്ങളും എല്ലാം നമ്മുക്ക്’ പറയാം’; സിപിഎം നേതാവ് പി ജയരാജനെതിരെ മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം
സിപിഎം നേതാവ് പി ജയരാജനെതിരെ തുറന്നടിച്ച് മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം മനു തോമസ്. ഉന്നത പദവിയിലിരുന്ന് പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കിയ ആളാണ് പി ജയരാജന്‍ എന്ന് മനു തോമസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം. ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാര്‍ട്ടി ഏരിയ സെക്രട്ടറിയെ വരെ പി ജയരാജന്‍ മാറ്റിയിരുന്നതായി ഫേസ്ബുക്ക് പോസ്റ്റില്‍ മനു തോമസ് പറയുന്നു. പി ജയരാജന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണെന്ന് മനു തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷന്‍കാരെയും …