വീടിനടുത്ത പറമ്പിലെ ചന്ദന മരം മുറിച്ചുകടത്തി; ചെത്തി മിനുക്കുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടില്‍, ചന്ദനമുട്ടികളും ആയുധവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

കാസര്‍കോട്: ചന്ദനമുട്ടികളും ആയുധവുമായി മധ്യവയസ്‌ക്കന്‍ വനം വകുപ്പ് അധികൃതരുടെ പിടിയിലായി.
കരിന്തളം ഓമചേരി സ്വദേശി എം.കെ നാരായണനെ(62)യാണ് ഭീമനടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ എന്‍ ലക്ഷ്മണനും സംഘവും പിടികൂടിയത്. ഇയാളുടെ വീടിന്റെ തൊട്ടടുത്ത ആളില്ലാ പറമ്പില്‍ നിന്നാണ് ചന്ദനമരം മുറിച്ചുകടത്തിയത്. ഈ വിവരം വനം വകുപ്പിന് ലഭിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിച്ച രണ്ടുകിലോ തൂക്കമുള്ള ചന്ദനമരം ചെത്തി മിനുക്കുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കയ്യോടെ പിടികൂടി. മരം മുറിക്കാനുപയോഗിച്ച ആയുധവും കസ്റ്റഡിയിലെടുത്തു. നേരത്തെയും നാട്ടില്‍നിന്നു നിരവധി തവണ ചന്ദനം മുറിച്ച് കടത്തയിരുന്നതായും ആദ്യമായാണ് പിടിയിലാകുന്നതെന്നും അധികൃതര്‍ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയോടെ അറസ്റ്റുരേഖപ്പെടുത്തി. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ രാഹുല്‍ കേസിലെ അനന്തര നടപടികള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്നില്‍) പ്രതിയെ റിമാന്‍ഡ് ചെയ്തു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ വിശാഖ്, യദുകൃഷ്ണന്‍ വികെ, അജിത്കുമാര്‍ എം, വാച്ചര്‍ വിജേഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയിലെ റോഡ് ഗതാഗതം തടസ്സപ്പെടുത്തല്‍; ബസ് ഉടമാ-തൊഴിലാളി സംയുക്ത യോഗം 11 മണിക്ക്; പഞ്ചായത്തിന്റെ 10 മാസത്തിനിടയിലെ ആദ്യ പദ്ധതി പാളുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അമര്‍ഷത്തില്‍
Scroll to top

You cannot copy content of this page