സ്വന്തമായി ഉണ്ടാക്കിയ ഖബറില്‍ അബ്ദുള്‍ റസാഖിന് അന്ത്യവിശ്രമം

കാസര്‍കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരിക്കെ മരണപ്പെട്ട പാറപ്പള്ളി കാട്ടിപ്പാറ അബ്ദുള്‍ റസാഖിന് (62) നിറമിഴികളോടെ കുടുംബാംഗങ്ങളും നാട്ടുകാരും അന്ത്യയാത്ര നല്‍കി. പാറപ്പള്ളി ജമാഅത്തിന് വേണ്ടി ഖബര്‍സ്ഥാനില്‍ ഖബര്‍ കുഴിക്കുന്ന ആളായിരുന്നു റസാഖ്. ഇദ്ദേഹം അപകടത്തില്‍ പെടുന്നതിന് തലേദിവസം ജൂണ്‍ നാലിന് ഖബര്‍ കുഴിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്നു. ജോലിക്കിടെ ഇത് എനിക്കുള്ള ഖബറാണെന്ന് പറഞ്ഞുവത്രേ. അവസാനം പറഞ്ഞൊറപ്പിച്ചതുപോലെ ആ ഖബറില്‍ തന്നെ റസാഖിന്റെ ഭൗതികശരീരം കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ ഖബറടക്കി. ജൂണ്‍ അഞ്ചിന് കണ്ണൂരില്‍ നിന്ന് റസാഖ് സ്വന്തമായി വാങ്ങിയ ഗുഡ്‌സ് ഓട്ടോയുടെ സര്‍വീസ് കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചുവരുന്ന വഴിയില്‍ പഴയങ്ങാടി ചെറുകുന്നില്‍ വച്ച് ഇദ്ദേഹം ഓടിച്ച വാഹനത്തില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ദിവസങ്ങളോളം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന റസാഖിനെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കാഞ്ഞങ്ങാട്ടെ അരിമല സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വച്ച് തിങ്കളാഴ്ച രാവിലെയാണ് മരണപ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page