നാലര വയസുകാരിയെ ബന്ധുവീട്ടില്‍ വച്ചു ലൈംഗികമായി പീഡിപ്പിച്ച കേസ്; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ തുടര്‍ നടപടികളില്ല; ഭീഷണി ഭയന്ന് കുട്ടിയെ സ്‌കൂളിലയക്കാനും കഴിയുന്നില്ലെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് ബന്ധുവിന്റെ പരാതി

നാലര വയസ്സുകാരിയെ ബന്ധുവീട്ടില്‍ വച്ചു ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തുടര്‍ നടപടികള്‍ വൈകുന്നതായി ബന്ധുക്കളുടെ ആരോപണം. കേസിലെ പ്രതിയായ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ കുട്ടിയുടെ ബന്ധു കൊമ്മേരി സ്വദേശി സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹേബ്, കമ്മിഷണര്‍ രാജ്പാല്‍ മീണ എന്നിവര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. പ്രതി വിദേശത്തേക്കു രക്ഷപ്പെടാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ കസബ പൊലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ല. പെണ്‍കുട്ടിക്കും ബന്ധുക്കള്‍ക്കും ഭീഷണിയുണ്ടെന്നും അത് ഭയന്നു കുട്ടിയെ സ്‌കൂളില്‍ അയയ്ക്കുന്നില്ലെന്നും ബന്ധുവിന്റെ പരാതിയില്‍ പറയുന്നു. അതേസമയം, കേസില്‍ കസബ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകുന്നതില്‍ ജുവനൈല്‍ പൊലീസ് ഡിവൈഎസ്പിയോടു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി ഉടനെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
കുട്ടിയുടെ മാതാവാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ കസബ പൊലീസില്‍ പരാതി നല്‍കിയത്.
ടെലിവിഷന്‍ അവതാരകനായി കരിയര്‍ ആരംഭിച്ച കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി സിനിമകളിലും അഭിനയിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മാവുങ്കാലിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു; 2 പേർക്ക് പേരിക്ക്, ഉപ്പളയിൽ മതിലിടിഞ്ഞ് വീടിനു മുകളിലേക്ക് വീണു, കുന്നൂച്ചി – ചെർക്കാപ്പാറ റോഡിലേക്ക് മതിൽ ഇടിഞ്ഞു വീണു

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page