ശക്തമായ മഴയില്‍ നടപ്പാത തകര്‍ന്നു; കൊളച്ചപ്പ് നാട്ടുകാര്‍ ഒറ്റപ്പെട്ടു

കാസര്‍കോട്: ശക്തമായ മഴയില്‍ നടപ്പാത തകര്‍ന്നു. കൊളച്ചപ്പ് പ്രദേശവാസികള്‍ ഒറ്റപ്പെട്ടു.
കൊളച്ചപ്പ്, ചോക്കമൂല ബാജിയടുക്കം കോളനി എന്നി പ്രദേശങ്ങളിലെ 60 ഓളം കുടുംബങ്ങള്‍ക്ക് ഏക ആശ്രയമായിരുന്ന പാതയാണ് മഴയില്‍ തകര്‍ന്നത്. ഈ പ്രദേശത്ത് താമസിക്കുന്നവര്‍ മദ്രസയിലും, ക്ഷേത്രം, മസ്ജിദ്, ബോവിക്കാനം ടൗണ്‍ എന്നിവിടങ്ങളില്‍ എത്തണമെങ്കില്‍ ഈ പാലം കടന്നുവേണം മഴക്കാലത്ത് പോകാന്‍. വിദ്യാര്‍ഥികളടക്കം നൂറോളം പേര്‍ ദിവസേന ഈ പാത ഉപയോഗിക്കുന്നുണ്ട്. 20 വര്‍ഷം മുമ്പ് ത്രിതല പഞ്ചായത്ത് സംയുക്തമായി ഘട്ടംഘട്ടമായി നിര്‍മ്മിച്ച നടപ്പാത നേരത്തെ നിരവധി തവണ തകര്‍ന്ന് വീണിരുന്നു. തുടര്‍ന്ന് നന്നാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പെയ്തുവരുന്ന മഴയില്‍ നടപ്പാത തകര്‍ന്നതോട്‌ കൂടി വലിയ യാത്ര ദുരിതമാണ് സംഭവിച്ചിരിക്കുന്നത്. തകര്‍ന്നു പോയ മല്ലം കൊളച്ചപ്പ് നടപാത പുനര്‍നിര്‍മ്മിക്കാന്‍ ആവശ്യമായ നടപടികള്‍ അടിയന്തരമായും സ്വീകരിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചപ്പ് ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page