സംസ്ഥാനത്ത് പലേടത്തും കനത്ത മഴ; ഏഴുജില്ലകളില്‍ കൂടി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മഴ കനക്കുന്ന സാഹചര്യത്തില്‍ 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. നാളെ വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച തുടരുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൃശ്ശൂര്‍ പെരിങ്ങല്‍കുത്ത് ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 423 മീറ്ററില്‍ അധികം ജലമാണ് ഡാമിലുള്ളത്. ഇടുക്കി കരുണാപുരത്ത് വീടിന്റെ സംരക്ഷണഭിത്തി സമീപത്തെ വീടുകളിലേക്ക് തകര്‍ന്നുവീണു. കല്ലാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കോന്നി അടവി ഇക്കോ ടൂറിസത്തിന്റെ ഭാഗമായുള്ള കുട്ടവഞ്ചിസവാരി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കണ്ണൂര്‍ പയ്യന്നൂരില്‍ കനത്ത കാറ്റില്‍ വന്‍ നാശം. മരങ്ങള്‍ കടപുഴകി വീണ് നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വൈദ്യുതി ലൈനുകളും പൊട്ടിവീണു. കാര്‍ഷികവിളകളും നശിച്ചു. തലശ്ശേരി തലായിയില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുതാണു.മീത്തലെ ചമ്പാട് അങ്കണവാടിയില്‍ വെളളം കയറി. നടാല്‍ ടൗണിലെ ചില കടകളിലും വെള്ളം കയറി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മാവുങ്കാലിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു; 2 പേർക്ക് പേരിക്ക്, ഉപ്പളയിൽ മതിലിടിഞ്ഞ് വീടിനു മുകളിലേക്ക് വീണു, കുന്നൂച്ചി – ചെർക്കാപ്പാറ റോഡിലേക്ക് മതിൽ ഇടിഞ്ഞു വീണു

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page