മുന്‍ ഭര്‍ത്താവ് നഗ്‌നചിത്രം പ്രചരിപ്പിച്ചു; സഹിക്കാന്‍ കഴിയാതെ യുവതി ജീവനൊടുക്കി

തിരുവനന്തപുരം: നഗ്‌നചിത്രം പ്രചരിപ്പിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. തിരുവനന്തപുരം, വട്ടിയൂര്‍കാവ് സ്വദേശിനിയാണ് തൂങ്ങി മരിച്ചത്. യുവതി ഭര്‍ത്താവില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് വിവാഹമോചനം നേടിയിരുന്നു. അതിന് ശേഷം മകളുമൊത്ത് മണികണ്ഠേശ്വരത്ത് താമസം തുടങ്ങി. തിങ്കളാഴ്ച രാത്രി ഇവിടെയെത്തിയ മുന്‍ഭര്‍ത്താവ് യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ശാരീരികപീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മകള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്സോ കേസിലും പ്രതിയാണ് യുവതിയുടെ മുന്‍ ഭര്‍ത്താവ്.
അതിക്രമം നടത്തിയ ദിവസം യുവതിയുടെ നഗ്‌നചിത്രം പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തതായും യുവതി എഴുതി വെച്ച ആത്മഹത്യാകുറിപ്പില്‍ പറഞ്ഞിരുന്നു. പ്രതിയെ വട്ടിയൂര്‍കാവ് പൊലീസ് അറസ്റ്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മാവുങ്കാലിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു; 2 പേർക്ക് പേരിക്ക്, ഉപ്പളയിൽ മതിലിടിഞ്ഞ് വീടിനു മുകളിലേക്ക് വീണു, കുന്നൂച്ചി – ചെർക്കാപ്പാറ റോഡിലേക്ക് മതിൽ ഇടിഞ്ഞു വീണു

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page