ഉദയമംഗലം കണിയാൻവളപ്പിലെ കെ ശൈലജ അന്തരിച്ചു

കാസർകോട്:ഉദുമ, ഉദയമംഗലം കണിയാൻവളപ്പിലെ പരേതനായ കൃഷ്ണൻ്റെ ഭാര്യ കെ ശൈലജ (68) അന്തരിച്ചു. പരേതരായ രാമൻ്റെയും കുഞ്ഞമ്മയുടെയും മകളാണ്. മക്കൾ: പ്രസീത, പ്രസന്ന, പ്രദീപ് കുമാർ, പ്രമോദ് കുമാർ. മരുമക്കൾ: വിനോദ് ചെറുവത്തൂർ, മധു ചെറുവത്തൂർ, നിഷിത കാസർകോട്, ശ്രീലക്ഷ്മി മാങ്ങാട്. സഹോദരങ്ങൾ: ലക്ഷ്മി പുത്തിലോട്ട്, ശ്രീധരൻ മലാംകുന്ന്, രോഹിണി ഉദയമംഗലം, കാർത്യായണി നാലാംവാതുക്കൽ, കുഞ്ഞികണ്ണൻ മലാംകുന്ന്, പുഷ്പലത ചെറുവത്തൂർ, പരേതനായ കുമാരൻ മലാംകുന്ന്.

ടി. കുമാരൻ നായർ ശാസ്ത്രബോധവും യുക്തിചിന്തയും ഉയർത്തി പിടിച്ച കമ്മ്യൂണിസ്റ്റ്: ഗോവിന്ദൻ പള്ളിക്കാപ്പിൽ

കാസർകോട് : ശാസ്ത്രബോധവും യുക്തിചിന്തയും ഉയർത്തി പിടിച്ച് പാവങ്ങളോടൊപ്പം നിലയുറപ്പിച്ച മാതൃക കമ്മ്യൂണിസ്റ്റായിരുന്നുടി. കുമാരൻ നായരെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ അഭിപ്രായപ്പെട്ടു. ജാതി – മത . കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങളുമായിഅടുപ്പമുണ്ടാക്കിയ നേതാവായിരുന്നുകുമാരൻ നായരെന്ന് അദ്ദേഹം അനുസ്മരിച്ചു. സി.പി.ഐ കരിച്ചേരി ബ്രാഞ്ച് കമ്മിറ്റിടി. കുമാരൻ നായർ പതിനേഴാം ചരമവാർഷിക ദിനത്തോടനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . വർഗ്ഗീയ ശക്തികൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക എന്നതാണ് നമുക്ക് അദ്ദേഹത്തോടു ചെയ്യാൻ …

ഏറ്റവും കൂടുതൽ കാലം കർണാടക മുഖ്യമന്ത്രി ;സിദ്ധരാമയ്യ ചൊവ്വാഴ്ച മുൻമുഖ്യമന്ത്രി ദേവരാജ് അർസിൻ്റെ റെക്കോർഡ് തകർക്കുന്നു

ബംഗളൂരു: കർണാടകയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന ഡി ദേവരാജ് അർസിനെ ചൊവ്വാഴ്ച സിദ്ധരാമയ്യ മറികടക്കും. ജനങ്ങളുടെ അനുഗ്രഹത്താലാണ് താൻ ഈ ചരിത്ര നാഴികക്കല്ല് പിന്നിടുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു.അർസും താനും തമ്മിലുള്ള പ്രധാന വ്യത്യാസം അദ്ദേഹം ഭരണവർഗത്തിൽ പെട്ടയാളും താൻ സാമൂഹികമായി പിന്നോക്കം നിൽക്കുന്ന (കുറുബ അല്ലെങ്കിൽ ഇടയൻ) സമുദായത്തിൽ നിന്നുള്ളയാളും എന്നതാണ്.ഇരുവരും മൈസൂരുവിൽ നിന്നുള്ളവരാണെന്നതിൽ അഭിമാനമുണ്ട്. അർസിൻ്റെ റെക്കോർഡ് തകർക്കുമെന്ന് എപ്പോഴെങ്കിലും കരുതിയിരുന്നോ എന്ന ചോദ്യത്തിന്, മുഖ്യമന്ത്രിയാകുമെന്നല്ല, മന്ത്രിയാകുമെന്ന് പോലും താൻ …

ബൈക്കമ്പാടിയിലെപ്ലൈവുഡ് ഫാക്ടറിയിൽഅഗ്നിബാധ;കോടിയുടെ നഷ്ടം

മംഗളൂരു: ബൈക്കമ്പാടി ഇൻഡസ്ട്രിയൽ ഏരിയയിലെ പ്ലൈവുഡ് ഫാക്ടറിയിൽ തിങ്കളാഴ്ചയുണ്ടായ തീപിടുത്തത്തിൽ ഒരു കോടി രൂപയുടെ നാശം നേരിട്ടു.റസാക്കിന്റെ ഉടമസ്ഥതയിലുളള ഫാക്ടറിയാണ് കത്തിനശിച്ചത്.ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു.തൊഴിലാളികൾ ഫാക്ടറിയിൽ എത്തിയിട്ടില്ലാതിരുന്നതിനാൽ ആളപാമില്ല.മംഗളൂരു കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് (എംസിഎഫ്), ന്യൂ മംഗളൂരു തുറമുഖ അതോറിറ്റി (എൻഎംപിഎ), അഗ്നിശമന സേന എന്നിവയിൽ നിന്നുള്ള നാല് യൂനിറ്റുകൾ എത്തിയാണ് തീ കെടുത്തിയത്.

കുടുംബാംഗങ്ങളുമായി വീട്ടുമുറ്റത്ത് സംസാരിച്ചിരിക്കെ 19കാരി കുഴഞ്ഞുവീണ് മരിച്ചു; അപ്രതീക്ഷിത മരണത്തില്‍ നടുങ്ങി ബന്ധുക്കള്‍

മലപ്പുറം: വീട്ടുമുറ്റത്ത് കുടുംബാംഗങ്ങളുമായി സംസാരിച്ചിരിക്കെ 19കാരി കുഴഞ്ഞുവീണ് മരിച്ചു. നിലമ്പൂര്‍ വഴിക്കടവ് കെട്ടുങ്ങല്‍ മഞ്ഞക്കണ്ടന്‍ ജാഫര്‍ഖാന്റെ മകള്‍ രിഫാദിയയാണ് മരിച്ചത്. ഭക്ഷണം കഴിച്ച്് ബന്ധുക്കളുമായി സംസാരിക്കുകയായിരുന്നു രിഫാദിയ. കസേരയില്‍ ഇരിക്കുകയായിരുന്ന രിഫാദിയ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നൂര്‍ജഹാനാണ് രിഫാദിയയുടെ മാതാവ്. സഹോദരി റിസ്വാന. രിഫാദിയയുടെ അപ്രതീക്ഷിത മരണത്തിന്റെ നടുക്കത്തിലാണ് ബന്ധുക്കളും നാട്ടുകാരും.

‘ഡ്രഗ്‌സും റേപ്പ് കേസും ഉണ്ടായിട്ടും വേടന്‍ ജയിലില്‍ കിടന്നിട്ടില്ല, താന്‍ 16 ദിവസം കിടന്നു; പെണ്‍കുട്ടിയുടെ ഭര്‍ത്താവാണ് ശരിക്കും അതിജീവിതന്‍’ എന്ന് രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: താന്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് കാട്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത നല്‍കിയ പരാതി തെറ്റാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. വീഡിയോ ചെയ്യുന്നതിലും മാധ്യമങ്ങളോട് സംസാരിക്കുന്നതിലും തനിക്ക് വിലക്കില്ലെന്ന് വ്യക്തമാക്കിയ രാഹുല്‍ ഈശ്വര്‍ ഡ്രഗ്‌സും റേപ്പ് കേസും ഉണ്ടായിട്ടും വേടന്‍ ജയിലില്‍ കിടന്നിട്ടില്ലെന്നും പരാതിയില്ലാതിരുന്നിട്ടും കള്ളക്കേസില്‍ കുടുക്കി താന്‍ 16 ദിവസം ജയിലില്‍ കിടന്നുവെന്നും ആരോപിച്ചു. ജയില്‍ മോചിതനായശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിലീപിനെ കള്ളക്കേസില്‍ ജയിലില്‍ ഇടാന്‍ സാധിക്കുമെങ്കില്‍ പിന്നെ ആരാണ് ഇവിടെ സേഫ് എന്ന് …

കയ്യില്‍ കേറിപ്പിടിച്ച ‘കുട്ടി ആരാധക’രോട് കയര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ; ദൃശ്യങ്ങള്‍ പുറത്ത്

മുംബൈ: കയ്യില്‍ കേറിപ്പിടിച്ച കുട്ടികളായ ആരാധകരോട് ക്രിക്കറ്റ് താരം രോഹിത് ശര്‍മ ദ്വേഷ്യപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്. മകളുടെ പിറന്നാള്‍ ആഘോഷത്തിന് ജാംനഗറില്‍നിന്ന് മുംബൈയിലെത്തിയപ്പോഴായിരുന്നു സംഭവം. രോഹിത്തിനൊപ്പം ഭാര്യയും കുഞ്ഞും ഉണ്ടായിരുന്നു. കാറിലിരിക്കുകയായിരുന്ന രോഹിത് ശര്‍മ തന്നെ കാണാന്‍ വന്ന കുട്ടികള്‍ക്ക് നേരെ കൈ വീശിക്കാണിക്കുന്നതും ഒന്നുരണ്ട് പേര്‍ക്ക് കൈ കൊടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ കൂടുതല്‍ കുട്ടികള്‍ ഓടിയെത്തുകയും രോഹിത്തിന്റെ കയ്യില്‍ കയറിപ്പിടിക്കുകയുമായിരുന്നു. കുട്ടികള്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതും കാണാം. നീങ്ങിത്തുടങ്ങിയ കാറിനൊപ്പമാണ് കുട്ടികളും രോഹിത്തിന്റെ കൈ പിടിച്ച് …

സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സംഭവം; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുമയ്യ കോടതിയിലേക്ക്

തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ സംഭവത്തില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരയായ സുമയ്യ കോടതിയെ സമീപിക്കുന്നു. വഞ്ചിയൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ചൊവ്വാഴ്ച സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്യുമെന്ന് ഇവര്‍ പറഞ്ഞു. വഞ്ചിയൂര്‍ പെര്‍മെനന്റ് ലോക് അദാലത്തിലാണ് കേസ് ഫയല്‍ ചെയ്യുക. വീഴ്ച സമ്മതിച്ചതല്ലാതെ ആരോഗ്യ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ല. താന്‍ ഇപ്പോഴും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് സുമയ്യ പറഞ്ഞു. 2023 മാര്‍ച്ച് 22ന് തിരുവനന്തപുരം …

ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നു 80,000 രൂപ വിലയുള്ള കളിപ്പാട്ടം മോഷ്ടിച്ചത് ആര്? പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍, 16കാരന്‍ പിടിയില്‍

കണ്ണൂര്‍: മാളുകളില്‍ നിന്നു വിലപിടിപ്പുള്ള കളിപ്പാട്ടങ്ങള്‍ കവര്‍ച്ച പോയ സംഭവങ്ങള്‍ക്ക് ഒടുവില്‍ തുമ്പായി. സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ച് 16കാരനെ പിടികൂടി. മമ്പറം സ്വദേശിയായ 16കാരനെ കൂത്തുപറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.സി സഞ്ജയ്കുമാര്‍, എസ്‌ഐ വിപിന്‍ എന്നിവരാണ് അറസ്റ്റു ചെയ്തത്.കൂത്തുപറമ്പിലെ നാബ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നു 80,000 രൂപ വില വരുന്ന ‘ഫയര്‍ സ്റ്റേഷന്‍’ എന്ന കളിപ്പാട്ടവും 20,000 രൂപ വിലയുള്ള അനുബന്ധ സാധനങ്ങളും കവര്‍ച്ച പോയ കേസിലാണ് അറസ്റ്റ്.സെപ്തംബര്‍ മാസത്തിലാണ് കവര്‍ച്ച നടന്നത്. …

തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കാന്‍ മുന്നണികള്‍; ലിസ്റ്റില്‍അച്ചു ഉമ്മനും, രമേശ് പിഷാരടിയും, ആസിഫലിയും ഉണ്ണിമുകുന്ദനും?

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്നതിന് തിരക്കിട്ട ചര്‍ച്ച ആരംഭിച്ചു. തുടര്‍ച്ചയായ മൂന്നാം തവണയും ഭരണം നിലനിര്‍ത്തുന്നതിന് എല്‍ഡിഎഫ് നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. ജനപിന്തുണയുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കാനാണ് സിപിഎം നീക്കമെന്ന് പറയുന്നു. അതേസമയം കഴിഞ്ഞ രണ്ട് നിയമസഭയിലും ഭരണത്തിന് പുറത്ത് നിക്കേണ്ടി വന്ന യുഡിഎഫ് ഇത്തവണ ഭരണം തിരിച്ചുപിടിക്കുന്നതിന് ശക്തമായ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. നിയമസഭയില്‍ ശക്തമായ സാന്നിധ്യമാകുന്നതിന് ബിജെപിയും നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതിനുവേണ്ടി മൂന്ന് മുന്നണികളും സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കാനും നീക്കം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി രാഷ്ട്രീയ …

ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച യുവതിക്കും ഭര്‍ത്താവിനും നേരെ വീടു കയറി അക്രമം

കണ്ണൂര്‍: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ മത്സരിച്ച യുവതിക്കും ഭര്‍ത്താവിനും നേരെ വീടുകയറി അക്രമം. 12 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുണ്ടല്ലൂര്‍, വളപ്പില്‍ കെ. റീജ (38), ഭര്‍ത്താവ് എന്‍ ഷൈജു (48) എന്നിവരാണ് അക്രമത്തിനു ഇരയായത്.ഞായറാഴ്ച രാത്രി ഏഴര മണിയോടെ റീജയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഭര്‍ത്താവിനെ അക്രമിക്കുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ചപ്പോള്‍ പട്ടിക കഷ്ണം കൊണ്ട് റീജയെ അടിക്കുകയും വീടിന്റെ മുന്‍ വശത്തെ …

ഖുര്‍ആന്‍ മനഃപാഠമാക്കിയ റാസിക്ക് നെല്ലിക്കുന്നില്‍ ആദരവ്

കാസര്‍കോട്: 13 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠം ഓതി തീര്‍ത്ത തളങ്കര സ്വദേശി ഹാഫിസ് മുഹമ്മദ് ഹുസൈന്‍ റാസിയെ നെല്ലിക്കുന്നു തങ്ങള്‍ ഉപ്പാപ്പ ഉറൂസ് കമ്മിറ്റി ആദരിക്കുന്നു. തളങ്കരയിലെ അബ്ദുസ്സമീര്‍-ആയിഷത്ത് സൈറ ദമ്പതികളുടെ മകനാണ് റാസി. നെല്ലിക്കുന്ന് മുഹിയുദ്ദീന്‍ ജുമാമസ്ജിദ് ദാറുല്‍ ഹുനഫാ തഹഫീസുല്‍ ഖുര്‍ആന്‍ കോളേജ് വിദ്യാര്‍ത്ഥിയാണ്. തങ്ങളുപ്പാപ്പ ഉറൂസിന്റെ ആദ്യ ദിവസമാണ് സനദ്ദാനം. വിദ്യാര്‍ത്ഥിയെ ആദരിക്കുന്നതിനു പ്രത്യേകം പരിപാടി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു ഭാരവാഹികള്‍ അറിയിച്ചു.

മേല്‍പറമ്പിലെ പാചക തൊഴിലാളി അബ്ദുല്‍ നസീര്‍ അന്തരിച്ചു

കാസര്‍കോട്: മേല്‍പറമ്പിലെ പാചക തൊഴിലാളി കടാങ്കോട് ഹൗസിലെ അബ്ദുല്‍ നസീര്‍ (50) അന്തരിച്ചു. മാപ്പിളപ്പാട്ട് ഗായകനുമായിരുന്നു. പരേതരായ അബ്ബാസിന്റെയും ആയിഷയുടയും മകനാണ്. ഭാര്യമാര്‍: നഫീസ, ഫൗസിയ. മക്കള്‍: ജാബിര്‍, ജല്‍നാസ്, ജഹനാസ്, അജ്മല്‍ അഷ്റിന്‍, അഫ്രീന, ഇല്‍മുന്നിസ, ഫാത്തിമ. സഹോദരങ്ങള്‍: യൂസുഫ് മേല്‍പറമ്പ(ഗായകന്‍), സൈദ കടാങ്കോട്, ഖമറുന്നിസ കടാങ്കോട്, ഹാഷിം കടാങ്കോട്.

മൂന്നു വയസ്സുള്ള മകളെ ശരീരത്തില്‍ ചേര്‍ത്ത് കെട്ടി മാതാവ് കിണറ്റില്‍ച്ചാടി മരിച്ചു

സുള്ള്യ: മൂന്നു വയസ്സുള്ള മകളെ ശരീരത്തില്‍ ചേര്‍ത്തു കെട്ടി യുവതി കിണറ്റില്‍ച്ചാടി മരിച്ചു. സുള്ള്യ, ബെള്ളാരെ, കൊടിയാള, ഹാര്‍വാരയിലെ ഹരീഷിന്റെ ഭാര്യ മധുശ്രീ (34), മകള്‍ ധന്‍വി (മൂന്ന്) എന്നിവരാണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പതിവു പോലെ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ മധുശ്രീയെയും മകളെയും വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടയിലാണ് മൃതദേഹങ്ങള്‍ കിണറ്റില്‍ കാണപ്പെട്ടത്. ബെള്ളാരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത് മേയറാക്കുമെന്ന ഉറപ്പില്‍; പരസ്യ വെളിപ്പെടുത്തലുമായി ആര്‍. ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത് മേയറാക്കുമെന്ന ഉറപ്പിലായിരുന്നുവെന്ന് ആര്‍. ശ്രീലേഖ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത് കൗണ്‍സിലറാകാന്‍ വേണ്ടി മാത്രമല്ലെന്നും മേയറാക്കുമെന്ന വാഗ്ദാനത്തിന്റെ പുറത്താണെന്നും ശ്രീലേഖ വെളിപ്പെടുത്തി. മത്സരിക്കാന്‍ വിസമ്മതിച്ച തന്നെ മേയറാക്കുമെന്ന ഉറപ്പിലാണ് മത്സരിപ്പിച്ചത്. ഇതോടെ താനായിരിക്കും കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ മുഖമെന്നും കരുതി. ചാനലുകള്‍ക്ക് മുന്നില്‍ പാര്‍ട്ടി അവതരിപ്പിച്ചതും അങ്ങനെയാണ്. അവസാന നിമിഷം കാര്യങ്ങള്‍ മാറി. രാജേഷിനു കുറച്ചുകൂടി മികച്ച രീതിയില്‍ മേയറായി പ്രവര്‍ത്തിക്കാന്‍ പറ്റുമെന്നും ആശാനാഥിന് ഡെപ്യൂട്ടി …

നിയമസഭാ തെരഞ്ഞെടുപ്പ്; മത്സരിക്കാന്‍ നേമത്തേക്കില്ലെന്ന് ശിവന്‍കുട്ടി; പി സരിന്‍ ഒറ്റപ്പാലത്ത് മത്സരിച്ചേക്കും

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കാനില്ലെന്ന് മന്ത്രി വി.ശിവന്‍ കുട്ടി പറഞ്ഞു. നേമം സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ വി ശിവന്‍കുട്ടിയെ തന്നെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്ന ഉടനെ തന്നെ അതിന് താനില്ലെന്നാണ് മന്ത്രി പ്രതികരിച്ചത്. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണിയായിരിക്കും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയെന്നും പാര്‍ട്ടിയുടെ തീരുമാനമാണ് തന്റെ തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നേമം തിരിച്ചു പിടിക്കുന്നതിന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെയാണ് ഇത്തവണ മത്സരിപ്പിക്കുന്നതെന്ന് ശ്രുതിയുണ്ട്. 2011ലും 2016ലും 2021ലും …

കാസർകോട്ട് കാട്ടുപന്നി ശല്യം വ്യാപകം: കാഴ്ചക്കാരായി അധികൃതര്‍

കാസര്‍കോട് :ജില്ലയില്‍കാട്ടു പന്നി ശല്യം വ്യാപകമാകുമ്പോഴും അധികൃതര്‍ കാഴ്ചക്കാരായി നില്‍ക്കുകയാണെന്നു ആക്ഷേപം രൂക്ഷമാവുന്നു. വന്യ മൃഗ ആക്രമണങ്ങള്‍ക്ക് തടയിടാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറും,സുപ്രീം കോടതിയും കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുമ്പോഴും കാസര്‍കോട്ട് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ വിമുഖത കാട്ടുന്നു -നാട്ടുകാര്‍ പറയുന്നു. കാട്ടുപന്നിയുടെ കുത്തേറ്റ് കഴിഞ്ഞ ദിവസം യുവാവിന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഊജംപാടിയിലെ അഖില്‍ സി രാജുവിനെയാണ് ബുധനാഴ്ച രാത്രി കാട്ടുപന്നി ആക്രമിച്ചത്. ബൈക്കില്‍ വരികയായിരുന്ന അഖിലിന്റെ വാഹനം കാട്ടുപന്നികള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം കുമ്പള …

യൂത്ത് കോണ്‍ഗ്രസിന്റെ കാസര്‍കോട് കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കാസര്‍കോട്: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാരിനും തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ കാസര്‍കോട് കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തിങ്കളാഴ്ച 12 മണിയോടെയാണ് സംഭവം. ഡിസിസി ഓഫീസ് പരിസരത്ത് നിന്നു ആരംഭിച്ച മാര്‍ച്ച് കലക്ടറേറ്റിനു മുന്നില്‍ ഡിസിസി വൈസ് പ്രസിഡണ്ട് ബിപി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനു ഇടയാക്കിയത്.യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് …