9 വിദ്യാർത്ഥികളെ വെടിവെച്ചുകൊന്ന 13 കാരനായ എട്ടാം ക്ലാസ് വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു

അങ്കാര: 13 കാരനായ എട്ടാം ക്ലാസ് വിദ്യാർത്ഥി 9 വിദ്യാർത്ഥികളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവെച്ചു മരിച്ചു. ഗുരുതരമായി പരിക്കേറ്റ 6 വിദ്യാർത്ഥികളെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു .20 പേർക്ക് വെടിവെപ്പിൽ പരിക്കേറ്റു .വെടിവയ്ക്കാൻ ഉപയോഗിച്ച അഞ്ചു തോക്കുകളും ഏഴ് മാഗസിനുകളും പോലീസ് കണ്ടെടുത്തു. മുൻപോലീസ് ഉദ്യോഗസ്ഥന്റെ മകനാണ് അക്രമിയായ അൻലുയറെന്നു പോലീസ് പറഞ്ഞു. ബുധനാഴ്ച തുർക്കിയിലെ തെക്കൻ പ്രവിശ്യയായ കഹ്‌റമൻ മാരാസിലെ ഒരു സ്കൂളിലാണ് സംഭവം .അടുത്തിടെ തുർക്കിയിൽ നടക്കുന്ന രണ്ടാമത്തെ സ്കൂൾ വെടിവയ്പാണിത്. വെടിവെപ്പിൽ നിന്ന് ജനലുകൾ വഴി കുട്ടികൾ പുറത്തേക്ക് ചാടിയാണ് രക്ഷപ്പെട്ടത് എന്ന് സ്കൂൾ അധികൃതർ പറഞ്ഞു .20 കുട്ടികൾക്ക് വെടിവെപ്പിൽ പരിക്കേറ്റതായി ആഭ്യന്തരമന്ത്രി മുസ്തഫ സിഫ്റ്റ് സ് പറഞ്ഞു .രണ്ട് ക്ലാസ് മുറികളിൽ കയറിയാണ് വിദ്യാർഥി വെടിയുതിർത്തതെന്ന് പ്രവിശ്യ ഗവർണർ മുഖെറം അലുയർ പറഞ്ഞു. കൊലയാളിയായ വിദ്യാർത്ഥിയുടെ പിതാവ് മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഉഗുർ മെർനിൻലിയെ പോലീസ് അറസ്റ്റ് ചെയ്തു. തുർക്കിയിലെ സാൻ ലിയൂർഫ പ്രവിശ്യയിലെ മറ്റൊരു സ്കൂളിൽ ചൊവ്വാഴ്ച വെടിവെപ്പ് ഉണ്ടായിരുന്നു .അതിൽ പത്ത് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടിരുന്നു.ആ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയും നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. സ്കൂൾ നാല് ദിവസത്തേക്ക് അടച്ചു . അതേസമയം സ്കൂളുകളിലെ അക്രമങ്ങൾ ഇനിയും ഒറ്റപ്പെട്ട സംഭവങ്ങൾ ആണെന്ന് പറഞ്ഞു ലഘൂകരിക്കാൻ നിൽക്കാതെ ആക്രമികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും സ്കൂളുകളിൽ സുരക്ഷ കർശനമാക്കണമെന്നും പ്രതിപക്ഷ നേതാവ് ഓസിഗുർ ഓസൽ ആവശ്യപ്പെട്ടു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page