ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ കമ്പി നെഞ്ചിലേക്ക് തുളഞ്ഞ് കയറി കാട്ടാന ചരിഞ്ഞു

കോഴിക്കോട്: ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ കമ്പി നെഞ്ചിലേക്ക് തുളഞ്ഞ് കയറി കാട്ടാന ചരിഞ്ഞു. കോഴിക്കോട് പെരുവണ്ണാമൂഴിയിലാണ് സംഭവം. പയ്യാനിക്കോട്ടയില്‍ കാട്ടാനകൂട്ടം ഇറങ്ങിയ വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പടക്കം പൊട്ടിച്ച് ഇവയെ തുരത്താന്‍ ശ്രമിച്ചു. ഇതിനിടെ ഒരു പിടിയാന അക്രമാസക്തയാകുകയും ജീവനക്കാര്‍ക്ക് നേരെ പാഞ്ഞടുക്കുകയുമായിരുന്നു എന്നറിയുന്നു. സമീപത്തുള്ള ഒരു വീട്ടില്‍ ഓടിക്കയറിയതിനാല്‍ വനംവകുപ്പ് ജീവനക്കാര്‍ രക്ഷപ്പെട്ടു. പിന്നാലെ അക്രമാസക്തയായ ആന അടുത്തുണ്ടായിരുന്ന കാര്‍ഷെഡ് തകര്‍ത്തു. ഇതിനിടെയാണ് ഷെഡിന്റെ ഇരുമ്പ് തൂണ്‍ ആനയുടെ നെഞ്ചിലേക്ക് തുളച്ചുകയറിയത്. പ്രാണ രക്ഷാര്‍ത്ഥം തോട്ടത്തിലേക്ക് ഓടിപ്പോയ ആനയെ പിന്നീട് ചരിഞ്ഞ നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page