ബീച്ചിൽ കാറ്റുകൊള്ളുന്നതിനിടെ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി

മഞ്ചേശ്വരം: മാതാപിതാക്കൾക്കൊപ്പം കടൽക്കാറ്റ് കൊള്ളുന്നതിനിടെ 18 വയസ്സുകാരനെ തിരമാലയിൽപ്പെട്ട് കാണാതായി. മഞ്ചേശ്വരം ചൗക്കിയിലെ മുഹമ്മദ് സൈനുൽ ആബിദിനെ ( 18 ) യാണ് കാണാതായത്. ബുധനാഴ്ച വൈകിട്ട് പിതാവ് ഉമറുൽ ഫാറൂഖ് ,മാതാവ് റസീന എന്നിവർക്കൊപ്പം മഞ്ചേശ്വരം കുണ്ടു കൊളക്കെ കടൽത്തീരത്ത് വിശ്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇതിനിടയിൽ ഉണ്ടായ ശക്തമായ തിരമാലയിൽ പെടുകയായിരുന്നത്രേ. ഒപ്പമുണ്ടായിരുന്ന രക്ഷിതാക്കൾ രക്ഷപ്പെടുത്താർശ്രമിച്ചെങ്കിലും പരാജയപ്പെട്ടു .വിവരം അറിഞ്ഞു മഞ്ചേശ്വരം പോലീസും ഉപ്പള ഫയർ ഫോഴ്സും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page