പ്രായപൂർത്തി ആകാത്ത 180 പെൺകുട്ടികളെ പീഡിപ്പിച്ചു വീഡിയോ റിക്കാർഡ് ചെയ്തു ഭീഷണി; ഒവൈസിയുടെ എ.ഐ .എം .ഐ .എംപ്രാദേശിക നേതാവ് അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയിൽ പ്രായപൂർത്തിയാകാത്ത 180 പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ പരത്വാടയിലെ മുഹമ്മദ് അയാസ് എന്ന തൻവീറിനെ പോലീസ് അറസ്റ്റ് ചെയ്തു. അനിൽ ബോൺ ഡെ എംപി യുടെ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ ഒരാഴ്ചത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി പ്രണയം നടിച്ചാണ് ഇയാൾ കെണിയിൽ കുടുക്കുന്നതെന്നു പോലീസ് അന്വേഷണത്തിൽ കണ്ടെത്തി .വലയിൽ വീഴുന്ന പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും അതിന്റെ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ ചെയ്യുകയും ആയിരുന്നു ഇയാളുടെ പരിപാടിയെന്ന് പോലീസ് പറഞ്ഞു. കുട്ടികളുമായുള്ള കിടപ്പറ ദൃശ്യങ്ങളുടെ 350ലേറെ വീഡിയോകൾ ഇയാൾ റെക്കോർഡ് ചെയ്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വീഡിയോകൾ കാണിച്ച് പെൺകുട്ടികളെ ഭീഷണിപ്പെടുത്തുകയും വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയാണ് പെൺകുട്ടികളെ ഇയാൾ വലയിൽ വീഴ്ത്തിയിരുന്നതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ അസാറുദ്ദീൻ ഒവൈസിയുടെ എ. ഐ .എം.ഐ.എം. പാർട്ടിയുടെ പ്രവർത്തകനാണെന്ന് പറയുന്നു. അമരാവതിയിൽ പാർട്ടി പ്രസിഡന്റിൽ നിന്ന് ഇയാൾ പുരസ്കാരം വാങ്ങുന്ന ചിത്രം അടുത്തിടെ പുറത്തുവന്നിരുന്നു. പീഡനത്തിന്റെ വീഡിയോകൾ ഏതെങ്കിലും പോൺ സൈറ്റുകൾക്ക് ഇയാൾ വില്പന നടത്തിയിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നു. പൊലീസ് അന്വേഷണം ശക്തമായതോടെ പ്രതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് പല വീഡിയോകളും നീക്കം ചെയ്തിട്ടുണ്ട് .ഇതും പോലീസിന്റെ സംശയം വർധിപ്പിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page