ഡിവൈഎഫ്ഐ പ്രവർത്തകന് ബിയർ കുപ്പി കൊണ്ട് തലക്കടി; പരിക്കുകളോടെ ആശുപത്രിയിൽ

കുമ്പള: കോയിപ്പാടി കടപ്പുറത്തു ഡിവൈഎഫ്ഐ പ്രവർത്തകനു ബിയർ കുപ്പി കൊണ്ട് തലക്ക് അടിയേറ്റു. പരിക്കേറ്റ കോയിപ്പാടിയിലെ നിസാമിനെ (28)ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് കോയിപ്പാടി കടപ്പുറത്താണ് സംഘട്ടനം ഉണ്ടായത്.

ബിജെപി പ്രവർത്തകനും നാട്ടുകാരനുമായ സജനും കണ്ടാലറിയാവുന്ന നാലുപേരും ചേർന്നാണു മർദ്ദിച്ചതെന്ന് പരാതിപ്പെട്ടു . രാഷ്ട്രീയ ചർച്ചയ്ക്കിടെയാണ് അക്രമം എന്ന് പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page