സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. UMANG ആപ്പിലും cbse.gov.in എന്ന വെബ്‌സൈറ്റിലും ഫലം പരിശോധിക്കാം. ഇത്തവണ 25 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. ഫലം സംബന്ധിച്ച ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് സി.ബി.എസ്.ഇ പുറത്തുവിടും. ഫലപ്രഖ്യാപനത്തിനായി ബോര്‍ഡ് പ്രത്യേക വാര്‍ത്താ സമ്മേളനം നടത്തില്ല. വിജയശതമാനം, സംസ്ഥാനം തിരിച്ചുള്ള ഫലവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സി.ബി.എസ്.ഇയുടെ വെബ്‌സൈറ്റില്‍ പങ്കുവയ്ക്കും.ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 11 വരെയായിരുന്നു പരീക്ഷ. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് സി.ബി.എസ്.ഇ ഫലം പരിശോധിക്കാനാകും. റോള്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍, അഡ്മിറ്റ് കാര്‍ഡ് ഐഡി, ജനനത്തീയതി, സെക്യൂരിറ്റി പിന്‍ എന്നീ വിവരങ്ങളാണ് ഫലം അറിയാന്‍ വേണ്ടത്. ഔദ്യോഗിക വെബ്‌സൈറ്റുകള്‍ കൂടാതെ ഡിജിലോക്കര്‍ മാര്‍ഗത്തിലൂടെയും ഫലം അറിയാനും മാര്‍ക്ക്ഷീറ്റുകള്‍ ഡിജിറ്റലായി ഡൗണ്‍ലോഡ് ചെയ്യാനുമാകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page