കാസർകോട്: ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ പെർളടുക്കത്ത് യുവാവിനെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിരാമന്റെ മകൻ ടി. അശോകൻ (43) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം മുന്നേ കാൽ മണിയോടെയാണ് വീടിനു സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ബേഡകം പൊലീസ് കേസെടുത്തു. മുൻ പ്രവാസിയായിരുന്ന അശോകൻ നിലവിൽ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: അനില. രണ്ടുമക്കളുണ്ട്.







