പാലക്കാട്: കടുത്ത ചൂടില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാര്‍ക്കാട് കോടതിപ്പടയില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ലാണ് തകര്‍ന്നത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കടുത്ത ചൂടില്‍ ചില്ലുകള്‍ താനേ പൊട്ടിവീഴുകയായിരുന്നുവെന്ന് പറയുന്നു.
സംഭവ സമയത്ത് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ ജഷീറിന്റെ കാലിന് ചില്ലുകൊണ്ട് പരിക്കേറ്റു. ഇയാള്‍ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തി ചികിത്സ തേടി. പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് ആണ് ചൂട് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂടും ജില്ലയിലാണ്.







