ചിക്കന്‍ മന്തി കഴിക്കുന്ന ശ്രീകൃഷ്ണനുമായി വിഷു ആശംസ; ഹോട്ടലുടമ അറസ്റ്റില്‍

ആലപ്പുഴ: ചിക്കന്‍ മന്തി കഴിക്കുന്ന ശ്രീകൃഷ്ണനുമായി വിഷു ആശംസ അറിയിച്ച ഹോട്ടല്‍ ഉടമയെ പൊലീസ് അറസ്റ്റുചെയ്തു. ചേര്‍ത്തലയിലെ മെഹര്‍ മന്തി റസ്റ്റോറന്റ് ഉടമ അര്‍ഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിന് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഒരു വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണ് ചുമത്തിയത്. തണ്ണീര്‍മുക്കം സ്വദേശിയായ അഭിഭാഷകന്‍ എം.വി ബിജുവാണ് പരാതിക്കാരന്‍.

ശ്രീകൃഷ്ണന് മുന്നില്‍ കുഴിമന്തി വെച്ച് പോസ്റ്റര്‍ തയാറാക്കി സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ബോധപൂര്‍വം ചെയ്തതല്ലെന്നും സോഷ്യല്‍ മീഡിയ പോസ്റ്റ് തയാറാക്കുന്നതിന് ഫ്രീലാന്‍സറെ ഏല്‍പ്പിച്ചതാണെന്നുമാണ് ഹോട്ടല്‍ ഉടമയുടെ വിശദീകരണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page