പാലക്കാട്: ഭവാനിപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കോയമ്പത്തൂർ സ്വദേശികളായ സത്യം(18), നിധീഷ് (18) എന്നിവരാണ് മുങ്ങി മരിച്ചതു്. പുതൂർ ചാവടിയൂരിലായിരുന്നു അപകടം. വൈകിട്ടായിരുന്നു അപകടം. വിവരമറിഞ്ഞെത്തിയ നാട്ടുകാരും അധികൃതരും ചേർന്നു മൃതദേഹങ്ങൾ കരക്കെടുത്തു. ഇവ ആശുപത്രി മോർച്ചറി യിൽ എത്തിച്ചിട്ടുണ്ട്.







