എറണാകുളം: റിട്ട. സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ കൊടികുത്ത് മലയിലെ പാം ഗോള്‍ഡ് വില്ലയില്‍ താമസിക്കുന്ന അയ്യപ്പന്‍(65) ആണ് മരിച്ചത്. വില്ലയില്‍ അയപ്പന്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. നിലത്തു കിടക്കുന്ന രീതിയില്‍ ആയിരുന്നു മൃതദേഹം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.







