സ്കൂൾ വിനോദയാത്രാ സംഘം സഞ്ചരിച്ച മിനിവാൻ മറിഞ്ഞു സ്ത്രീകളും കുട്ടികളുമുൾപ്പെടെ 9 പേർമരിച്ചു; 4 പേർ ഗുരുതര നിലയിൽ

കോയമ്പത്തൂർ:സ്കൂൾ വിനോദയാത്രാ സംഘം സഞ്ചരിച്ച മിനിവാൻ മറിഞ്ഞു ഏഴു സ്ത്രീകളും രണ്ട് കുട്ടികളുമുൾപ്പെടെ 9 പേർമരിച്ചു; 4 പേരെ ഗുരുതര നിലയിൽ പൊള്ളാച്ചി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം വളാഞ്ചേരി പാങ്ങു പാറമ്മൽ എൽ പി സ്കൂൾ അധ്യാപകരും ജീവനക്കാരുമാണ് മരിച്ചത്. മലപ്പുറത്തു നിന്നു പൊള്ളാച്ചിയിലേക്കു വിനോദ യാത്ര നടത്തുകയായിരുന്നു ഇവർ. വെള്ളിയാഴ്ച വൈകിട്ട് വാൽപ്പാറയിൽ നിന്നു പൊള്ളാച്ചിക്കു പോകുന്നതിനിടയിൽ 13-ാം വളവിൽ വച്ചു വാൻ സുരക്ഷാ മതിലിലിടിച്ചു മറിയുകയായിരുന്നു. 11-ാം വളവിലാണ് വാൻ വന്നു വീണതെന്നു പറയുന്നു. വാൻ പൂർണ്ണമായി തകർന്നു.ഡ്രൈവ റുൾപ്പടെ 16 പേരാണ് വാനിൽ ഉണ്ടായിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട്, നെല്ലിക്കുന്ന് സ്വദേശിയുടെ ഗൾഫിലെ ഷോപ്പില്‍ നിന്നു 38 കോടി രൂപയുടെ ഐഫോണുകള്‍ തട്ടിയെടുത്തു മറിച്ചു വിറ്റു; തട്ടിപ്പ് നടത്തിയത് വ്യാജ സീല്‍ ഉണ്ടാക്കി, പൊലീസ് അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page