കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി മഞ്ചേശ്വരം പൊലീസ് നടത്തിയ റെയ്ഡില്‍ എം ഡി എം എ യുമായി യുവാവിനെ അറസ്റ്റു ചെയ്തു. ഹൊസബെട്ടുവിലുള്ള മഞ്ചേശ്വരം പഞ്ചായത്ത് ഓഫീസിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഹംസ നീരാരി (46)യാണ് അറസ്റ്റിലായത്. കര്‍ണ്ണാടക, ബണ്ട്വാള്‍, പാണ്ടവര്‍ക്കല്ല് സ്വദേശിയാണ്.
ക്വാര്‍ട്ടേഴ്‌സില്‍ മയക്കുമരുന്നു സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം എസ്.ഐ വൈഷ്ണവ് രാമചന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസ് എത്തിയാണ് റെയ്ഡ് നടത്തിയത്. ഹംസ ഉപയോഗിക്കുന്ന കിടപ്പു മുറിക്കകത്തെ കട്ടിലിന്റെ സൈഡില്‍ ഒളിപ്പിച്ചു വച്ച നിലയിലാണ് 4.240 ഗ്രാം എം ഡി എം എ കണ്ടെടുത്തതെന്നു പൊലീസ് പറഞ്ഞു.







