മഞ്ചേശ്വരം വാമഞ്ചൂരിൽ കാർ പാലത്തിലെ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു; മൂന്നുപേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതരം, കാർ പൂർണമായും തകർന്ന നിലയിൽ

കാസർകോട്: മഞ്ചേശ്വരം വാമഞ്ചൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് മൂന്നുപേർക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരിക്ക്. കിഷൻ കുമാർ, ജനാർദ്ദനൻ, അരുൺ എന്നിവരാണ് മരിച്ചത്. കർണാടക ഉപ്പിനങ്ങാടി സ്വദേശി രത്തനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാത്രി 10.45 ഓടെയാണ് അപകടം. ചെക്ക് പോസ്റ്റിനു സമീപത്തുള്ള പാലത്തിന്റെ ഡിവൈഡറിൽ കാർ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങൾ മംഗൽപാടി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ട കാറിനുള്ളിൽ ഉണ്ടായിരുന്നവർ മംഗളൂരുവിലേക്ക് പോവുകയായിരുന്നു എന്നാണ് വിവരം. നിയന്ത്രണം വിട്ട …

നെഞ്ചുവേദനയെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ച കൈതക്കാട് സ്വദേശിയായ യുവാവ് മരിച്ചു

കാസർകോട്: നെഞ്ചുവേദനയെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ച കൈതക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പൊന്നിച്ചി പറമ്പിൽ ഗോപാലന്റെ മകൻ പി പി ജിനേഷ്(44) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് യുവാവിന് നെഞ്ച് വേദന അനുഭവപ്പെട്ടത്. തുടർന്ന് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലേക്കും കൊണ്ടുപോവുകയായിരുന്നു. മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാവിലെ 8.മണിക്ക്‌ കൈതക്കാട്ടെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് കാടങ്കോട് സമുദായ ശ്മശാനത്തില്‍ സംസ്കാര ചടങ്ങ് നടക്കും. മാതാവ്: പരേതയായ കെ.പി രോഹിണി. ഭാര്യ: …

വിവാഹം കഴിഞ്ഞ് രണ്ടാംദിവസം വധു പ്രസവിച്ചു; കുഞ്ഞ് തന്റേതല്ലെന്ന് വരന്‍

പ്രയാഗ്‌രാജ്: വിവാഹം എന്നത് ഏവരുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ്. വിവാഹം കഴിഞ്ഞ ഒരുവര്‍ഷത്തിന് ശേഷമാണ് കുട്ടികള്‍, കുടുംബം ഒക്കെയുണ്ടാവുന്നത്. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം വധു പ്രസവിച്ച ഒരു സംഭവത്തിന്റെ ഞെട്ടലിലാണ് ഉത്തര്‍പ്രദേശ് പ്രയാഗ്രാജ് ജില്ലലെ ഒരു കുടുംബം. കഴിഞ്ഞ 24നാണ് ജസ്ര ഗ്രാമത്തില്‍ വിവാഹം നടന്നത്. വളരെ ആഡംബരമായാണ് വിവാഹം നടന്നത്. നവദമ്പതികള്‍ രണ്ടുദിവസം ഒരുമിച്ച് കഴിഞ്ഞു. 26 ന് വധു രാവിലെ ഉണര്‍ന്ന് വീട്ടിലുളള എല്ലാവര്‍ക്കും ചായ നല്‍കി. രണ്ടാം ദിനം സന്തോഷവതിയായിരുന്നു …

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം; ഡിസിസിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി

കാസര്‍കോട്: തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസിയുടെ ആഹ്വാന പ്രകാരം ഡിസിസിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചും ധര്‍ണയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെകെ രാജേന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ എംസി പ്രഭാകരന്‍, കെപി പ്രകാശന്‍, സേവാദള്‍ സംസ്ഥാന പ്രസിഡന്റ് രമേശന്‍ കുതിരപ്പാടി, ഹക്കീം കുന്നില്‍, കെ നീലകണ്ഠന്‍, എ ഗോവിന്ദന്‍ നായര്‍, ധന്യ സുരേഷ്, സിവി …

പെര്‍ളയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സൂപ്പര്‍വൈസര്‍ക്ക് പരിക്ക്

കാസര്‍കോട്: പെര്‍ളയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സൂപ്പര്‍വൈസര്‍ക്ക് പരിക്ക്. കാട്ടുകുക്കെ സ്വദേശി കുഞ്ഞിരാമനാ(58)ണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. കൃഷിത്തോട്ടത്തിലെ സൂപ്പര്‍വൈസറാണ് കുഞ്ഞിരാമന്‍. തോട്ടം നനയ്ക്കുന്നതിന് മോട്ടോര്‍ ഓണാക്കുന്നതിനായി പോയപ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായതെന്ന് കുഞ്ഞിരാമന്‍ പറഞ്ഞു. ചെവിക്കും തലയ്ക്കും കാലിനും, കൈക്കും പരിക്കേറ്റ കുഞ്ഞിരാമന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

‘പുതിയ തലമുറ വല്ലാതെ അസ്വസ്ഥര്‍, കുട്ടികള്‍ക്ക് ശത്രുതാമനോഭാവം’: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് യുവതലമുറ വല്ലാതെ അസ്വസ്ഥരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുവ തലമുറയ്ക്ക് ഒപ്പമുള്ളവര്‍ ശത്രുവെന്ന മനോഭാവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരിയും അക്രമസംഭവങ്ങളും ഗൗരവത്തോടെ കാണണമെന്നതില്‍ സര്‍ക്കാരിനും പ്രതിപക്ഷത്തിനും രണ്ട് നിലപാടില്ല. ലഹരിക്കെതിരെ സര്‍ക്കാര്‍ കൊണ്ടുവരുന്ന ആക്ഷന്‍ പ്ലാനിന് ഒപ്പം നില്‍ക്കുമെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഉറപ്പ്. സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ ചേര്‍ത്തുള്ള ആലോചനായോഗം ഇക്കാര്യത്തില്‍ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വിശദീകരിച്ചു.ഇളം തലമുറ വല്ലാതെ അസ്വസ്ഥരാണ്. എല്ലായിടത്തും മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. എന്‍ട്രന്‍സിനു …

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം; യുവാവിനൊപ്പം മരിച്ചത് 3 കുട്ടികളുടെ മാതാവ്

ആലപ്പുഴ: എഫ്‌സിഐ ഗോഡൗണിനു സമീപം ട്രെയിന്‍ തട്ടി മരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞു. അരൂക്കുറ്റി പള്ളാക്കല്‍ സ്വദേശി സലിംകുമാര്‍ എന്ന കണ്ണന്‍(38), പാണാവള്ളി കൊട്ടുരുത്തിയില്‍ ശ്രുതി (35) എന്നിവരാണു മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ മംഗളൂരുവില്‍ നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന മാവേലി എക്‌സ്പ്രസ് തട്ടിയാണ് അപകടം. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. ശ്രുതി വിവാഹിതയും 3 കുട്ടികളുടെ മാതാവുമാണ്. ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചാണ് ഇവര്‍ അവിവാഹിതനായ സലിംകുമാറിനൊപ്പം പോയതെന്നാണു പൊലീസ് പറയുന്നത്.

യൂട്യൂബ് ചാനല്‍വഴി മേലുദ്യോഗസ്ഥനെതിരെ അധിക്ഷേപം; കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ് മുന്‍ ജീവനക്കാരിയായ കരിവെള്ളൂര്‍ സ്വദേശിനിക്കെതിരെ കേസ്

കണ്ണൂര്‍: അനുമതി ഇല്ലാതെ യൂട്യൂബ് ചാനല്‍ തുടങ്ങുകയും മേലുദ്യോഗസ്ഥനെതിരെ പോലും മോശം പരാമര്‍ശം നടത്തുകയും ചെയ്ത കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ് മുന്‍ ജീവനക്കാരിക്കെതിരെ തളിപ്പറമ്പ പൊലീസ് കേസെടുത്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് മാങ്ങാട് അരയാലയിലെ കെ.എന്‍ രാജേഷിന്റെ പരാതിയിലാണ് കോളേജിലെ ഇന്‍സ്ട്രക്ടരായിരുന്ന കരിവെള്ളൂര്‍ തെക്കെ മണക്കാട് സ്വദേശിനി ശ്രീലതക്കെതിരെ കേസെടുത്തത്. ഇവരെ അവിടെ ജീവനക്കാരനായിരുന്ന ഒരാള്‍ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. ഇതിനെതിരെ ഇവര്‍ കുത്തിയിരിപ്പ് സമരമടക്കം നടത്തിയിരുന്നു. ജീവനക്കാരനെ സ്ഥലംമാറ്റിയതിന് പിന്നാലെ ശ്രീലതയെയും കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു. തനിക്ക് …

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വഖഫ് ഭേദഗതി ബില്ല് ഭരണഘടന വിരുദ്ധം: മുസ്ലിം ലീഗ്

കാസര്‍കോട്: ഇസ്ലാമില്‍ പുണ്യമുള്ളതും അനിവാര്യവും മര്‍മ പ്രധാനവുമായ കാര്യങ്ങളില്‍ പെട്ട വഖഫ് സംവിധാനത്തെ അട്ടിമറിക്കാനും ശരീഅത്ത് നിയമത്തെ തകര്‍ക്കാനുമുളള നീക്കത്തിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ വഖഫ് ഭേദഗതി ബില്ല് കൊണ്ടുവന്ന് പാസാക്കിയതിലൂടെ ലക്ഷ്യമിടുന്നതെന്ന് മഞ്ചേശ്വരം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപെട്ടു.വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാത്ത മത സ്ഥാപനങ്ങള്‍ സമയ ബന്ധിതമായി രജിസ്റ്റര്‍ ചെയ്യാനും ഇലക്ഷനില്‍ വോട്ടര്‍ ലിസ്റ്റില്‍ പേര് ഉണ്ടെന്ന് ഉറപ്പ് വരുത്താനും ബന്ധപ്പെട്ട വഖഫ് സ്ഥാപനങ്ങള്‍ തയ്യാറാകണമെന്ന് യോഗം ആഹ്വാനം …

വാട്‌സ്ആപ്പിലെ ചാറ്റും വൈഷ്ണവിയുടെ രഹസ്യഫോണും ഭര്‍ത്താവ് കണ്ടുപിടിച്ചു; കൊലയ്ക്ക് കാരണമായത് ഭാര്യയുടെ അവിഹിത ബന്ധം; കലഞ്ഞൂരിലെ ഇരട്ട കൊലപാതക കേസില്‍ പ്രതിയുടെ മൊഴി പുറത്ത്

പത്തനംതിട്ട: കലഞ്ഞൂരില്‍ ഭാര്യയേയും സുഹൃത്തിനേയും ഭര്‍ത്താവ് കൊലപ്പെടുത്തിയതിന് കാരണം ഇരുവരും തമ്മില്‍ അവിഹിത ബന്ധമെന്ന സംശയം. പാടം പടയണിപ്പാറയില്‍ വൈഷ്ണവിയും (28) സുഹൃത്തും അയല്‍ക്കാരനുമായ വിഷ്ണുവുമാണ്(32) കൊല്ലപ്പെട്ടത്. വൈഷ്ണവിയുടെ ഫോണിലേക്ക് വിഷ്ണു അയച്ച സന്ദേശങ്ങള്‍ ഭര്‍ത്താവ് ബൈജു കണ്ടിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് ആക്രമണമെന്നുമാണ് വിവരം. വൈഷ്ണവിയ്ക്ക് രഹസ്യ ഫോണ്‍ ഉണ്ടായിരുന്നു. അത് ഞായറാഴ്ച രാത്രി ബൈജു കണ്ടെത്തി. കൂടാതെ വൈഷ്ണവിയുടെ ഫോണിലേക്ക് വിഷ്ണു അയച്ച സന്ദേശങ്ങളില്‍ നിന്ന് ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള സംശയങ്ങളുണ്ടായിരുന്നു. വാട്‌സ്ആപ്പ് ചാറ്റില്‍ …

ഫയര്‍ സര്‍വീസ് നാഷണല്‍ മീറ്റില്‍ റിലേയില്‍ കേരളത്തിന് വെള്ളി മെഡല്‍

ന്യൂഡല്‍ഹി: ഡല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ദേശീയ ഫയര്‍ സര്‍വീസ് സ്‌പോര്‍ട്‌സ് മീറ്റില്‍ 45 വയസ്സിനു മുകളില്‍ പ്രായ ഉള്ളവരുടെ വിഭാഗത്തില്‍ 400 X 100 റിലേ മല്‍സരത്തില്‍ കേരളത്തിന് വെള്ളി മെഡല്‍. കാസര്‍കോട് അഗ്‌നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വിഎന്‍ വേണുഗോപാല്‍, തളിപ്പറമ്പ് അഗ്‌നിരക്ഷാ നിലയത്തിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ കെ.വി രാജീവന്‍, മലപ്പുറം അഗ്‌നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ എം എച്ച് മുഹമ്മദലി, …

കെ.എസ്.ആര്‍.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

കെ.എസ്.ആര്‍.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. ഞായറാഴ്ച വൈകീട്ട് പുത്തൂര്‍-മൈസൂരു ദേശീയ പാതയില്‍ മഞ്ഞള്‍പട്പ്പിലാണ് അപകടം. കെദമ്പാടി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മുഹമ്മദിന്റെ ജമീല (49), മകളുടെ മകന്‍ തപ്സിബ് (5) എന്നിവരാണ് മരിച്ചത്. മുഹമ്മദിന് ഗുരുതരമായി പരിക്കേറ്റു. മംഗളൂരുവില്‍ നിന്ന് പുത്തൂരിലേക്ക് പോകുകയായിരുന്നു കെ.എസ്.ആര്‍.ടി.സി ബസ്. പുത്തൂരില്‍ നിന്ന് കബക്കയിലേക്ക് പോകുകയായിരുന്ന ഓട്ടോയില്‍ ബസിടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞു. സംഭവ സ്ഥലത്തു വച്ചുതന്നെ മാതാവും മകനും …

ചികിത്സയ്ക്കിടെ യുവ ഡോക്ടര്‍ പീഡിപ്പിച്ചതായി യുവതിയുടെ പരാതി; സംഭവം കാസർകോട് ഇരിയയിൽ

കാസര്‍കോട്: ചികിത്സയ്ക്കിടെ ഡോക്ടര്‍ പീഡിപ്പിച്ചതായി യുവതിയുടെ പരാതി. കാസര്‍കോട് ഇരിയയിലെ മെഡിക്കല്‍ ക്ലിനിക്കിലെ ഡോക്ടര്‍ ജോണിനെതിരെയാണ് യുവതി പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു.മൂത്രാശയ അണുബാധയുമായി ബന്ധപ്പെട്ട് ചികിത്സയ്ക്കിടെ ഡോക്ടര്‍ ജോണ്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് യുവതി പൊലീസിന് നല്‍കിയിരിക്കുന്ന പരാതി. വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പീഡനം തുടർന്നെന്നും പരാതിയിൽ പറയുന്നു. പൊലിസ് അന്വേഷണം ആരംഭിച്ചു. കാസര്‍കോട് എസ്പിക്ക് ഉള്‍പ്പെടെ യുവതി പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അമ്പലത്തറ പൊലീസ് കേസെടുത്തത്.

പിലിക്കോട് വയലിലെ എൻ.വി കാർത്യായനി അന്തരിച്ചു

ചെറുവത്തൂർ: പിലിക്കോട് വയലിലെ എൻ.വി. കാർത്യായനി (77) അന്തരിച്ചു. ഭർത്താവ്: പരേതനായ പി.വി.കുഞ്ഞിക്കോമൻ. മക്കൾ: മധു മോഹനൻ, പ്രകാശൻ (അധ്യാപകൻ, എയുപി എസ് കൈതക്കാട്), രാജൻ, സന്തോഷ്, പരേത യായ രജനി. മരുമക്കൾ: സജിത, ശശികല, സ്‌മിത, വിജിത. സഹോദരങ്ങൾ: കമലാക്ഷി, ഭാർഗവി, അശോകൻ, പരേതയായ വത്സല.

ഉത്സവത്തിനിടെ ആന വിരണ്ട് മറ്റൊരു ആനയെ കുത്തി; ഇടഞ്ഞ ആനപ്പുറത്തുണ്ടായിരുന്ന മൂന്ന് കീഴ്ശാന്തിമാർക്ക് പരിക്കേറ്റു

തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്നു പേര്‍ക്ക് പരുക്ക്. ശീവേലി നടക്കുന്നതിനിടെ ഒരു ആനയെ മറ്റൊരു ആന കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. ഇടഞ്ഞ ആന കലാപരിപാടി നടക്കുന്ന ഭാഗത്തേക്ക് ഓടിക്കയറുകയും ആന വരുന്നത് കണ്ട് ഓടുന്നതിനിടെ മൂന്ന് പേര്‍ മറിഞ്ഞുവീഴുകയുമായിരുന്നു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീഴ് ശാന്തിമാരായ അനൂപ്, ശ്രീകുമാര്‍, മുരുകന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ക്ഷേത്ര പരിസരത്തുനിന്ന് ആളുകളെ മാറ്റി. ഉണ്ണിക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയോട് ചേര്‍ന്ന മരത്തില്‍ തളച്ചു. …

അയൽവാസിയുടെ വീട്ടിൽ ഭാര്യ; യുവതിയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്

പത്തനംതിട്ട: യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി. കലഞ്ഞൂർപാടത്താണ് നാടിനെ ഞെട്ടിച്ച കൊലപാതകമുണ്ടായത്. വൈഷ്ണവി (27), അയൽവാസി വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വൈഷ്ണവിയുടെ ഭർത്താവ് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിഷ്ണുവിന്റെ വീട്ടിൽവെച്ചായിരുന്നു സംഭവം.സംഭവ സ്ഥലത്ത് വച്ച് തന്നെ വൈഷ്ണവി മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ഉടന്‍ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. ഞായറാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയ ശേഷം ബൈജു തന്നെയാണ് സുഹൃത്തുക്കളെ വിളിച്ച് ഇക്കാര്യം …

മീൻപിടിച്ചു കൊണ്ടിരുന്ന യുവാവ് മീൻ തൊണ്ടയിൽ കുടുങ്ങി മരിച്ചു

കൊല്ലം: മീൻ പിടിക്കുകയായിരുന്ന യുവാവ് മീൻ തൊണ്ടയിൽ കുടുങ്ങി മരിച്ചു. കൊല്ലം ഓച്ചിറ പുതുപ്പള്ളി പ്രയാർ തയ്യിൽ തറയിലെ ആദർശ് എന്ന ഉണ്ണി (26) യാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. പ്രയാർ വടക്ക് കളിക്കശ്ശേരി ക്ഷേത്രത്തിനടുത്തുള്ള കിഷോർ എന്നയാളുടെ പറമ്പിലെ കുളം വറ്റിച്ച് മീൻ പിടിക്കുന്നതിനിടയിലാ യിരുന്നു അപകടം. ആദ്യം പിടിച്ച മീനിനെ കടിച്ചുപിടിച്ച ശേഷം മറ്റൊരു മീനിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടയാണ് അപകടമുണ്ടായത്. കടിച്ചു പിടിച്ചിരുന്ന മീൻ പിടഞ്ഞ് തൊണ്ടയിലേക്ക് ഇറങ്ങുകയായിരുന്നു. മീൻ തൊണ്ടയിൽ കുടുങ്ങിയ …

ജാഗ്രത വേണം; ഇന്ന് ഏറ്റവും ഉയർന്ന താപനില കാസർകോട് ജില്ലയിൽ

തിരുവനന്തപുരം: സംസ്ഥാനത്തു ഞായറാഴ്ച ഏറ്റവും ഉയർന്ന താപനില കാസർകോട്ടായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാസർകോട്ടും കണ്ണുരും 38 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാൻ സാധ്യതയുണ്ട്. എറണാകുളം, പാലക്കാട്‌, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയരും. പൊതുജനങ്ങൾ സംസ്ഥാനദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പുകൾ പിന്തുടരേണ്ടതാണെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.